Don't Miss!
- Lifestyle
കുഞ്ഞിനെ ചുംബിക്കുന്നത് സൂക്ഷിച്ച് വേണം: അപകടം പതിയിരിക്കുന്നു
- News
തൂക്കം അരക്കിലോയ്ക്ക് താഴെ, നീളം 30 സെന്റിമീറ്റര്‍; 24ാം ആഴ്ചയിൽ പിറന്നുവീണ കുഞ്ഞ്; അതിജീവനം
- Automobiles
കുറച്ച് എക്സ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി
- Sports
IND vs NZ: ഹാര്‍ദിക്കിന്റെ തന്ത്രങ്ങള്‍ അബദ്ധം! പിഴവുകള്‍ നിരത്തി ഡാനിഷ് കനേരിയ
- Finance
10 ലക്ഷം സമ്പാദിക്കാന്‍ ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്‍ഐസിയില്‍
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
നാല് ദിവസം കൊണ്ട് പ്രിയന് എഴുതിയ തിരക്കഥ സോമേട്ടന് ചവറ്റുകൊട്ടയിലിട്ടു! വെളിപ്പെടുത്തി എംജി
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. അടിച്ചു പൊളി പാട്ടും മെലഡിയുമൊക്കെ ഒരേ അനായാസതയോടെ പാടുന്ന എംജിയുടെ എനര്ജിയ്ക്കൊപ്പം നില്ക്കാന് ഇന്നത്തെ പാട്ടുകാര്‍ക്ക് പോലും സാധിക്കില്ലെന്നതാണ് സത്യം. ഇപ്പോഴും തന്റെ പാട്ടിലൂടേയും അവതാരകനായും വിധി കര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് എംജി ശ്രീകുമാര്‍. സംഗീത ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസമാണ് എംജി എന്ന് ആരാധകര്‍ വിളിക്കുന്ന എംജി ശ്രീകുമാര്‍.
കഥ ഇഷ്ടമായില്ലെന്ന് എല്ലാവരുടെയും മുന്നിവെച്ച് ആസിഫ് അലി പറഞ്ഞു: അനുഭവം പറഞ്ഞ് സേതു
സംഗീത കുടുംബത്തില്‍ നിന്നുമാണ് എംജി സിനിമയിലെത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്റെ കുടുംബം താനൊരു ഗായകനായി കാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് എംജി തന്നെ പറയുന്നത്. മറ്റേതെങ്കിലും മേഖലയില്‍ പോയി കഴിവ് തെളിയിക്കട്ടെ എന്നായിരുന്നു തന്റെ കുടുംബം ആഗ്രഹിച്ചിരുന്നതെന്നാണ് എംജി ഒരു അഭിമുഖത്തില്‍ പറയുന്നത്. അന്നത്തെക്കാലത്ത് വിവാഹ ആലോചനയില്‍ പോലും വിലയില്ലായിരുന്നു സംഗീതത്തിന്. ബികോം പഠിച്ച് ടെസ്റ്റെഴുതി മുണ്ടക്കയത്ത് ജോലി കിട്ടിയിരുന്നുവെന്നും എംജി പറയുന്നു. അതേസമയം സിനിയിലെത്തുന്നതിന് മുമ്പ് തന്നെ മോഹന്‍ലാലും പ്രിയദര്‍ശനും സുരേഷ് കുമാറുമൊക്കെ വലിയ സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും എംജി മനസ് തുറക്കുന്നുണ്ട്.

സിനിമാമോഹവുമായി നടന്നിരുന്ന കാലത്തെ രസകരമായ സംഭവത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ എംജി പറയുന്നത്. പ്രിയനും മോഹന്‍ലാലുമായി പണ്ട് മുതലേ നല്ല കൂട്ടാണ്. അന്ന് മോഹന്‍ലാലിന് അഭിനയിക്കണമെന്ന താല്പര്യമൊന്നുമുണ്ടായിരുന്നില്ലെന്നും കോഫി ഹൗസിലിരുന്ന് സിനിമയിലെത്തുന്നതിനെക്കുറിച്ചായിരുന്നു ഞങ്ങളെപ്പോഴും ചര്‍ച്ച ചെയ്തിരുന്നതെന്നും എംജി ഓര്‍ക്കുന്നു. പിന്നാലെ തങ്ങള്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും എംജി മനസ് തുറക്കുന്നുണ്ട്. നമുക്കൊരു സിനിമയെടുത്താലെന്തായെന്ന് ഞാന്‍ പ്രിയനോട് ചോദിച്ചു. സിനിമയ്ക്ക് വരുന്ന ചെലവിനെക്കുറിച്ചൊക്കെ കണക്ക് കൂട്ടിയിരുന്നു. എന്റെയൊരു സുഹൃത്തിന്റെ അമ്മാവന് സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിര്‍മ്മാതാവാക്കാമെന്നുമായിരുന്നു കരുതിയതെന്നാണ് എംജി പറയുന്നു.

അങ്ങനെ പ്രിയനോട് എഴുതാന്‍ പറഞ്ഞു. അതിന് ശേഷം നാല് ദിവസം കഴിഞ്ഞപ്പോള്‍ പ്രിയന് തിരക്കഥയുമായി എത്തി. അഗ്നിനിലാവ് എന്നായിരുന്നു ആ തിരക്കഥയ്ക്കിട്ട പേരെന്നും എംജി ഓര്‍ക്കുന്നു. പിന്നീട് ഇതാരെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുമെന്ന് ചിന്തിച്ചപ്പോള്‍ സോമേട്ടന്റെ മുഖമായിരുന്നു മനസിലേക്ക് വന്നതെന്നും എംജി പറയുന്നു. ഒരു മാറ്റമിരിക്കട്ടെ എന്ന് കരുതിയാണ് പ്രിയന് സോമേട്ടനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്ന് പറഞ്ഞതെന്നും അന്ന് പ്രിയനൊന്നുമായിട്ടില്ലായിരന്ന്ുവെന്നും പ്രിയന് സ്വന്തമായി സംവിധാനം ചെയ്യണമെന്നൊന്നുമില്ലായിരുന്നുവെന്നും എംജി ഓര്‍ക്കുന്നു. അങ്ങനെ തങ്ങള്‍ സോമേട്ടനെ കാണാന്‍ പോയെന്നും പിന്നീടുണ്ടായ സംഭവങ്ങളും എംജി ഓര്‍ക്കുന്നുണ്ട്.

എത്ര ദിവസമെടുത്ത് കഥയെഴുതാന്‍ എന്ന് സോമേട്ടന് ചോദിച്ചപ്പോള്‍ പ്രിയന് 4 എന്ന് പറഞ്ഞു, മിടുക്കനാണല്ലോയെന്നായിരുന്നു സോമേട്ടന് പറഞ്ഞതെന്ന് എംജി ശ്രീകുമാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഞാന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് നാല് ദിവസം കൊണ്ട് തിരക്കഥ എഴുതിയതിനെക്കുറിച്ച് ഞാനും പ്രിയനോട് ചോദിച്ചിരുന്നു എന്നും ഇതിന് പ്രിയദര്ശന് നല്കിയ മറുപടിയും എംജി വെളിപ്പെടുത്തുന്നുണ്ട്. എടാ, എളുപ്പമല്ലേ, എന്റെ അച്ഛന് ലൈബ്രേറിയനാണ്, ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്, ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു പുസ്തകം കണ്ടു, അതിനെ എടുത്തൊന്ന് മാറ്റിയങ്ങ് എഴുതി. എന്നായിരുന്നു പ്രിയന്റെ മറുപടി. പക്ഷേ, അത് നന്നായിരുന്നു മോഷ്ടിച്ചതാണെന്ന് അറിയില്ല. നല്ലൊരു മോഷണമാണ് നടത്തിയതെന്നും എംജി അഭിപ്രായപ്പെടുന്നുണ്ട്.
Recommended Video

ദിവസങ്ങള്‍ക്ക് ശേഷം തങ്ങള്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ സോമേട്ടന് ചെക്കൗട്ട് ചെയ്ത് പോയിരുന്നു. എന്നാല്‍ റിസപ്ക്ഷന്റെ അവിടെയുള്ള വേസ്റ്റ് ബാസ്ക്കറ്റില് പ്രിയന്റെ തിരക്കഥയും കിട്ക്കുന്നത് കണ്ടുവെന്നാണ് എംജി പറയുന്നത്. പിന്നീട് പ്രിയദര്ശന് സംവിധായകനായി മാറുകയായിരുന്നു. അതേസമയം പ്രിയന് ചെയ്ത എല്ലാ പടത്തിലും സോമേട്ടന് വേഷം നല്‍കിയിരുന്നുവെന്നും എംജി ശ്രീകുമാര്‍ ചൂണ്ടിക്കാണിക്കുന്നു. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
-
'നമുക്കെത്ര വയസ്സായാലും, അമ്മയ്ക്ക് നമ്മൾ എപ്പോഴും കുട്ടിയാണ്', അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി താര!, വീഡിയോ
-
കരാർ ഒപ്പിടാൻ നേരം അവരുടെ വിധം മാറി, ആ സംഭവം മാനസികമായി ബാധിച്ചു; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ പറ്റി നടി!
-
ഞാന്‍ എന്തൊക്കയോ പറഞ്ഞെന്ന് പറയുന്നു, കണ്ടിട്ട് ചിരി വന്നു; ഉണ്ണി മുകുന്ദനെപ്പറ്റി അങ്ങനെ പറഞ്ഞുവോ? ബാല