twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റെ മാഹാത്മ്യം മനസിലായത് അഭിനയിക്കാന്‍ വന്നതോടെ; നായികയെക്കുറിച്ച് സംവിധായകന്‍

    |

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരികെ വന്നപ്പോഴും മഞ്ജുവിനോടുള്ള മലയാളികളുടെ സ്‌നേഹം കൂടുകയായിരുന്നു. ഇപ്പോഴിതാ പുതിയൊരു കൂട്ടുകെട്ടിന്റെ ഭാഗമാവുകയാണ് മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍ നായിക. ക്യാപ്റ്റന്‍, വെള്ളം എന്നീ മികച്ച സിനിമകള്‍ സമ്മാനിച്ച ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടിനൊപ്പമാണ് മഞ്ജു എത്തുന്നത്.

    ഇതാദ്യാമായിട്ടാണ് മഞ്ജുവും ജയസൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മഞ്ജുവും ജയസൂര്യയും പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിച്ചിരിക്കുന്നതാണ് പോസ്റ്ററിലെ രംഗം. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് വാചാലനവുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

    Manju Warrier

    ഡോ. രശ്മി പാടത്ത് എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ റോളാണ് മഞ്ജു സിനിമയില്‍ അവതരിപ്പിക്കുന്നത്. താനും മഞ്ജുവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്‌കൂള്‍ ജീവിതം നയിച്ചവരാണെന്നാണ് പ്രജേഷ് സെന്‍ പറയുന്നത്. ''കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാന തലം വരെ എത്തിയപ്പോള്‍ ഞാനൊക്കെ ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് മഞ്ജു സിനിമയിലെത്തി. അവരുടെ കൂടി സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെയുള്ള ഒരു അസാമാന്യ അഭിനേത്രി എന്റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണ്ടാക്കിയ കാര്യങ്ങളാണ്'' എന്നാണ് പ്രജേഷ് പറയുന്നത്.

    240 കോടി മുതൽ മുടക്കിലെത്തുന്ന ചിത്രം; അണ്ണാത്തെ ചിത്രീകരണത്തിനിടയിൽ പരിക്ക് പറ്റിയതിനെ കുറിച്ച് നടൻ ബാല240 കോടി മുതൽ മുടക്കിലെത്തുന്ന ചിത്രം; അണ്ണാത്തെ ചിത്രീകരണത്തിനിടയിൽ പരിക്ക് പറ്റിയതിനെ കുറിച്ച് നടൻ ബാല

    അതേസമയം മഞ്ജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് അവരുടെ മാഹാത്മ്യം വ്യക്തമായി മനസിലായതെന്നും പ്രജേഷ് സെന്‍ പറയുന്നു. മഞ്ജുവിന് യാതൊരു തരത്തിലുള്ള താരജാഡയുമില്ലന്നും നമ്മുടെ മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് മേരി ആവാസ് സുനോ എന്ന സിനിമയുടെ ചിത്രീകരണം നടത്തിയത്. സിങ്ക് സൗണ്ടിനുവേണ്ടി തന്റെ ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു മഞ്ജു ചിത്രവും വേറെ ഉണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു കൊണ്ട് പ്രജേഷ് സെന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ''പ്രിയമുള്ളവരേ, പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ. ക്യാപ്റ്റനും വെള്ളത്തിനും ശേഷം ജയേട്ടനൊപ്പമുള്ള ചിത്രമാണ്. മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യത്തെയും. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷേട്ടനാണ് നിര്‍മാണം'' എ്ന്നായിരുന്നു അദ്ദേഹം കുറിച്ചത്.

    മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാംമഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

    ശിവദ, ജോണി ആന്റണി ചേട്ടന്‍, സുധീര്‍ കരമന ചേട്ടന്‍, സോഹന്‍ സീനുലാല്‍, ഗൗതമി ,ദേവി അജിത്, മിഥുന്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. മലയാള സിനിമയിലെ ഹിറ്റ് സംവിധായകരായ ഷാജി കൈലാസ്, ശ്യാമപ്രസാദ് സര്‍ എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതും ഭാഗ്യമായി കരുതുകയാണെന്നും പ്രജേഷ് പറഞ്ഞിരുന്നു. ഇരുവരും ചിത്രത്തില്‍ അതിഥികളായി എത്തുന്നുണ്ട്.

    Recommended Video

    Manju Warrier's new look viral | FilmiBeat Malayalam

    അതേസമയം ചതുര്‍ മുഖം ആയിരുന്നു മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൊക്‌നോ ഹൊറര്‍ ആയ ചിത്രത്തില്‍ സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ച ദ പ്രീസ്റ്റും ഈയ്യടുത്ത് പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമാണ്. കയറ്റം, ലളിതം സുന്ദരം, ജാക്ക് ആന്റ് ജില്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പടവെട്ട്, വെള്ളരിക്കാപ്പട്ടണം, കാപ്പ എന്നിവയാണ് മഞ്ജുവിന്റെ പുതിയ സിനിമകള്‍. ലളിതം സുന്ദരം നിര്‍മ്മിക്കുന്നതും മഞ്ജുവാണ്. പ്രജേഷ് തന്നെ സംവിധാനം ചെയ്ത വെള്ളം ആണ് ജയസൂര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

    Read more about: manju warrier
    English summary
    Meri Awas Suno Director Prajesh Sen Praises Manju Warrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X