For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വിവാഹം എന്നാല്‍ രണ്ട് ജന്മം, അത് കൈകാര്യം ചെയ്യാനായില്ല; ദാമ്പത്യത്തെക്കുറിച്ച് മേതില്‍ ദേവിക

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് മേതില്‍ ദേവിക. നര്‍ത്തകി എന്ന നിലയില്‍ മലയാളികുടെ മനസില്‍ ഒരിടം നേടിയെടുത്തിട്ടുണ്ട് മേതില്‍ ദേവിക. നടന്‍ മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് മേതില്‍ ദേവികയെ മലയാളികള്‍ അടുത്തറിയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹ മോചിതരായിരുന്നു. വിവാഹ മോചന സമയത്ത് മേതില്‍ ദേവിക നടത്തിയ പ്രതികരണം വാര്‍ത്തയായി മാറിയിരുന്നു.

  Also Read: ഭാര്യയെ കൂട്ടി നടന്നത് പേടിച്ചിട്ടല്ല, എംജിയുടെ കൂടെ എപ്പോഴും ലേഖയുണ്ടായിരുന്നതിന്റെ കാരണം പറഞ്ഞ് ഗായകന്‍

  സോഷ്യല്‍ മീഡിയയിലും സജീവമാണ് മേതില്‍ ദേവിക. താരത്തിന്റെ അഭിമുഖങ്ങളൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ദേവിക. ഇതിന്റെ പ്രൊമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രണ്ട് തവണ വിവാഹം കഴിക്കുകയെന്നാല്‍ രണ്ട് തവണ ജനിക്കുക എന്നാണെന്നാണ് ദേവിക പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നുവെന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം താന്‍ ഇപ്പോള്‍ കരുതുന്നത് ഒരാള്‍ക്ക് ഒരാള്‍ എന്നാണെന്നും മേതില്‍ ദേവിക പറയുന്നുണ്ട്.

  Also Read: കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നത് മഞ്ജുവിന് നേരത്തെ അറിയാം; അത് ദിലീപ് അറിഞ്ഞിരുന്നില്ല, ലിബർട്ടി ബഷീർ

  ഇപ്പോള്‍ വിചാരിക്കും ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന്. നമ്മളുടെ പഴയ ചിന്തകള്‍ തന്നെയാണ് നല്ലതെന്ന്. സംഗമീര സാഹിത്യത്തിലൊക്കെ പറയാറുണ്ട്, ഒരുത്തിക്കൊരുവന്‍, ഒരുവനൊരുത്തി എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണ ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നാണ് ദേവിക പറയുന്നത്.


  നേരത്തെ, വിവാഹ മോചനത്തെ കുറിച്ച് വന്ന വാര്‍ത്തകളെക്കുറിച്ച് ദേവിക മനസ് തുറന്നിരുന്നു. കഴിഞ്ഞ ദിവസം ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മേതില്‍ ദേവിക എന്ന പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ ആണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകളാണല്ലോ എന്ന് അവതാരക ചൂണ്ടിക്കാട്ടിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.

  'പുറത്തുള്ള പല യൂണിവേഴ്സിറ്റികളില്‍ നിന്നും ക്ലാസുകള്‍ക്കായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് അവര്‍ ഗൂഗിള്‍ ചെയ്തു നോക്കും. അപ്പോള്‍ കാണുന്നത് മുഴുവന്‍ ഇതാണെന്നാണ് താരം പറയുന്നത്. പുറത്ത് നിന്ന് ഫെലോഷിപ്പ് ഒക്കെ കിട്ടുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ദേവിക പറയുന്നു. എന്നെ കുറിച്ചുള്ള പ്രധാന വിവരമായി കാണുന്നത് ആ വാര്‍ത്തകളാണെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

  അതേസമയം, തനിക്ക് ലഭിക്കുന്ന നൂറ് കമന്റുകള്‍ക്ക് ഇടയില്‍ തന്നെ പിന്തുണയ്ക്കുന്ന കുറച്ചു നല്ല കമന്റുകള്‍ കാണാമെന്നും ദേവിക പറയുന്നുണ്ട്. 'അങ്ങനെയൊന്നുമല്ല, ഇവരുടെ പഴയ വീഡിയോ കണ്ട് നോക്കൂ.. അവര്‍ മുന്‍പും ഇതുപോലെ ബോള്‍ഡ് ആയി കാര്യങ്ങള്‍ സംസാരിക്കുന്ന് ആളാണ്' എന്നൊക്കെയുള്ള കമന്റുകള്‍ കാണുമ്പോള്‍ സന്തോഷം തോന്നുമെന്നാണ് മേതില്‍ ദേവിക പറയുന്നത്. ഒരാള്‍ മതി മാറ്റമുണ്ടാക്കാന്‍. ഞാന്‍ ആണെങ്കില്‍ അത് ചിലപ്പോള്‍ ചെയ്യില്ലായിരിക്കും. നമ്മളറിയാതെ നമ്മുടെ ഒരു വാക്ക് കൊണ്ട് ജീവിതം മാറി മറയുന്നവരുണ്ടാകാമെന്നും താരം പറയുന്നു.

  Read more about: methil devika
  English summary
  Methil Devika Says Having Two Marriages Are Like Having Two Births And Its Traumatic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X