പഴയ ഞാൻ ഒരു പാവം! ഒറ്റത്തടിയായി നടക്കാനാണ് ഇഷ്ടം എന്നില്ല, എവിടെയെങ്കിലും ചാരാൻ ആഗ്രഹിക്കുന്നയാളാണ്!

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2001ൽ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. അഭിനയ മികവ് കൊണ്ട് കയ്യടി നേടിയ മീര വളരെ പെട്ടെന്നാണ് മലയാളത്തിലെ മുൻനിര നായികയായി വളർന്നത്. മലയാളത്തിനൊപ്പം തന്നെ മലയാളം തെലുങ്ക് ഭാഷകളിലും ഒരിടം കണ്ടെത്താൻ മീരയ്ക്കായി. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ.

ക്വീൻ എലിസബത്താണ് മീരയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മീര ഇപ്പോൾ. അതിനിടെ തന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചൊക്കെ സംസാരിക്കുകയാണ് മീര ജാസ്മിൻ. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്‌. പക്വതയൊക്കെ വന്നെങ്കിലും താനിപ്പോഴും കുട്ടിയെ പോലെ ആണെന്നും ഡിപെൻഡന്റ് ആയി നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മീര പറയുന്നു.

Meera Jasmine,

'എന്റെ ജീവിതത്തിൽ ചില വ്യക്തികളുണ്ട്. എനിക്ക് കണക്റ്റ് ചെയ്യാൻ കഴിയുന്ന ചില ആളുകളുണ്ട്. അവർ വിഷമിച്ചാൽ എനിക്ക് വിഷമം വരും. അവർ ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പിയാണ്. അങ്ങനെയൊരാളാണ് ഞാൻ. സിനിമയിൽ വന്നതിൽ നിന്നും ഞാൻ ഇന്ന് ഒരുപാട് ഇവോൾവ് ആയിട്ടുണ്ട്. വളരെ നല്ലൊരു പൊസിഷനിൽ ആണ് ഞാനിന്ന്. അന്ന് ഞാൻ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാൻ കിടക്കുന്ന ഒരാൾ. അത് കഴിഞ്ഞ് ഞാൻ ഒരുപാട് ദൂരം യാത്ര ചെയ്തു. നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി.

അന്നെനിക്ക് കുട്ടിയുടെ മനോഭാവം ആയിരുന്നു. ഇന്നതിൽ മാറ്റമുണ്ടെങ്കിലും ഞാനൊരു കുട്ടിയെ പോലെ തന്നെയാണ്. പക്വതയുമുണ്ട്, എന്നാൽ കുട്ടിയുമാണ്. അങ്ങനെയൊരു ബാലൻസിലാണ്. എന്തെങ്കിലും ഒക്കെ ഒരു പ്രശ്നമുണ്ടെങ്കിൽ ഞാൻ ഒരു ദീർഘശ്വാസം എടുക്കും. എന്നിട്ട് സാഹചര്യം മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കും. എന്നെ സംബന്ധിച്ച് പാട്ട് ഒരു സമാധാനത്തിനുള്ള മാർഗമാണ്. ആരും കേൾക്കാതെ പാടുകയൊക്കെ ചെയ്യും,' മീര ജാസ്മിൻ പറയുന്നു.

സ്വന്തം കാലിൽ നിൽക്കുമ്പോഴും എവിടെയെങ്കിലും ചാരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും മീര ജാസ്മിൻ അഭിമുഖത്തിൽ പറഞ്ഞു. 'ഇൻഡിപെൻഡന്റ് ആണ് സെല്ഫ് മെയ്ഡ് ആണ് എന്നൊക്കെ പറയുമ്പോൾ തന്നെ എനിക്ക് ആരുടെയെങ്കിലും തോളിൽ ചാരാൻ പ്രശ്നമൊന്നുമില്ല. എനിക്ക് അത് ഇഷ്ടമാണ്. എനിക്ക് ആരെയും വേണ്ട. ഒറ്റത്തടി ആയി നടക്കാനാണ് ഇഷ്ടം അങ്ങനെയൊന്നും എനിക്ക് ഇല്ല. ഞാൻ അങ്ങനെ ഒരാളല്ല. ഞാൻ അൽപം അഫെക്ഷനേറ്റ് ഒക്കെയാണ്. അതുകൊണ്ട് എവിടെയെങ്കിലും ചാരാനും ഇഷ്ടമാണ്,'

Meera Jasmine,

'നല്ല സൗഹൃദങ്ങൾ, അല്ലെങ്കിൽ ജീവിതത്തിലൊരു പിന്തുണ, എല്ലാം ഷെയർ ചെയ്യാനൊരു സുഹൃത്ത് അതൊക്കെ എനിക്ക് ഇഷ്ടമാണ്. ഞാൻ വളരെ ഫെമിനൈൻ ആയ വ്യക്തിയാണ്. അതേസമയം തന്നെ ഡിപെൻഡ് ചെയ്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ആള് കൂടിയാണ്. അതെനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്,' മീര ജാസ്മിൻ വ്യക്തമാക്കി.

ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും നടി സംസാരിച്ചു. പണ്ടൊക്കെ എനിക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ഇന്ന് അതൊക്കെ കൺട്രോൾഡ് ആണ്. അതിനു കാരണം എന്റെ ലൈഫ്സ്റ്റൈൽ മാറിയതാണ്. ഫുഡ് ഹാബിറ്റ്‌സ് എല്ലാം മാറി. അതൊക്കെ പ്രധാനഘടകമാണ്. ദേഷ്യവും വിഷമമൊക്കെ വരുമെങ്കിലും അതിനെയെല്ലാം മാനേജ് ചെയ്ത് ഡൈവേർട്ട് ചെയ്ത് വിടും. ഒരു സ്ഥലത്തും വെറുതെ ഇങ്ങനെ ഇരിക്കുന്നതിനോട് താല്പര്യമില്ല. അതും സഹായിക്കാറുണ്ടെന്നും മീര കൂട്ടിച്ചേർത്തു.

ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്ത് ചെയ്യുന്ന ആളല്ല താനെന്നും മീര ജാസ്മിൻ പറഞ്ഞു. 'ഞാൻ എപ്പോഴും ആ ഒരു ഫ്ളോവിലങ് പോകുന്ന ആളാണ്‌. ലൈഫ് എങ്ങനെ കൊണ്ടുപോകുന്നു, അതിനനുസരിച്ച് ആ ഒഴുക്കിലങ്ങ് പോകും. ഞാൻ ഒന്നും ഭയങ്കരമായി പ്ലാൻ ചെയ്യുന്ന ആളല്ല. ജീവിതത്തിലെ ഒരു നിമിഷങ്ങളും എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. എല്ലാം വരുന്നിടത് വെച്ച് കാണാം എന്നാണ് കരുതുന്നത്. ഇതുവരെ ഞാൻ ഹാപ്പിയാണ്,' മീര പറയുന്നു.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X