അവിടെ കുറേനേരം നിന്നപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു, മോനും വിഷമമായി; ഉള്ളു തുറന്ന് മേതില്‍ ദേവിക

നൃത്ത രംഗത്തെ പ്രമുഖയാണ് മേതില്‍ ദേവിക. മലയാളികള്‍ക്ക് സുപരിചിത. തന്റെ കാഴ്ചപ്പാടുകളിലൂടേയും നിലപാടുകളിലൂടേയും മേതില്‍ ദേവിക ശ്രദ്ധ നേടാറുണ്ട്. നടന്‍ മുകേഷിന്റെ മുന്‍ ഭാര്യ കൂടിയാണ് മേതില്‍ ദേവിക. സിനിമയെന്ന മായിക ലോകം മാടി വിളിച്ചപ്പോഴൊന്നും ആ വഴി തിരഞ്ഞെടുക്കാതെ അകലം പാലിക്കുകയായിരുന്നു ഇതുവരെ ദേവിക. ഇപ്പോഴിതാ അഭിനയത്തിലേക്കും ചുവടുവെക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മേതില്‍ ദേവിക. തന്റെ സഹോദരിമാരെക്കുറിച്ചും കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മേതില്‍ ദേവിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Methil Devika

ഞാനാണ് ഏറ്റവും ഇളയയാള്‍. മൂത്ത ചേച്ചി രാധിക പിള്ള അമേരിക്കയിലെ മാസച്യൂസിറ്റ്‌സില്‍ കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റായി ജോലി ചെയ്യുന്നു. ഒപ്പം ഓട്ടിസ്റ്റിക്കായവര്‍ക്കു വേണ്ടിയുള്ള കമ്യൂണിറ്റിയിലും പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ബൗദ്ധിക ശേഷിയുള്ളയാള്‍ ചേച്ചിയാണ്. രണ്ടാമത്തെയാളാണ് മേതില്‍ രേണുക. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ ഫോബ്‌സ് മാഗസിന്റെ മാനേജിങ് എഡിറ്ററാണ്.

ദുബായില്‍ ഞങ്ങള്‍ താമസിച്ചിരുന്നതു രണ്ടു ബെഡ് റൂം ഫ്‌ളാറ്റിലാണ്. ഇടയ്ക്ക് അമ്മാവന്മാരും ഇളയച്ഛനുമൊക്കെ വരും. വീട് എപ്പോഴും ലൈവ് ആണ്. എല്ലാ സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കിയാണ് അച്ഛനും അമ്മയും ഞങ്ങളെ വളര്‍ത്തിയത്. എഴുതാനും വായിക്കാനും നൃത്തം പഠിക്കാനും ഒരുപാട് പ്രോത്സാഹിപ്പിച്ചു.

മൂത്ത ചേച്ചി അച്ചടക്കത്തിന്റെ ആളാണ്. എല്ലാ ദിവസവും പഠിക്കും. വെക്കേഷന്‍ കാലത്തും അതു മുടക്കില്ല. അതേപോലെ ചാനല്‍ 33 ല്‍ വന്നിരുന്ന ഡാലെസ്, നോട്‌സ് ലാന്‍ഡിങ് എന്നീ സീരിസുകള്‍ മുടങ്ങാതെ കാണും. പരീക്ഷയുടെ അന്നും അതിനു മാറ്റമില്ല. പക്ഷെ ഫലം വരുമ്പോള്‍ എല്ലാ വിഷയത്തിനും ഉയര്‍ന്ന മാര്‍ക്കുണ്ടാകും. രണ്ടാമത്തെയാള്‍ നേരെ തിരിച്ചാണ്. പഠിക്കുന്ന പുസ്തകം തൊടില്ല. എന്നെയും പഠിക്കാന്‍ സമ്മതിക്കില്ല. അവളുടെ ജോലി മൊത്തം രാത്രിയിലാണ് തുടങ്ങുക. കത്രിക പ്രയോഗമാണ് പ്രധാനം. പത്രങ്ങളെല്ലാം അരിച്ചു പെറുക്കി കട്ടിങ്ങുകള്‍ ഫയല്‍ ചെയ്യും. ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, റീഡേഴ്‌സ് ഡൈജസ്റ്റ് ഒക്കെ കൃത്യമായി വായിക്കും.

ആദ്യമൊക്കെ എന്റെ ചേട്ടന്മാരെന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. എന്തെങ്കിലും ഒരു വാക്കു തെറ്റിച്ചു പറഞ്ഞാല്‍ രണ്ടു പേരും ചേര്‍ന്നു കളിയാക്കും. ഒരിക്കലും തിരുത്തില്ല. സ്വയം പഠിച്ചെടുത്തോണം. ഇപ്പോഴും എന്റെ പെര്‍ഫോമന്‍സിന് ആദ്യം കിട്ടുന്ന വിമര്‍ശനം അവരുടേതാണ്. വര്‍ക്കുകള്‍ ഏറെക്കുറെ പെര്‍ഫെക്ട് ആകുന്നത് ഈ നിരീക്ഷകരുള്ളതു കൊണ്ടാണെന്ന് തോന്നുന്നു.

Methil Devika

അടുത്തിടെ ദുബായില്‍ പോയപ്പോള്‍ ഞാന്‍ ആ വീടിരുന്നിടത്തു പോയി. അവിടെ ഇപ്പോള്‍ ആ കെട്ടിടമില്ല. ഒരു മണല്‍പറമ്പു മാത്രം. അവിടെ കുറേ നേരം നിന്നപ്പോള്‍ കണ്ണുകള്‍ നനഞ്ഞു. എന്റെ കൂടെ മോനും ഉണ്ടായിരുന്നു. അവനും വിഷമമായി. ഉള്ളതു കൊണ്ട് സന്തോഷത്തോടെ ജീവച്ചിരുന്ന പ്രായം. എണ്ണപ്പെട്ട വസ്ത്രങ്ങള്‍, ആഘോഷങ്ങള്‍. എന്തൊരഴകായിരുന്നു ആ കാലം.

കഥ ഇന്നുവരെ എന്ന സിനിമയിലൂടൊയണ് മേതില്‍ ദേവിക നായികയാകുന്നത്. ബിജു മേനോന്‍ ആണ് സിനിമയിലെ നായകന്‍. മുമ്പ് പല ഹിറ്റ് സിനിമകളും തന്നെ തേടി വന്നിരുന്നുവെന്നും എന്നാല്‍ താന്‍ നൃത്തം മതിയെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം കഥ ഇന്നുവരെയുടെ സംവിധാനം വിഷ്ണു മോഹന്‍ ആണ്. നിഖില വിമല്‍, അനുശ്രീ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: methil devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X