എന്റെ സന്തോഷം നഷ്ടമാകുന്നു, ഞാന്‍ ട്രാക്കില്‍ നിന്നും മാറുന്നുവെന്ന് അവിടെ വച്ച് തിരിച്ചറിഞ്ഞു: മീര ജാസ്മിന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടി. ഇന്നത്തെ അത്ര സ്ത്രിപക്ഷ സിനിമകള്‍ പുറത്തിറങ്ങാതിരുന്ന കാലത്ത് സ്ത്രീകേന്ദ്രീകൃത സിനിമകള്‍ ചെയ്ത് സ്വന്തമായൊരു ഇടം നേടിയ അഭിനേത്രിയാണ് മീര. നിരവധി തവണ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങളും മീരയെ തേടിയെത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മീര ജാസ്മിന്‍ തിരികെ വരാനുളള തയ്യാറെടുപ്പിലാണ്.
പത്ത് കല്‍പ്പനകള്‍ ആയിരുന്നു മീരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മീര തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോള്‍ ഇതാ മീര ജാസ്മിന്റെ പഴയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറുകയാണ്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എത്രത്തോളം ശ്രദ്ധിക്കണം എന്നാണ് മീര സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

തന്റെ സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് മീര പറയുന്നത് താന്‍ തന്റെ ട്രാക്കില്‍ നിന്നും വിട്ടു പോവുമ്പോഴായിരുന്നു തന്റെ സന്തോഷം തനിക്ക് നഷ്ടമാകുന്നു എന്ന് തനിക്ക് മനസിലായത് എന്നാണ് മീര പറയുന്നത്. ചില സിനിമകളുടെ പുറകെ പോയി പത്ത് വര്‍ഷം മീര കളഞ്ഞു കുളിച്ചു എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറയില്ല എന്നായിരുന്നു മീരയുടെ മറുപടി. പക്ഷെ തന്റെ തന്റെ മനസിലുള്ള സിനിമകള്‍ തനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും മീര ജാസ്മിന്‍ പറഞ്ഞു. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

താന്‍ നൂറു ശതമാനവും മുഴുകി ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മീര പറയുന്നത്. അതേസമയം തന്നോട് ഹാപ്പിയല്ലേ എന്ന് ചോദിക്കുകയാണെങ്കില്‍ എന്തായിരിക്കാം മറുപടി എന്നും മീര പറയുന്നുണ്ട്. ജീവിതത്തിലും കരിയറിലും എന്തൊക്കെ സംഭവിച്ചുവോ അതിലൊന്നും തനിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നാണ് മീര പറയുന്നത്. ജീവിതത്തില്‍ താന്‍ ഹാപ്പിയാണെന്നാണ് മീര പറയുന്നത്. ബിഗ് പിക്ച്ചറില്‍ നോക്കിയാല്‍ താന്‍ ഹാപ്പിയാണെന്നാണ് മീര ജാസ്മിന്‍ പറയുന്നു. എന്നാല്‍ ജീവിതത്തെ മൈക്രോ ലെവലില്‍ നോക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ കാണുന്നതെന്നും മീര പറയുന്നു. ഒരു സിനിമ ചെയ്തു കഴിഞ്ഞ്, ഉടനെ തന്നെ അടുത്ത സിനിമ ഏതാണ് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ തനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നുവെന്നും മീര പറയുന്നുണ്ട്.

സിനിമ ഇല്ലെന്ന് പറയുക ഒരുതരത്തില്‍ നാണക്കേട് പോലെയായിരുന്നുവെന്നും എന്നാല്‍ സത്യത്തില്‍ അങ്ങനെ തതോന്നേണ്ടതില്ലെന്നും മീര വ്യക്തമാക്കുന്നു. തനിക്ക് ജീവിതത്തിലേക്ക് തിരികെ പോകാന്‍ സാധിക്കുകയാണെങ്കില്‍ താന്‍ തിരുത്തുക ആ തെറ്റായിരിക്കുമെന്നും മീര പറയുന്നു. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തകളുടെ ആവശ്യമില്ലെന്നാണ് മീര പറയുന്ന കാരണം. അതേസമയം ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് ഹരം പിടിച്ചു പോകുന്നത് അത്ര നല്ല കാര്യമല്ലെന്നും മീര ജാസ്മിന്‍ അഭിപ്രായപ്പെടുന്നു. അപ്പോള്‍ നമ്മള്‍ പോകുന്നത് വലിയ അപകടത്തിലേക്കായിരിക്കുമെന്നും മീര സൂചിപ്പിക്കുന്നു. ആദ്യമൊക്കെ രസം തോന്നുമെങ്കിലും അവസാനം നഷ്ടബോധമുണ്ടാകുമെന്നും മീര പറയുന്നു. തനിക്ക് സിനിയില്‍ അത്ര വലിയ സുഹൃത്തുക്കള്‍ ഇല്ലെന്നും മീര ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പൂമരത്തിലെ അതിഥി വേഷത്തിലായിരുന്നു മീര ജാസ്മിനെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. സിനിമയുടെ പേര് ഇതുവരേയും തീരുമാനിച്ചിട്ടില്ല. ജയറാം ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള മീരയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications