ടീച്ചര്‍മാരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍; ഗായിക ആകാനുള്ള ആഗ്രഹം ഇല്ലാതായതിന് കാരണം
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മെറീന മൈക്കിള്‍ എന്ന കോഴിക്കോട്ടുകാരി കടന്നു വരുന്നത്. മോഡലിംഗിലൂടെയാണ് മെറീന സിനിമയിലേക്ക് എത്തുന്നത്. സാധാരണക്കാരിയായ മെറീനയുടെ സിനിമ നടിയിലേക്കുള്ള യാത്ര പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടായിരുന്നു. സിനിമയിലെത്തിയ ശേഷവും തനിക്ക് എളുപ്പമായിരുന്നില്ലെന്നാണ് മെറീന പറയുന്നത്.
ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് മെറീന. തന്റെ പ്രചോദനം അമ്മയാണെന്നാണ് മെറീന പറയുന്നത്. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മെറീന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അമ്മ വളര്‍ത്തിയ മകളാണ് ഞാന്‍. അമ്മയെ കണ്ടാണ് പഠിച്ചത്. പണ്ടു മുതലേ അമ്മ എല്ലാ കാര്യത്തിലും ഇന്‍ഡിപെന്‍ഡന്റ് ആണ്. അമ്മ തയ്ക്കും. വേറൊരാളുടെ അടുത്തു നിന്നും ഒന്നിനും പണം പോലും വാങ്ങില്ല. ഞാനും അതൊക്കെ കണ്ടാണ് വളര്‍ന്നത്. സ്‌നേഹ ബന്ധത്തിന്റെ പേരില്‍ പോലും ആരെങ്കിലും പത്തുരൂപ എനിക്കു വേണ്ടി ചെലവാക്കിയാല്‍ അത് തിരിച്ചു കൊടുക്കും വരെ നെഞ്ചില്‍ കുത്തലാണ്. എന്റെ കരിയര്‍ മോശമായ സമയത്തൊക്കെ താങ്ങായതും പ്രചോദനമായതും അമ്മയാണെന്നാണ് മെറീന പറയുന്നത്.
നടി ആയില്ലായിരുന്നുവെങ്കില്‍ താനൊരു ടീച്ചറാകുമെന്നും മെറീന പറയുന്നുണ്ട്. അധ്യാപനം എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. കുട്ടികളോടുള്ള അധ്യാപകരുടെ ഇടപെടലില്‍ ധാരാളം മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. പഠനകാലത്ത് ടീച്ചര്‍മാരില്‍ നിന്ന് കുറേ മോശം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ പാട്ടു പഠിച്ചിട്ടു പോലും ഗായികയാവണം എന്ന എന്റെ ആഗ്രഹം ഇല്ലാതായത് അത്തരം അധ്യാപകരെ കണ്ടിട്ടാണെന്നും മെറീന പറയുന്നു.
നേരത്തെ ജ്വല്ലറി ഷൂട്ടിന്റെ തട്ടിപ്പിനിരയായതിനെപ്പറ്റിയും മെറീന തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതും വിവാദമായി മാറി. അതേക്കുറിച്ചും അഭിമുഖത്തില്‍ മെറീന സംസാരിക്കുന്നുണ്ട്.
''ആ തുറന്നു പറച്ചിലും വിവാദമായി മാറി എന്നല്ലാതെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എനിക്കൊരു ഫാഷന്‍ ഗുരു ഉണ്ടായിരുന്നു. ഡാലു എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞാന്‍ ഈ മേഖലയില്‍ വന്നതും പഠിച്ചതും വളര്‍ന്നതുമെല്ലാം ആ ഒരു സപ്പോര്‍ട്ടോടേയും ട്രെയ്‌നിംഗോടേയുാണ്. അത്തരത്തില്‍ സെര്‍ട്ടിഫൈഡായ പ്രൊഫഷണലായ ആളുകളേയും സ്ഥാപനങ്ങളേയും കണ്ടുപിടിച്ച് വര്‍ക്ക് ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ അനുഭവം. കൃത്യമായി അന്വേഷിച്ചറിഞ്ഞ ശേഷം മാത്രം മോഡലിംഗ് ഷൂട്ടുകളൊക്കെ സ്വീകരിക്കുക'' എന്നാണ് മെറീന പറയുന്നത്.

മോഡലിംഗിലൂടെയാണ് മെറീന സിനിമയിലെത്തുന്നത്. പിന്നീട് നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ സാധിച്ചു. കഴിഞ്ഞ ഒരു അഭിമുഖത്തിനിടെ ഷൈന്‍ ടോം ചാക്കോയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോയത് വാര്‍ത്തയായിരുന്നു. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് മെറീനയും ഷൈനും തമ്മില്‍ പ്രശ്നമുണ്ടാകുന്നത്.
താന്‍ മുമ്പ് അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന. എന്നാല്‍ ഷൈന്‍ ഇടപെടുകയും മെറീനയെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് താരം എഴുന്നേറ്റ് പോകുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ നടന്നത് വിശദമാക്കി മെറീന രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications