ശത്രുക്കള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്! ഷൈനുമായുള്ള പ്രശ്‌നത്തില്‍ സംഭവിച്ചത് എന്ത്? മെറീന പറയുന്നു

മോഡലിംഗിലൂടെയാണ് മെറീന സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്ക് എത്തിയെങ്കിലും തന്റേതായൊരു ഇടം കണ്ടെത്താന്‍ മെറീനയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു. സിനിമയില്‍ വേരുകളില്ലാത്തതിനാല്‍ വളരെയധികം കഷ്ടപ്പെട്ടും നീണ്ട ദൂരം താണ്ടിയുമാണ് മെറീന ലക്ഷ്യത്തിലേക്ക് എത്തിയത്.

തന്റെ ജീവിതത്തിലേയും കരിയറിലേയും പ്രതിസന്ധികളെക്കുറിച്ച് മുമ്പ് മെറീന സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സറ്റാര്‍ ആന്റ് സ്‌റ്റൈലിന് ന്ല്‍കിയ അഭിമുഖത്തില്‍ മെറീന മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Mereena Michael

ശത്രുക്കളുണ്ടോ, ഒഴിവാക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മെറീന മറുപടി നല്‍കുന്നുണ്ട്. ശത്രുക്കള്‍ ഉണ്ടെന്ന് പലരും പറയുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. അതിന് കാരണമറിയില്ല. ഒഴിവാക്കപ്പെടുന്നതിനേക്കാള്‍ ആളുകളെന്നെ ഓര്‍ത്തിരിക്കുന്നില്ല എന്നൊരു സങ്കടമുണ്ടെന്നാണ് മെറീന പറയുന്നത്. പിന്നാലെ ഷൈന്‍ ടോം ചാക്കോയുമായുണ്ട വിവാദത്തെക്കുറിച്ചും താരം വിശദമായി സംസാരിക്കുന്നുണ്ട്.

വിവാദങ്ങളെ പേടിയൊന്നുമില്ല. പിന്നെ ആ പ്രശ്നം അത്രമാത്രം പ്രശ്നമാകാനുള്ളതൊന്നും ഉണ്ടായിരുന്നില്ല. നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കുക. അല്ലെങ്കില്‍ കുറച്ചു പേര്‍ സംസാരിക്കുന്നിടത്ത് നമ്മള്‍ ഇന്‍വിസിബളായതു പോലെ ഫീല്‍ ചെയ്യുക എന്നത് വലിയൊരു സങ്കടമാണ്. പേടിയല്ല, സങ്കടമാണത്. അതാണ് അന്ന് സംഭവിച്ചതെന്നാണ് മെറീന പറയുന്നത്. ഞാനൊരു പ്രശ്നത്തെപ്പറ്റി പറയാന്‍ ശ്രമിച്ചപ്പോള്‍ അതവിടെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് തോന്നിയപ്പോള്‍ ഉണ്ടായ പ്രതികരണമാണതെന്നും താരം പറയുന്നു.

സിനിമയില്‍ സ്ത്രീകള്‍ക്കുള്ളൊരു കമ്യൂണിറ്റിയുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ തുറന്നു സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും. പക്ഷെ, ആ കമ്യൂണിറ്റി ജൂനിയര്‍ നടിമാരടക്കമുള്ള പലരുടേയും പ്രശ്നങ്ങളില്‍ ഒരു നിലപാടും എടുക്കുന്നതായി കണ്ടിട്ടില്ല. അത്തരത്തില്‍ ഞാന്‍ നേരിട്ട ഒരു പ്രശ്നം പറയാനാണ് അന്ന് ശ്രമിച്ചതെന്നും താരം പറയുന്നു.

അഞ്ജലി മേനോന്റെ ചര്‍ച്ചയായി മാറിയ മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യത്തോടും മെറീന പ്രതികരിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ അഞ്ജലി മേനോന്‍ എവിടെയാണ്? അഭിനയം, സംവിധാനം എന്നിങ്ങനെ മുന്‍നിരയിലല്ലാതെ ഒരുപാട് സ്ത്രീകള്‍ മലയാള സിനിമയില്‍ ജോലി ചെയ്യുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഹെയര്‍ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഇവരൊക്കെ മലയാള സിനിമയിലുള്ളവരാണ്. ശരിയാണ്. അവര്‍ കരുതുന്ന ലെവലിലുള്ള സ്ത്രീകള്‍ കുറവാണ്. ആ സ്ത്രീകളെ മാത്രമേ അവര്‍ കാണുന്നുള്ളൂ എന്നാണ് മെറീന പറയുന്നത്.

Mereena Michael

സംവിധാനത്തിലേക്ക് കടക്കുമോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലേയില്ലെന്നാണ് മെറീനയുടെ മറുപടി. അറിയാത്ത പണി ചെയ്യുന്നത് എന്തിനാണ്. എനിക്ക് അതിനുള്ള കഴിവോ ക്ഷമയോ ഒന്നുമില്ല. ഇനി എന്നെങ്കിലും തോന്നുകയാണെങ്കില്‍ അസിസ്റ്റന്റായി നിന്നിട്ട് ഞാനതിനെപ്പറ്റി പഠിക്കും. എന്നിട്ടേ ഇറങ്ങിത്തിരിക്കൂ എന്നും താരം വ്യക്തമാക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അഭിനയിക്കുന്ന റിവോള്‍വ് റിംഗോ, ഇന്ദ്രജിത്തേട്ടനൊപ്പം അഭിനയിക്കുന്ന ഞാന്‍ കണ്ടതാ സാറേ, പിന്നെ ഹാപ്പി ന്യു ഇയര്‍ എന്ന സിനിമയുമാണ് തന്റേതായി അണിയറയിലുള്ളതെന്നാണ് മെറീന പറയുന്നത്.

More from Filmibeat

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X