ഞാനും ചിത്രയും കൂടി പാടി, സിനിമ വന്നപ്പോൾ യേശുദാസിന്റെ ശബ്ദം! പാടിക്കാതെ ഇറക്കിവിട്ടിട്ടുണ്ട്: എംജി ശ്രീകുമാർ

മലയാള സിനിമാ പിന്നണിഗാനരംഗത്തെ മാറ്റിനിർത്താനാവാത്ത പ്രതിഭയാണ് ഗായകൻ എം ജി ശ്രീകുമാർ. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്ന ഗായകന്മാരിൽ ഒരാളാണ് അദ്ദേഹം. എം ജി ശ്രീകുമാർ പാടിയ ഒരു ഗാനമെങ്കിലും ദിവസേന കേൾക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. നാൽപത് വർഷത്തെ പാട്ടുജീവിതത്തിൽ ഇരുപതിനായിരത്തിൽപ്പരം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്.

സംഗീത കുടുംബത്തിലായിരുന്നു എം ജി ശ്രീകുമാറിന്റെ ജനനം. എങ്കിലും കരിയറിന്റെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല അദ്ദേഹത്തിന്റേത്. പിന്നണി ഗായകനായി അരങ്ങേറുന്ന സമയത്ത് പല തരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എം ജി ശ്രീകുമാർ പറയുന്നു. ഒരുപാട് പ്രതീക്ഷയോടെ പാടിയ ഗാനങ്ങള്‍ മറ്റൊരാള്‍ പാടിയ സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ പാട്ട് പാടി അവരുടെ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടെന്നും എം ജി പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

M.G Sreekumar

'തുടക്കത്തില്‍ യേശുദാസിന് വേണ്ടി ഒരുപാട് ട്രാക്കുകൾ പാടിയിട്ടുണ്ട്. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ പ്രണയവസന്തം എന്ന ഗാനം ചിത്രയും ഞാനും പാടിയതാണ്. അന്നൊക്കെ പാട്ടുപുസ്തകത്തില്‍ മുഴുവന്‍ പാട്ടുകളും യേശുദാസിന്റെ പേരിലാണ്. അതിനിടയിലൊരു എംജിയെ ആര് കാണാനാണ്. എങ്കിലും അതൊരു കുളിരു കോരുന്ന സംഭവമായിരുന്നു. രാത്രിയില്‍ ഉറക്കത്തിനിടെ പാട്ടുപുസ്തകം തുറന്ന് എംജി ശ്രീകുമാര്‍, ചിത്ര, ഇത് മതിയെന്ന് പറഞ്ഞ് കിടന്നിട്ടുണ്ട്',

'പക്ഷെ സിനിമ റിലീസ് ചെയ്തപ്പോള്‍ പാടിയത് യേശുദാസും ചിത്രയും. എനിക്ക് അതിൽ ഇപ്പോൾ വിഷമം ഒന്നുമില്ല. ഇതൊക്കെ സിനിമയിലുള്ളതാണെന്ന് ഇപ്പോഴാണ് മനസിലാക്കിയത്. നമ്മള്‍ പാടിയ പാട്ട് ചിലപ്പോള്‍ വരില്ല. ചിലപ്പോള്‍ വേറെ ആരെങ്കിലും പാടിയതാകും നമ്മുടെ ശബ്ദത്തിൽ വരുന്നത്. അപ്പോൾ നമ്മൾ അവർക്ക് ശത്രുക്കളാകും. എന്നാൽ അതിലൊന്നും തളരാതെ മുന്നോട്ട് വരുകയായിരുന്നു', എം ജി ശ്രീകുമാർ പറഞ്ഞു.

'സുരേഷ് കുമാറൊക്കെ സിനിമ ചെയ്ത് തുടങ്ങിയപ്പോള്‍ എനിക്ക് കുറേ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. അന്നൊക്കെ ലൊക്കേഷനിലൊക്കെ പോവാറുണ്ടായിരുന്നു', എം ജി ശ്രീകുമാർ പറഞ്ഞു. 'ചുനക്കര രാമന്‍കുട്ടി സാറിന് എന്നോടൊരു പ്രത്യേകമായൊരു താല്‍പര്യമുണ്ടായിരുന്നു. എന്നെക്കൊണ്ട് പാടിപ്പിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. ശ്യാം സാര്‍ എനിക്ക് പാട്ട് തന്ന് അത് പഠിപ്പിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ യൂണിയനില്‍ മെമ്പറല്ലെന്ന് പറഞ്ഞ് എന്നെ പാടിക്കാതെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. ഇതേക്കുറിച്ചൊന്നും ഞാന്‍ എവിടേയും പറയാറില്ല', അദ്ദേഹം പറഞ്ഞു.

M.G Sreekumar

ഭാരതിരാജയുടെ സിനിമയിൽ പാടാനുള്ള ആഗ്രഹവുമായി ചെന്നൈയിൽ പോയ രസകരമായ അനുഭവവും എം ജി പങ്കുവച്ചു. 'മേടയില്‍ വീട്ടില്‍ അന്ന് കൂട്ടുകുടുംബമായാണ് ഞങ്ങള്‍ കഴിഞ്ഞത്. അന്നെനിക്ക് ഭാരതിരാജയുടെ കോള്‍ വന്നിരുന്നു. ആ സമയത്ത് ഞാന്‍ വീട്ടിലില്ലായിരുന്നു. നീ എങ്ങനെയെങ്കിലും മദ്രാസിലേക്ക് പോകൂ എന്നാണ് കൂട്ടുകാരെല്ലാം പറഞ്ഞത്. അങ്ങനെയാണ് ഭാരതിരാജ സാറിനെ കാണാന്‍ പോയത്. പക്ഷെ അവിടെ ചെന്നപ്പോൾ അങ്ങനെയൊന്നും അദ്ദേഹത്തെ കാണാന്‍ പറ്റില്ലെന്നായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്',

'സിനിമയൊക്കെ പൂര്‍ത്തിയായി, അടുത്ത മാസം റിലീസാണ്, എസ്പിബിയൊക്കെ പാടിയിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ പറഞ്ഞുവിടുകയായിരുന്നു. ആരോ എന്നെ കളിപ്പിക്കാന്‍ വിളിച്ചതാണെന്ന് അപ്പോഴാണ് മനസിലായത്. ഞാന്‍ പോയി തിരിച്ച് വന്നപ്പോഴും ഭാരതിരാജയുടെ കോള്‍ വന്നിരുന്നു. മദ്രാസിലെ മലയാളി അസോസിയേഷന്റെ പ്രസിഡന്റായ ഭാരതിരാജ ആയിരുന്നു അത്. ഗാനമേളയ്ക്ക് ബുക്ക് ചെയ്യാൻ വിളിച്ചതാണ്. ഞാന്‍ പോയിള്ള. ആ സമയത്ത് ലാലു അടക്കമുള്ളവർ കളിയാക്കാനായി രാജ എന്നാണ് എന്നെ വിളിച്ചിരുന്നത്', എം ജി ശ്രീകുമാർ പറഞ്ഞു.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X