For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗൂഗിളിൽ കാണുന്നത് ഇത് മാത്രം; വിവാഹമോചന വാർത്തകൾ ബുദ്ധിമുട്ടായതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് മേതിൽ ദേവിക

  |

  മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നർത്തകിയാണ് മേതിൽ ദേവിക. നൃത്ത അദ്ധ്യാപിക, ഇൻഫ്ലുവെൻസർ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ദേവികയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികൾക്ക്. നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക കൂടുതൽ ആളുകൾക്ക് സുപരിചിതയാകുന്നത്. കഴിഞ്ഞ വർഷം ഇവർ വിവാഹമോചിതരായതും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  നൃത്തത്തെ കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും എഴുതുകയും ഒക്കെ ചെയ്യുന്ന മേതിൽ ദേവിക സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ പേജുകളിലൂടെ തന്റെ നൃത്ത വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ദേവിക പങ്കുവയ്ക്കാറുണ്ട്. എന്നാൽ മാധ്യമങ്ങളിൽ നിന്ന് വ്യക്തമായ അകലം പാലിക്കാനും അവർ ശ്രമിക്കാറുണ്ട്.

  Also Read: അച്ഛന്‍ മരിക്കുന്നത് എന്റെ രണ്ടാം വയസില്‍, ഡോക്ടര്‍ സുജാത എന്നെഴുതി വച്ചിരുന്നു, പക്ഷെ സംഭവിച്ചത്!

  വിവാഹ മോചന വാർത്തകൾ വന്ന സമയത്ത് ദേവികയുടെ അതിനോടുള്ള പ്രതികരണങ്ങൾ ഒക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇപ്പോഴിതാ, വിവാഹ മോചനത്തെ കുറിച്ച് വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മേതിൽ ദേവിക. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

  വിവാഹ മോചനം സംബന്ധിച്ച വാർത്തകളെ കൈകാര്യം ചെയ്ത രീതിയെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മേതില്‍ ദേവിക. പേര് ഗൂഗിളില്‍ സെർച്ച് ചെയ്യുമ്പോൾ കാണുന്നത് വ്യക്തിപരമായ കാര്യങ്ങൾ ആണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകളാണല്ലോ എന്ന് അവതാരക ചൂണ്ടിക്കാട്ടിയപ്പോൾ, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ പ്രതികരണം.

  Also Read: 'ഏകലവ്യനിൽ ഇച്ചാക്കയായിരുന്നു നായകനാവേണ്ടത്'; പിൻമാറിയതിന് കാരണമെന്തെന്ന് മമ്മൂട്ടിയുടെ സഹോദരൻ

  'പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും ക്ലാസുകൾക്കായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് അവർ ഗൂഗിള്‍ ചെയ്തു നോക്കും. അപ്പോൾ കാണുന്നത് മുഴുവന്‍ ഇതാണ്. പുറത്ത് നിന്ന് ഫെലോഷിപ്പ് ഒക്കെ കിട്ടുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നെ കുറിച്ചുള്ള പ്രധാന വിവരമായി കാണുന്നത് ആ വാർത്തകളാണ്,'

  'ഞാന്‍ അത് മാത്രമല്ല, എനിക്ക് മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, ഒരു വെബ്‌സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുകയും പിന്തുടരുകയും ഒക്കെ ചെയ്യുന്ന ഒരുപാട് പേർ ഉണ്ട് എന്നതും വലിയ സന്തോഷമാണ്,'

  Also Read: സിനിമകളിൽ ​ഗ്രൂപ്പുകൾ ഉണ്ടെന്ന് നമിത പ്രമോദ്; 'സംഘടനാ യോ​ഗത്തിൽ പോയാൽ ആന്റിമാർ പറയുന്നത്'

  'എനിക്ക് ലഭിക്കുന്ന നൂറ് കമന്റുകള്‍ക്ക് ഇടയില്‍ എന്നെ പിന്തുണയ്ക്കുന്ന കുറച്ചു നല്ല കമന്റുകള്‍ കാണാം. 'അങ്ങനെയൊന്നുമല്ല, ഇവരുടെ പഴയ വീഡിയോ കണ്ട് നോക്കൂ.. അവര്‍ മുന്‍പും ഇതുപോലെ ബോള്‍ഡ് ആയി കാര്യങ്ങള്‍ സംസാരിക്കുന്ന് ആളാണ്' എന്നൊക്കെയുള്ള കമന്റുകള്‍ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. ഒരാൾ മതി മാറ്റമുണ്ടാക്കാൻ. ഞാൻ ആണെങ്കിൽ അത് ചിലപ്പോൾ ചെയ്യില്ലായിരിക്കും. നമ്മളറിയാതെ നമ്മുടെ ഒരു വാക്ക് കൊണ്ട് ജീവിതം മാറി മറയുന്നവരുണ്ടാകാം,' അവർ പറഞ്ഞു.

  വിവാഹ മോചനത്തില്‍ ആരെയും കുറ്റപ്പെടുത്താതെയിരുന്ന തീരുമാനത്തെ കുറിച്ചും മേതില്‍ ദേവിക സംസാരിക്കുന്നുണ്ട്. തനിയെ അങ്ങനെ സംഭവിക്കുന്നതാണോ എന്ന ചോദ്യത്തിന്, എല്ലാം സംഭവിച്ചു പോകുന്നതാണ് എന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. 'നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത് വളരെ ആലോചിച്ചുതന്നെയാണ്. ആ തീരുമാനം നമ്മുടെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ആ ചിന്ത വരുമ്പോള്‍ തന്നെ നമ്മള്‍ അല്‍പ്പം കൂടി കരുതലുള്ളവരായി മാറും. പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയ കാര്യം,' മേതില്‍ ദേവിക പറഞ്ഞു.

  ജീവിതത്തിൽ നേരിട്ട ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ചോദ്യം എന്താണെന്ന് ചോദിച്ചപ്പോൾ, 'അത് ഞാനുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ഒരു വ്യക്തി ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട്, 'അവരുടെ ഭാര്യയെ പോലെ ഒക്കെ ആയിക്കൂടെ കുട്ടിക്ക്' എന്ന് ചോദിച്ചു.' ഡാൻസുമായി ബന്ധപ്പെട്ടത് മാറ്റിനിർത്തിയാൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത് അതാണ് എന്ന് ദേവിക വ്യക്തമാക്കി.

  Read more about: methil devika
  English summary
  Methil Devika opens up about how the divorce news affected her in latest interview geos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X