'എന്നും എന്റേത്'; ചീരുവിന്റെയും രായന്റെയും പേരുകൾ ടാറ്റൂ ചെയ്ത് മേഘ്ന രാജ്, ചിത്രങ്ങൾ വൈറൽ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മേഘ്‌ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടി, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തേ ആകെ സങ്കടത്തിലാഴ്ത്തിയ മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം മലയാളികൾക്കും നോവായത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂൺ ഏഴിന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട്. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം ചീരുവിനെ കവര്‍ന്ന് എടുക്കുന്നത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു.

ഓരോ ഘട്ടത്തിലും മകന്റെ വളർച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ മേഘ്ന അഭിനയത്തിലും സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.
10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരുവിന്റെ മരണവും കുഞ്ഞിന്റെ ജനനവും. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് കുഞ്ഞിനെ വിളിക്കുന്നത്. രായൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്.

ചീരുവിനെപ്പോലെ ഒരാള്‍ ഇനി ജീവിതത്തിൽ ഉണ്ടാകില്ല എന്നാണ് മേഘ്‍ന രാജ് ഒരിക്കൽ പറഞ്ഞത്. 'നീയും ഞാനും... നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ആരുമുണ്ടാകില്ല... ചീരു നീ.. ഒരേയൊരു ചീരു.. നിന്നെ സ്‍നേഹിക്കുന്നു' എന്നാണ് മേഘ്‍ന രാജ് ചിരുവിനെ കുറിച്ച് ഒരിക്കൽ സോഷ്യൽ മീഡിയയിൽ എഴുതിയത്. ഇപ്പോഴിതാ, ചിരുവിന്റെയും മകന്റെയും പേരുകൾ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് മേഘ്‌ന.

തന്റെ ഇടതു അയ്യിലാണ് 'ചീരു' എന്നും 'രായൻ' എന്നും മേഘ്ന ടാറ്റൂ ചെയ്തിരിക്കുന്നത്. 'മൈ ഫോറെവർ' എന്ന അടിക്കുറിപ്പോടെ മേഘ്‌ന തന്നെയാണ് ടാറ്റൂ ചെയ്ത ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.
Recommended Video

അടുത്തിടെ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന സംസാരിച്ചിരുന്നു. തനിക്ക് ചുറ്റുമുള്ള നിരവധി പേർ വീണ്ടും വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ചിലർ മകനുമായി സന്തോഷത്തോടെ ജീവിക്കാനും പറഞ്ഞു. അതുകൊണ്ട് താൻ തന്റെ ഹൃദയം പറയുന്നത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











