മോളെ അഴിച്ചുവിട്ടിരിക്കുകയാണോ എന്നുവരെ ചോദിച്ചു! അവരുടെ അവസ്ഥയോർത്ത് സങ്കടം തോന്നിയിട്ടുണ്ട്: മീര നന്ദൻ

വിവാഹിതയാകാൻ ഒരുങ്ങുകയാണ് നടി മീര നന്ദൻ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ലണ്ടൻ മലയാളിയായ ശ്രീജുവാണ് വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

മുപ്പത്തിരണ്ടുകാരിയായ മീര നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു ചോദ്യത്തിനാണ് ഇതോടെ ഉത്തരമായത്. തന്നോട് വിവാഹത്തെക്കുറിച്ച് പലരും എപ്പോഴും ചോദിക്കാറുണ്ടെന്ന് നേരത്തെ മീര നന്ദന്‍ പറഞ്ഞിട്ടുണ്ട്. അതിനൊരു അവസാനമാവുകയായിരുന്നു ഇത്. എന്നാൽ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിരുന്നത് തന്റെ അച്ഛനെയും അമ്മയെയുമാണെന്ന് പറയുകയാണ് മീര ഇപ്പോൾ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീര നന്ദൻ.

Meera Nandan

കല്യാണം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടുതലും കേട്ടത് അച്ഛനും അമ്മയുമാണ്. ഇവിടത്തെ ഫംഗ്ക്ഷനുകള്‍ക്കൊക്കെ പോവുമ്പോള്‍ എന്താ മോളെ കെട്ടിക്കുന്നില്ലേ, ഇങ്ങനെ അഴിച്ച് വിട്ടിരിക്കുകയാണോ എന്നുള്ള ചോദ്യങ്ങള്‍ വരെ അവര്‍ കേട്ടിട്ടുണ്ട്. അവരുടെ അവസ്ഥയോര്‍ത്ത് തനിക്കൊരുപാട് സങ്കടം തോന്നിയിട്ടുണ്ടെന്ന് മീര നന്ദൻ പറയുന്നു.

'നാട്ടില്‍ വരുന്ന സമയത്താണ് ഞാന്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നത്. എന്നോട് ചോദിക്കുന്നവര്‍ക്ക് ഞാന്‍ നല്ല മറുപടി കൊടുക്കാറുണ്ടായിരുന്നു. നീയെന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നാണ് അപ്പോൾ അമ്മ ചോദിക്കാറുള്ളത്. എപ്പോള്‍ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളല്ലേ, ഇന്ന വയസില്‍ അത് നടക്കുമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. നടക്കേണ്ട സമയത്ത് അതങ്ങ് സംഭവിക്കും. കല്യാണത്തിന്റെ മാത്രമല്ല വീടിന്റെ കാര്യത്തിലുമൊക്കെ അങ്ങനെ തന്നെയാണ്', പറഞ്ഞു.

ദുബായ് ജീവിതത്തെ കുറിച്ചും മീര അഭിമുഖത്തിൽ വാചാലയായി. ദുബായിലെ സിംഗിള്‍ ലൈഫ് താൻ ശരിക്കും എന്‍ജോയ് ചെയ്തിരുന്നു. ഒരു ബ്രേക്കപ്പൊക്കെ കഴിഞ്ഞപ്പോഴാണ് സെല്‍ഫ് ലവ് എന്താണെന്ന് മനസിലാക്കിയത്. റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഒരു റിഗ്രറ്റുമില്ല. ഒരേ വീട്ടിലാണ് ഏഴരക്കൊല്ലത്തോളം താമസിച്ചത്. ഇടയ്‌ക്കൊരു മാറ്റമുണ്ടാവുന്നതില്‍ തെറ്റില്ലെന്ന് തോന്നി. കുറച്ചൂടെ സൗകര്യമുള്ള അപ്പാര്‍ട്ടമെന്റിലേക്ക് മാറിയിരുന്നു പിന്നീട്. ചെറിയ കാര്യമാണെങ്കിലും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അതെല്ലാം വലിയ മാറ്റങ്ങളായാണ് തോന്നിയതെന്ന് മീര പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ വന്ന സമയത്ത് എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു. അച്ഛനും അമ്മയും അങ്ങനെയാണ്. അതാണ് എനിക്കും കിട്ടിയത്. പിന്നീടാണ് കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയത്. സ്വന്തം ജീവിതത്തെക്കുറിച്ച് ആളുകളോട് തുറന്ന് സംസാരിക്കുന്നത് പിന്നീട് നിർത്തിയെന്നും മീര പറഞ്ഞു.

Meera Nandan

ഐഡിയ സ്റ്റാര്‍ സിംഗറിലെ അവതരാകയായിട്ടാണ് മീര നന്ദൻ കരിയർ ആരംഭിക്കുന്നത്. ഗായികയായി മത്സരിക്കാന്‍ വന്ന മീര പിന്നീട് ഷോയുടെ അവതാരകയായി മാറുകയായിരുന്നു. അതിനുശേഷം സംവിധായകൻ ലാൽ ജോസാണ് മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ദിലീപ് നായകനായ മുല്ല സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തില്‍ പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിക്കാന്‍ മീരയ്ക്ക് സാധിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

പിന്നീടാണ് മീര അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. തുടര്‍ന്ന് താരം ദുബായില്‍ ആര്‍ജെയായി ജീവിതം ആരംഭിച്ചു. ഇടക്കാലത്ത് അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം തുടർന്ന് സിനിമകൾ ചെയ്തിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിക്കാറുണ്ട്. വിവാഹശേഷവും ദുബായിൽ ആർജെയായി തുടരാനാണ് മീരയുടെ തീരുമാനം. ഒരു വർഷത്തിന് ശേഷമാണ് വിവാഹം.

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X