For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ സിനിമ, ചിത്രീകരണം ഗോവയില്‍; അവസരങ്ങള്‍ നിഷേധിച്ചുവെന്ന് എംജിയുടെ ഭാര്യ

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി അദ്ദേഹം തന്റെ പാട്ടിലൂടെ മലയാളികളെ കൈയ്യിലെടുക്കുന്നു. ഏത് തരത്തിലുള്ള പാട്ടും അസാധ്യമായി പാടി ഫലിപ്പിക്കാനുള്ള എംജിയുടെ കഴിവ് ഏത്ര പ്രശംസിച്ചാലും മതിവരാത്തത്. ഗായകന്‍ എന്നത് പോലെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് എംജി.

  ഇവിടെ എന്തും പോകും! കിടിലന്‍ വേഷപ്പകര്‍ച്ചയില് ലെന, ചിത്രങ്ങള്‍

  എംജി ശ്രീകുമാറിനെക്കുറിച്ച് പറയുമ്പോഴെല്ലാം കടന്നു വരുന്ന പേരാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടേത്. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഗായകനായ എംജി പിന്നീട് അഭിനയ രംഗത്തും കൈ വച്ചിട്ടുണ്ടെന്നതാണ് രസകമരായ വസ്തു. പലപ്പോഴായി പലരും ചോദിച്ചിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ലേഖ സിനിമയില്‍ അഭിനയിക്കാത്തത് എന്നത്.

  ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവര്‍ മനസ് തുറന്നത്. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ മൂന്ന് തവണ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും ലേഖ പറയുന്നു. സൂപ്പര്‍ ഹിറ്റുകള്‍ സംവിധാനം ചെയ്ത ഡയറക്ടര്‍ വരെ അവസരവുമായി എത്തിയിരുന്നുവെന്നും എന്നാല്‍ താന്‍ നോ പറയുകയായിരുന്നുവെന്നും ലേഖ പറയുന്നു. ആ വാക്കുകളിലേക്ക്.

  ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് അഭിനയം എനിക്ക് പറ്റാത്ത കാര്യമാണെന്നാണ് ലേഖ പറയുന്നത്. എന്റെ ചെറു പ്രായത്തില്‍ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം വന്നിരുന്നു. സിനിമയിലെ ഒട്ടുമുക്കാല്‍ പേര്‍ക്കും അറിയുന്ന ഒരാളാണ് താര ആര്‍ട്‌സ് വിജയന്‍. എല്ലാവരും സ്‌നേഹത്തോടെ വിജേയട്ടന്‍ എന്നു വിളിക്കും. അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു ചാന്‍സുമായി വന്നത്. എന്നാല്‍ എനിക്ക് താല്‍പര്യം സിനിമയോടല്ലായിരുന്നു. ഡാന്‍സ് പഠിക്കാനും ഡാന്‍സ് സ്‌കൂള്‍ തുടങ്ങണം എന്നൊക്കെയൊരു മോഹമായിരുന്നു. എനിക്ക് പറ്റുന്ന കാര്യമല്ല വിജയേട്ടാ എന്നു പറഞ്ഞ് അതീന്ന് ഒഴിവായെന്നും ലേഖ പറയുന്നു.

  ''വിജയേട്ടന്‍ എനിക്കൊരു ഓഫര്‍ തന്നു. പക്ഷെ എനിക്ക് താല്‍പര്യമില്ലായിരുന്നു. അത് ചെയ്യരുതെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ തന്നെ സ്വയം എടുത്ത തീരുമാനമായിരുന്നു. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ നിര്‍മ്മാതാവും പിന്നീട് നടനുമായ ഒരാള്‍ എന്നെ സമീപിച്ചു. ഏത് സിനിമയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. അപ്പോഴും എനിക്ക് അഭിനയത്തോട് വല്ലാത്ത ആവേശമൊന്നുമുണ്ടായില്ല'' ലേഖ പറയുന്നു.

  അത് കഴിഞ്ഞ് 2020ല്‍ പ്രമുഖനായ ഒരു സംവിധായകന്‍ എന്നെ സമീപിച്ചു. നേരിട്ടല്ല മറ്റൊരാള്‍ വഴിയായിരുന്നു. വളരെ വലിയൊരു സംവിധായകനാണ്. ഒരുപാട് ഹിറ്റ് സിനിമകളും സൂപ്പര്‍ ഹിറ്റ് സിനിമകളുമൊക്കെ സംവിധാനം ചെയ്ത ഡയറക്ടറാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ഏതൊരാള്‍ക്കും അഭിമാനമാണ്. ഗോവയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഏത് സിനിമയാണെന്ന് പറയുന്നില്ല. ശ്രീക്കുട്ടന്റെ പിന്തുണയുണ്ടായിരുന്നു. നി പോയ് ചെയ്യെന്നൊക്കെ പറഞ്ഞു. പക്ഷെ അവിടെ നിന്നും ഞാന്‍ പിന്മാറുകയായിരുന്നു. എന്നും ലേഖ കൂട്ടിേേച്ചര്‍ക്കുന്നു.

  മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | FIlmiBeat Malayalam

  എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താര ദമ്പതികളുടെ ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരങ്ങള്‍. എംജിയുടേയും ലേഖയുടേയും പ്രണയവിവാഹമായിരുന്നു. ഇവരുടെ പ്രണയ കഥ പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ളതാണ്. 2000ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരാകുന്നത്.

  Also Read: മനസിൽ ബാക്കി വെച്ച ആഗ്രഹം ഉണ്ട്; 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നതെന്ന് അമ്പിളി ദേവി

  ഒരിക്കില്‍ ഇരുവരും തമ്മിലുണ്ടാകുന്ന പിണക്കങ്ങളെ കുറിച്ചും അത് പരിഹരിക്കുന്നതിനെ കുറിച്ചും എംജി പറഞ്ഞിരുന്നു. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. എംജിയ്‌ക്കൊപ്പം ഷോകളിലും പൊതുവേദികളിലും സജീവ സാന്നിധ്യമാണ് ഭാര്യ ലേഖ.

  Read more about: mg sreekumar
  English summary
  MG Sreekumar's Wife Lekha Opens Up Why She Decline Movie Offers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X