മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്‌ന രാജ്!, വീഡിയോ

തെന്നിന്ത്യന്‍ പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയാണ് നടി മേഘ്‌ന രാജ്. മലയാളികൾക്കും സുപരിചിതയാണ് താരം. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മേഘ്‌നയ്ക്ക് നിരവധി ആരാധകരാണ് ഇവിടെ ഉള്ളത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ മേഘ്‌നയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് മലയാളത്തിൽ നിന്ന് ലഭിച്ചത്.

ബാംഗ്ലൂർ സ്വദേശിയായ മേഘ്‌ന തെലുങ്ക് സിനിമയിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തമിഴിലേക്ക് പോയി പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിൽ രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ തുടങ്ങി ഏകദേശം ഇരുപതോളം സിനിമകളുടെ ഭാഗമാകാൻ മേഘ്‌നയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു. നിലവിൽ കന്നഡ സിനിമകളിലാണ് താരം കൂടുതൽ സജീവം.

അപ്രതീക്ഷിതമായിട്ടായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം

മേഘ്‌നയുടെ വിവാഹവും ഭർത്താവിന്റെ മരണവുമൊക്കെ മലയാളി പ്രേക്ഷകരും ചർച്ച ചെയ്തതാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം. ഇരുവരും ആദ്യത്തെ കണ്മണിയെ കാത്തിരിക്കുമ്പോഴാണ് ചിരു വിടപറയുന്നത്. പിന്നീട് കുഞ്ഞിന് വേണ്ടിയായിരുന്നു മേഘ്‌നയുടെ ജീവിതം മകൻ റയാൻ ജനിച്ചത് മുതൽ അവന്റെ വിശേഷങ്ങളെല്ലാം മേഘ്‌ന സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്ന

അടുത്തിടെ മേഘ്ന സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ഇനി തന്നിലൂടെ തന്നെ ഇവിടെ അറിയാമെന്ന് നടി ആദ്യ വീഡിയോയിൽ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്ന. തന്നെ കുറിച്ച് ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് മേഘ്ന പുതിയ വീഡിയോയിൽ നൽകുന്നത്.

തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും മേഘ്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം തുടർന്ന്. വളരെ ചുരുങ്ങിയ വാക്കുകളിലാണ് മേഘ്‌നയുടെ മറുപടികൾ.

എത്ര വയസായി എന്ന ചോദ്യത്തിന്

മേഘ്‌ന ബാംഗ്ലൂരിൽ എവിടെയാണ് താമസിക്കുന്നത് എന്നാണ് ആദ്യ ചോദ്യം. ജെപി നഗർ എന്നിടതാണ് തന്റെ താമസമെന്ന് മേഘ്‌ന പറയുന്നു. എത്ര വയസായി എന്ന ചോദ്യത്തിന് നിങ്ങൾ എത്രയാകാൻ ആഗ്രഹിക്കുന്നോ അതാണ് എന്റെ പ്രായമെന്നാണ് നടി പറഞ്ഞത്. ഏത് ഭാഷയാണ് മേഘ്‌ന സംസാരിക്കുന്നത് എന്ന ചോദ്യത്തിന് കന്നഡയാണ് മാതൃഭാഷ. അച്ഛൻ തമിഴ്‌നാട്ടിൽ നിന്നാണ് പക്ഷെ കന്നഡയാണ് സംസാരിക്കാറുള്ളതെന്ന് നടി പറയുന്നു.

മകന് ഇപ്പോൾ രണ്ടു വയസ്സയെന്നും ആരാധകരുടെ സംശയത്തിന് മറുപടിയായി മേഘ്‌ന പറയുന്നുണ്ട്. തന്റെ ഡയറ്റ് സംബന്ധിച്ച ചോദ്യത്തിനാണ് മേഘ്ന ആദ്യം മറുപടി നൽകുന്നത്. താൻ ഡയറ്റൊന്നും നോക്കാത്ത ആളാണ് എന്നായിരുന്നു മേഘ്‌നയുടെ മറുപടി. സാധാരണ രീതിയിലാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും മേഘ്ന പറയുന്നു.

തനിക്ക് വളരെയധികം ആഗ്രഹമുണ്ട്

എത്ര സിനിമകൾ ചെയ്തു എന്ന ചോദ്യത്തിന് താൻ ഇതുവരെ അത് എണ്ണിയിട്ടില്ലെന്നാണ് മേഘ്‌ന പറഞ്ഞത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എപ്പോഴെന്ന ചോദ്യത്തിന്, താൻ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ഇപ്പോൾ തനിക്ക് വളരെയധികം ആഗ്രഹമുണ്ട്, അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ ഉടനെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് മേഘ്‌ന പറഞ്ഞത്.

മേഘ്‌ന അഭിനയത്തിലേക്ക് എത്തിയിരുന്നു

2016 ലാണ് മേഘ്ന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഹല്ലേലൂയാ എന്ന ചിത്രത്തിലായിരുന്നു ഇത്. നരേൻ നായകനായ ചിത്രത്തിൽ നായികയായാണ് മേഘ്‌ന എത്തിയത്. ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മകന്റെ ജനനശേഷം അധികം വൈകാതെ തന്നെ മേഘ്‌ന അഭിനയത്തിലേക്ക് എത്തിയിരുന്നു.

കന്നഡയിൽ രണ്ടു സിനിമകളിലാണ് നടി അഭിനയിച്ചത്. അതിൽ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. മറ്റൊരു ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വൈകാതെ മലയാളം ഉൾപ്പെടെയുള്ള മറ്റു ഭാഷകളിലും മേഘ്നയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X