കല്യാണം നടക്കേണ്ട സമയത്ത് നടക്കും! അവസരം കുറഞ്ഞതുകൊണ്ടാണോ തുണിയുടെ നീളം കുറഞ്ഞത്?
പ്രേക്ഷകര്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് മീര നന്ദന്‍. ടെലിവിഷന്‍ അവതാരകയായിട്ടാണ് മീര നന്ദനെ മലയാളികള്‍ പരിചയപ്പെടുന്നത്. സ്റ്റാര്‍ സിംഗറിലൂടെയാണ് മലയാളികളെ മീരയെ ആദ്യമായി കാണുന്നത്. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ സിനിമയിലെത്തി. പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമൊക്കെയായി നിരവധി ഹിറ്റ് സിനിമകള്‍ ചെയ്തു.
പിന്നീട് അഭിനയത്തില്‍ നിന്നും പിന്മാറിയ മീര നന്ദന്‍ ആര്‍ജെയായി മാറുകയായിരുന്നു. ദുബായിലെ ഹിറ്റ് ആര്‍ജെയായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല മീര നന്ദന്. മോഡലിംഗിലും താരം സജീവമാണ്. മീരയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലെത്തി മീര നന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മീര നന്ദന്‍. മൈല്‍സ്‌റ്റോണ്‍ മേക്കഴേസിന് നല്‍കിയ അഭിമുഖത്തിലാണ് മീര നന്ദന്‍ മനസ് തുറന്നത്. ഞാന്‍ കല്യാണം കഴിക്കില്ല എന്നും, ഇന്ന സമയത്ത് കല്യാണം നടക്കും എന്നും പറയുന്നില്ല. അത് നടക്കും. നടക്കേണ്ട സമയത്ത് നടക്കും. അത്രയേയുള്ളൂവെന്നാണ് മീര നന്ദന്‍ പറയുന്നത്.
സമൂഹത്തിന്റെ സമ്മര്‍ദ്ദമോ വീട്ടുകാരുടെ സമ്മര്‍ദ്ധം കൊണ്ടോ കാര്യമില്ല. അത് എന്റെ കാര്യത്തില്‍ മാത്രല്ല. ഞാന്‍ ഒരുപാട് ആളുകള്‍ അനുഭവിക്കുന്നത് കാണുന്നത്. ഇപ്പോഴും ചില കുട്ടികള്‍ 21-22 വയസാകുമ്പോള്‍ തന്നെ കല്യാണം കഴിക്കണ്ടേ പ്രായമായി എന്നൊക്കെ പറയുന്നത് കാണാം. എന്ത് പ്രായം? ചെറിയ കുട്ടിയല്ലേ? എന്നും മീര നന്ദന്‍ ചോദിക്കുന്നുണ്ട്.
ഒരാള്‍ക്ക് എപ്പോള്‍ കല്യാണം കഴിക്കണം എന്ന് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ആ വ്യക്തിയാണ് തീരുമാനിക്കേണ്ടത്. എപ്പോഴാണ് അതിന് ശരിയായ സമയമെന്ന് അവര്‍ക്ക് തോന്നുന്നത് ആ സമയത്ത് അവര്‍ തീരുമാനിക്കട്ടെ എന്നതാണ് വിവാഹത്തെക്കുറിച്ചുള്ള മീര നന്ദന്റെ നിലപാട്. തന്റെ ഷോര്‍ട്‌സ് ധരിച്ചുള്ള ചിത്രങ്ങള്‍ക്ക് താഴെ എന്തിനാണ് ഇത്തരം വേഷങ്ങള്‍ ധരിക്കുന്നതെന്ന തരത്തിലുളള ചോദ്യവുമായി എത്തുന്നവരെക്കുറിച്ചും മീര നന്ദന്‍ സംസാരിക്കുന്നുണ്ട്.
അത്തരം ചോദ്യങ്ങള്‍ ഞാന്‍ കമന്റ് സെക്ഷനില്‍ കണ്ടിട്ടുണ്ട്. പക്ഷെ പൊതുവെ ഞാന്‍ ഈയ്യടുത്ത് ശ്രദ്ധിച്ചൊരു കാര്യമുണ്ട്. എന്ത് നല്ല കാര്യവും ആയിക്കോട്ടെ എന്ത് മോശം കാര്യവും ആയിക്കോട്ടെ, എന്ത് നോര്‍മല്‍ ആയ കാര്യം ആയിക്കോട്ടെ അതിന്റെ താഴെ വന്ന് നെഗറ്റീവ് കമന്റിടുക എന്നതാണ് ചിലര്‍ക്ക് രസം. അത് അവര്‍ക്ക് സന്തോഷം നല്‍കുണ്ടെങ്കില്‍ ചെയ്യട്ടെ. പക്ഷെ നമ്മളും സന്തോഷത്തോടെയിരിക്കണമെന്ന് നമുക്കും ആഗ്രഹമുണ്ടെന്നാണ് മീര നന്ദന്‍ പറയുന്നത്.

നേരത്തെ, അവസരം കുറഞ്ഞപ്പോഴാണ് ദുബായില്‍ ആര്‍ ജെ യായി പോയത് എന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അല്ല, മലയാളത്തില്‍ ഒരു കുറേ നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് ആര്‍ ജെ ആയി പോയതെന്ന് മീര നന്ദന്‍ വ്യക്തമാക്കിയിരുന്നു. അതൊന്നു ക്ലാരിഫൈ ചെയ്യണം എന്ന് പല കമന്റുകളും കാണുമ്പോള്‍ തോന്നാറുണ്ടായിരുന്നുവെന്നും താരം പറയുന്നുണ്ട്. അവസരം കുറഞ്ഞതുകൊണ്ടാണോ തുണിയുടെ നീളം കുറഞ്ഞത് എന്ന കമന്റൊക്കെ കാണുമ്പോള്‍ പറയണം എന്നു തോന്നുമെന്നാണ് താരം പറഞ്ഞത്.
ദുബായില്‍ എത്തിയതിന് ശേഷമാണ് ഞാന്‍ ഷോട്സ് ഇട്ടത് എന്നത് സത്യമാണ്. അതെന്തോ അവിടെ എന്റെ കാര്യത്തില്‍ ഇടപെടാന്‍ ആരും വരാറില്ല. എന്റേതന്നല്ല, അവിടെ ആരും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടില്ലെന്നാണ് മീര പറയുന്നത്. നാട്ടില്‍ എപ്പോഴും അയല്‍പ്പക്കത്തുകാരിലായിരിക്കുമല്ലോ നോട്ടം. നാട്ടിലെത്തിയാല്‍ ഞാന്‍ ഷോട്സ് ഇടാറില്ല. അതെന്താണെന്ന് ചോദിച്ചാല്‍, എന്തോ എനിക്ക് തോന്നാറില്ല എന്നു മാത്രമാണെന്നും മീര നന്ദന്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











