എന്നെ പറ്റിക്കാന്‍ എളുപ്പമായിരുന്നു, പ്രിയപ്പെട്ടവര്‍ എന്ത് പറഞ്ഞാലും വിശ്വസിക്കും; ഇപ്പോള്‍ നോ പറയാന്‍ പഠിച്ച
മലയാളികള്‍ക്ക് സുപരിചിതയാണ് മേഘ്‌ന വിന്‍സന്റ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് മേഘ്‌ന താരമാകുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മേഘ്‌ന. ചന്ദനമഴ സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് മേഘ്‌ന താരമാകുന്നത്. പരമ്പര സംപ്രേക്ഷണം ചെയ്യുന്നത് അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചന്ദനമഴയും മേഘ്‌നയും.
ഇപ്പോഴിതാ താന്‍ എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും ചന്ദനമഴയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മേഘ്‌ന വിന്‍സന്റ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എന്റെ ചെറുപ്പത്തില്‍ അമ്മ നിമ്മി ഒരു മീഡിയ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ വഴിയാണ് ഞാന്‍ പോപ്പിക്കുടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത്. തുടര്‍ന്നും പരസ്യ ചി്ത്രങ്ങളുടെ ഭാഗമായി. സീരിയല്‍ മോഹം ഉള്ളില്‍ ഉടലെടുക്കുമ്പോഴേക്കും അവസരവും തേടിയെത്തി. 2010 ല്‍ സ്വാമിയേ ശരണമയ്യപ്പാ എന്ന മലയാള ഭക്തിപരമ്പരയിലൂടെയായിരുന്നു തുടക്കം. പിന്നീട് മോഹക്കടല്‍, ഇന്ദിര, ഓ്‌ട്ടോഗ്രാഫ് എന്നിവയിലും അഭിനയിച്ചു. എന്നാല്‍ കരിയര്‍ ബ്രേക്ക് ആയത് ചന്ദനമഴയാണ്. '' മേഘ്‌ന പറയുന്നു.
സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചന്ദനമഴ. വീട്ടിലെ ഓരോ അംഗത്തിന് മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കു വരെ ഇപ്പോള്‍ ഇന്‍്‌സ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്. സോഷ്യല്‍ മീഡിയ ഇത്ര ആഘോഷമാക്കിയ മറ്റൊരു പരമ്പരയുണ്ടാകില്ല. അതും സംപ്രേക്ഷണം അവസാനിച്ച് കാലങ്ങള്‍ ഇത്രയായ ശേഷവും.
''ചന്ദനമഴ അവസാനിച്ചിട്ട് ഏഴുവര്‍ഷമായി. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം റീലുകള്‍ കാണാറുണ്ട്. ഇപ്പോള്‍ ചന്ദനമഴ ട്രെന്‍ഡിംഗ് ആയതില്‍ പുതുമയൊന്നും തോന്നുന്നില്ല. സീരിയലില്‍ ഞാന്‍ പാമ്പിനെ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിനെവച്ച് ആരോ നിര്‍മിച്ച ട്രോള്‍ വൈറലായത് കുറച്ചുനാള്‍ മുമ്പാണ്. അതിനുമുന്‍പ് ലാപ് ടോപ് കഴുകിയിടുന്ന രംഗവും ട്രോളായിരുന്നു. ഒരു പ്രസംഗത്തിനിടയ്ക്ക് ഞാന്‍ പറഞ്ഞ ചില കാര്യങ്ങളും വൈറലായിരുന്നു. യൂട്യൂബ് ചാനലില്‍ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാല്‍ അതും ട്രോളായി. ട്രോളുകള്‍ അവസാനിക്കുന്നില്ല. എല്ലാ കാലത്തും എന്റെ കഥാപാത്രവും സീരിയലും ചര്‍ച്ചയാവുന്നത് ഒരുപാട് സന്തോഷം നല്‍കുന്നു. മറ്റൊരു സീരിയലിനും ഇങ്ങനെ ഹിറ്റടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.'' മേഘ്‌ന പറയുന്നു.

ജീവിതത്തില്‍ താന്‍ പഠിച്ച പാഠങ്ങളെക്കുറിച്ചും മേഘ്‌ന സംസാരിക്കുന്നുണ്ട്. തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
''എന്നെ പറ്റിക്കാന്‍ എളുപ്പമായിരുന്നു. പ്രിയപ്പെട്ട ഒരാള്‍ ചക്ക കാണിച്ച് ഇത് ചക്കയല്ല. മാങ്ങയാണ് എന്ന് പറഞ്ഞാല്‍ പോലും ഞാന്‍ വിശ്വസിക്കും. ചിലപ്പോള്‍ അത് മാങ്ങയായിരിക്കും, എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ഞാന്‍ മാറി. അനുഭവങ്ങളിലൂടെ പഠിച്ചു. ഇപ്പോള്‍ നോ പറയേണ്ട സ്ഥലത്തു തന്നെ നോ പറയും. മുന്‍പ് അതിന് സാധിക്കാഞ്ഞതില്‍ ഖേദിക്കുന്നു. ഇതുവരെയുള്ള ജീവിത്തതില്‍ നിന്നും പഠിച്ച പാഠങ്ങള്‍, ഓരോ അനുഭവങ്ങള്‍, ഓരോ ഓര്‍മകള്‍, അതില്‍ കൂടെ നിന്നവര്‍. ഇതെല്ലാമാണ് എന്നെ ഇപ്പോഴുള്ള ഞാനാക്കി മാറ്റിയത്. ഏത് സാഹചര്യത്തിലും അമ്മ എനിക്കൊപ്പമുണ്ട്. എന്റെ ബാക്ക്‌ബോണ്‍. എന്റെ കൈ പിടിച്ച്, അയാം ദേര്‍ ഫോര്‍ യു എന്ന് പറയാതെ പറയുന്ന അമ്മ'' എന്നാണ് മേഘ്‌ന പറയുന്നത്.


Click it and Unblock the Notifications