മനഃപൂര്‍വം തളര്‍ത്താനുള്ള ചോദ്യം, പ്രതികരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി; വിഷമിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു!

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. പതിറ്റാണ്ടുകളായി മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടായി ആ ശബ്ദമെത്തിയിട്ടുണ്ട്. ഇന്നും തന്റെ സംഗീതത്തിലൂടെ അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് എംജി ശ്രീകുമാര്‍. തന്റെ പാട്ട് കൊണ്ട് എത്ര വലിയ ആള്‍ക്കൂട്ടത്തേയും കയ്യിലെടുക്കാനും നൃത്തം ചെയ്യിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും.

ഇതിനിടെ കഴിഞ്ഞ ദിവസം എംജി ശ്രീകുമാറിന്റെ ഒരു വീഡിയോ വൈറലായിരുന്നു. ഒരു ഗാനമേളയില്‍ നിന്നുള്ള എംജി ശ്രീകുമാറിന്റെ വീഡിയോയാണ് വൈറലായി മാറിയത്. പാട്ട് പാടിക്കൊണ്ടിരിക്കെ സദസില്‍ നിന്നും എംജിയോട് നല്ല പാട്ട് പാടണേ എന്ന് വിളിച്ച് പറയുകയായിരുന്നു. അതിന് എംജി ശ്രീകുമാര്‍ അപ്പോള്‍ തന്നെ മറുപടിയും നല്‍കുന്നുണ്ട്.

MG Sreekumar

'ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നുവോ?. ഇനി നല്ല പാട്ട് കേള്‍ക്കണമെങ്കില്‍ താന്‍ ഒരു കാര്യം ചെയ്യു. വീട്ടില്‍ പോയി റേഡിയോ ഓണ്‍ ചെയ്ത് കേള്‍ക്കൂ. അതിനകത്ത് നല്ല പാട്ടൊക്കെ വരും. താന്‍ നല്ല പാട്ട് കേട്ടിട്ടില്ല. താന്‍ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും. ശരണമയ്യപ്പാ, ഇവനതൊക്കെ വേണമെന്ന്. അത്രയും കിട്ടിയില്ലെങ്കില്‍ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ, പറഞ്ഞേക്കാം' എന്നായിരുന്നു എംജിയുടെ മറുപടി. വീഡിയോ വൈറലായി മാറിയതോടെ എംജിയെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേര്‍ എത്തി.

ഇപ്പോഴിതാ ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് എംജി ശ്രീകുമാര്‍. മനോരമ ഓണ്‍ലൈനിനോടായിരുന്നു എംജിയുടെ പ്രതികരണം. എന്തുകൊണ്ടാണ് താന്‍ അത്തരമൊരു പ്രതികരണം നടത്തിയതെന്ന് വിശദമാക്കുന്നുണ്ട് എംജി ശ്രീകുമാര്‍. കഴിഞ്ഞ 45 വര്‍ഷമായി ആളുകളുടെ ഇംഗിതത്തിന് അനുസരിച്ചാണ് പാട്ട് പാടിയിട്ടുള്ളത്. പാടുമോ എന്ന് ചോദിക്കുന്ന പാട്ടുകള്‍ പാടിക്കൊടുക്കാറുണ്ടെന്നും എംജി ശ്രീകുമാര്‍ പറയുന്നു. കഴിഞ്ഞ ദിവസം എന്താണ് നടന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഒരാള്‍ മനഃപൂര്‍വം സ്റ്റേജിന്റെ അടുത്തു വന്നു നിന്ന് മൈക്കിലൂടെ ആളുകള്‍ക്കു കേള്‍ക്കാന്‍ കഴിയുന്ന അത്ര ഉച്ചത്തില്‍ വിളിച്ച് പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നാണ് എംജി പറയുന്നത്. നല്ല പാട്ട് പാടണേ എന്നു പറയുന്നതിന്റെ അര്‍ഥം മനസ്സിലാകുന്നില്ല. സംഗീതത്തില്‍ ഏതാണ് നല്ലത്, ഏതാണ് ചീത്ത? എന്നും എംജി ചോദിക്കുന്നുണ്ട്.

MG Sreekumar

മനഃപൂര്‍വം പാട്ടുകാരെ തളര്‍ത്താന്‍ വേണ്ടിയുള്ള ചോദ്യങ്ങള്‍ക്കു വേറെ എന്ത് മറുപടി നല്‍കാനാണ്? എന്നാണ് എംജി ശ്രീകുമാര്‍ ചോദിക്കുന്നത്. ഗായകരെ മാനസികമായി തളര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം പറയുന്നു. അതേസമയം, സംഭവത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നതും എംജി ശ്രീകുമാര്‍ പറയുന്നുണ്ട്.

സംഭവത്തില്‍ എംജിയെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേര്‍ എത്തിയിരുന്നു. അല്‍പ്പനേരത്തെ ചിരിയ്ക്കും ആള്‍ക്കൂട്ടത്തിന്റെ കയ്യടിയ്ക്ക് വേണ്ടിയും ഗായകരെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുപോലെ തന്നെ മറുപടി നല്‍കണമെന്നാണ് ചിലര്‍ പറഞ്ഞത്. അയാള്‍ ഈ അടി ചോദിച്ച് വാങ്ങിയതാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതൊക്കെ തമാശയായി കണ്ട് വെറുതെ വിടേണ്ടതായിരുന്നുവെന്നും ഇങ്ങനെ പ്രതിരിക്കേണ്ടതില്ലായിരുന്നുവെന്നും ചിലര്‍ എംജിയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X