പതിനൊന്ന് പേരുമായി ഹണിമൂണിന്; മിഥുനത്തിലെ രംഗം ഞങ്ങള്‍ക്ക് സംഭവിച്ചത്; ആ കഥ പറഞ്ഞ് മേനക
മലയാള സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മേനക. ശങ്കറും മേനകയും ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം മേനക അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവായ ജി സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവും. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മേനകയുടേയും സുരേഷിന്റേയും ജീവിതത്തില്‍ നടന്നൊരു സംഭവം മലയാള സിനിമയിലെ ഐക്കോണിക് കോമഡി രംഗങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
മോഹന്‍ലാല്‍-ഉര്‍വ്വശി കോമ്പോയില്‍ പ്രിയദര്‍ശന്‍ ഒരുക്കം മിഥുനും സിനിമയിലാണ് മേനകയുടേയും സുരേഷ് കുമാറിന്റേയും ജീവിതത്തില്‍ നടന്ന രംഗം ഉള്‍പ്പെടുത്തിയത്. മിഥുനത്തില്‍ മോഹന്‍ലാലിന്റേയും ഉര്‍വ്വശിയുടേയും ഹണിമൂണ്‍ യാത്ര ചിത്രം കണ്ടവരാരും മറക്കില്ല. യഥാര്‍ത്ഥത്തില്‍ ഇത് മേനകയുടേയും സുരേഷ് കുമാറിന്റേയും ജീവിതത്തില്‍ നടന്നതാണ്. ഇപ്പോഴിതാ ഫ്‌ളവേഴ്്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ആ കഥ പങ്കുവെക്കുകയാണ് മേനക.

ഹണിമൂണ്‍ ട്രിപ്പ് ആക്കാമെന്ന് പറഞ്ഞ് ട്രിപ്പ് പോകാന്‍ തീരുമാനിച്ചു. ഞാനും സുരേഷേട്ടനും സുരേഷേട്ടന്റെ ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും മകനുമാണ് പോകാനുണ്ടായിരുന്നത്. കേട്ടപാടെ സേനണ്ണന്‍ വലിയൊരു മാപ്പ് കൊണ്ടു വന്നിട്ടു. അതില്‍ കിടന്നാണ് സ്ഥലങ്ങള്‍ നോക്കുന്നത്. യുകെ നോക്കി, ലണ്ടന്‍ നോക്കി, അമേരിക്ക നോക്കുന്നു. അവസാനം ഇന്ത്യ മതി എന്നായി. കശ്മീരില്‍ തുടങ്ങി അവസാനം കന്യാകുമാരില്‍ വന്ന് നിന്നു. അവസാനം കന്യാകുമാരിയില്‍ പോകാമെന്ന് തീരുമാനമായി. കല്യാണം കഴിഞ്ഞ സമയമല്ലേ, കന്യാകുമാരിയെങ്കില്‍ കന്യാകുമാരിയെന്ന് ഞാനും കരുതി.
രാത്രി എട്ട് മണിയ്ക്ക് പുറപ്പെടണം, തയ്യാറായി ഇരുന്നോളൂവെന്ന് പറഞ്ഞു. ഞാന്‍ വളരെ സന്തോഷത്തോടെ റെഡിയായി. ആദ്യമായി പുറത്ത് പോവുകയാണല്ലോ. എട്ട് ഒമ്പതായി, പത്തായി. വന്നില്ല. സുരേഷേട്ടന്റെ അച്ഛന്റെ അമ്മ കല്യാണം കഴിഞ്ഞ കുട്ടിയാണ്, പെണ്ണുങ്ങളുണ്ട്. ഒമ്പതര കഴിഞ്ഞ് പുറപ്പെട്ടാല്‍ എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. കേട്ടപ്പാടെ ഉഷ ചേച്ചി പെട്ടിയുമെടുത്ത് മേലോട്ട് കയറി. പിറ്റേദിവസം മൂന്ന് മണിയായപ്പോള്‍ റെഡിയായിരിക്കണം, ഇന്ന് രാത്രി കൃത്യം ഏഴ് മണിയ്ക്ക് പുറപ്പെടും എന്ന് പറഞ്ഞു.

ഇന്നലെ ഒമ്പതര ആണെങ്കില്‍ ഇന്ന് പത്തരയായി. വണ്ടി ബുക്ക് ചെയ്തിട്ടുണ്ടോ, റൂം ഉണ്ടോ എന്നൊക്കെ ഞാന്‍ ചോദിച്ചു. നീ ഒന്നും കൊണ്ടും പേടിക്കണ്ട എല്ല കാര്യങ്ങളും റെഡിയാക്കി വച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ അഞ്ചു പേരും വണ്ടിയില്‍ കയറി പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഒരോരുത്തരായി കയറാന്‍ തുടങ്ങി. അംബാസിഡര്‍ കാറിനകത്ത് പത്ത് പേരുമായാണ് പോയത്. പൂച്ചയ്‌ക്കൊരു മൂക്കുത്തിയിലെ ക്ലൈമാക്‌സ് പോലെ. രാത്രി രണ്ട്-രണ്ടരയായി എത്തുമ്പോള്‍.
താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നില്ല. അയ്യപ്പ ലോഡ്ജില്‍ കെഞ്ചി എല്ലാവരും കൂടെ ഒരു ഡോര്‍മിറ്ററിയില്‍ കിടന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് അടുത്തത് എവിടേക്ക് പോകാം എന്ന് വലിയ സ്‌റ്റൈലില്‍ വന്ന് ചോദിച്ചപ്പോള്‍ വണ്ടി തിരിച്ച് തിരുവനന്തപുരത്തേക്ക് വിട് എന്ന് സുരേഷേട്ടന്റെ ചേച്ചി പറഞ്ഞു. ഈ കഥ ഞാന്‍ പ്രിയേട്ടനോട് പറഞ്ഞു. അദ്ദേഹം ചിരിച്ച് ചിരിച്ച് ഒരു വഴിയായി. പിന്നീട് മിഥുനം സിനിമ കണ്ടപ്പോള്‍ ഈ സീന്‍. മേനകയാണ് ഇത് പറഞ്ഞതെന്ന് പ്രിയേട്ടന്‍ എപ്പോഴും പറയും.


Click it and Unblock the Notifications











