ഗുരുവായൂരമ്പല നടയിൽ; മീര നന്ദന് കണ്ണൻ്റെ മുന്നിൽ കല്യാണം, വരൻ ശ്രീജു

കുറേ ദിവസങ്ങളായി സമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ പരിപാടികൾ ആഘോഷമാക്കുകയായിരുന്നു മീര നന്ദനും കൂട്ടുകാരും. ഹൽദി, മെഹന്ദി തുടങ്ങി നിരവധി ചടങ്ങുകളായിരുന്നു ഈയിടെ നടന്നത്. ഓരോ ഫോട്ടോസിലും മീരയെ കാണാൻ അതീവ സുന്ദരിയായിട്ടുണ്ട്. തന്റെ ആ​ഗ്രഹപ്രകാരം കണ്ണന്റെ തിരുനടക്കു മുന്നിൽ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോൾ താരം തന്നെ ആ സന്തോഷം ഇൻസ്റ്റ​ഗ്രാം വഴി ജനങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്.

"വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ തന്നെ ഗുരുവായൂർ അമ്പല നടയിൽ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണൻ എനിക്ക് അത്രയും ഇമ്പോർട്ടന്റ് ആണെന്നും" മീര പറഞ്ഞിരുന്നു. വിവാഹ സാരിയിൽ സുന്ദരിയായ മീരയെ കാണുമ്പോൾ സന്തോഷമുണ്ടെന്ന് ആരാധകർ. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ കൊണ്ട് രണ്ട് ചിത്രങ്ങൾ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടായിരത്തിൽപരം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. "മൈ ലൈഫ് ആൻറ് ലവ്" എന്നാണ് ചിത്രത്തിന് താഴെ മീരയുടെ കാപ്ഷൻ. ശ്രീജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

meera nandan

ലൈറ്റ്സ് ഓൺ ക്രിയേഷൻസ് എന്ന സ്റ്റുഡിയോ കമ്പനിയാണ് മീരയുടെ കല്യാണ ഫോട്ടോകൾ എടുത്തിട്ടുള്ളത്. താലികെട്ടി സിന്ദൂരമണിയിക്കുന്ന ചിത്രങ്ങളിൽ അതി സുന്ദരിയായ മീരയെ കാണാം. ചിത്രത്തിന് താഴെ വിവാഹ മം​ഗളാശംസകൾ നേർന്ന് കൊണ്ട് ആരാധകരുടെ ആശംസകൾ കാണാം. പുലർച്ചെ ആയിരുന്നു വിവാഹം. ശ്രിന്ദ, ആൻ അ​ഗസ്റ്റിൻ തുടങ്ങിയ താരങ്ങളും വിവാഹ ചടങ്ങുകളിൽ താരത്തിനൊപ്പമുണ്ട്.

ജോലിയും തിരക്കുകളുമായി മീര നാളുകളായി ദുബായിൽ ആണ്. മലയാളികളുടെ പ്രിയപ്പെട്ട മീരയെ ഇടക്കെവിടെയോ കാണാതായിരുന്നു. പക്ഷേ ഇടക്കാലത്ത് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വീണ്ടും മലയാളത്തിലേക്ക് വന്നിരുന്നു.

meera nandan

ഏറെ നാളത്തെ ആ​ഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മീരയും ശ്രീജുവും. ടിവി അവതാരികയായി കരിയർ തുടങ്ങിയ മീര പിന്നീട് മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലും എത്തി. എന്നാൽ ഇപ്പോൾ ​ഗോൾഡ് എഫ് എം ലെ റേഡിയോ ജോക്കിയാണ്. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് നിശ്ചയശേഷം മീര പറഞ്ഞത്.

2023 സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമയിലെ ചില സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ചടങ്ങകളായിരുന്നു അത്. കൃഷ്ണ ഭക്തയായ മീരയുടെ വലിയ ആ​ഗ്രഹമായിരുന്നു ​ഗുരുവായൂരിൽ വെച്ച് വിവാഹം നടക്കണമെന്ന്. വിവാഹത്തിന് ദിവസങ്ങൾ മുന്നേ കണ്ണനെ കാണാൻ മീര ​ഗുരുവായൂരിലെത്തിയിരുന്നു.

More from Filmibeat

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X