ദൈവം തന്ന കൂട്ടുകാരിയാണ് മകള്‍, ദൈവത്തോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം; മകളെക്കുറിച്ച് ലേഖ ശ്രീകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി പാട്ടുകാരനായും സംഗീത സംവിധായകനായും അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് എംജി ശ്രീകുമാര്‍. എംജിയെ അറിയുന്നത് പോലെ തന്നെ മലയാളികള്‍ക്ക് പരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയും. എംജി ശ്രീകുമാറിനൊപ്പം എല്ലാ വേദികളിലും ലേഖയും എത്താറുണ്ട്. എംജി ടെലിവിഷനിലൂടെ നിറഞ്ഞു നില്‍ക്കുമ്പോള്‍ യൂട്യൂബ് ചാനലിലൂടെ ലേഖയും സജീവമാണ്.

പ്രണയത്തിനും ലിവിങ് ടുഗദറിനും ശേഷമാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം എംജിയും ലേഖയും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള മോശം പ്രചരണങ്ങള്‍ക്ക് താരദമ്പതികള്‍ നല്‍കിയ മറുപടിയും ആരാധകരുടെ കയ്യടി നേടിയിരുന്നു. എംജിയുടേയും ലേഖയുടേയും തുറന്നു പറച്ചിലുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ലേഖ പങ്കുവച്ച വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

സൗന്ദര്യത്തിന്റെ രഹസ്യം

തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെക്കുറിച്ചാണ് ലേഖ പറയുന്നത്. നേരത്തെ ഇതേ ചോദ്യത്തിന് ലേഖ നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. അതേ മറുപടിയാണ് ലേഖയ്ക്ക് ഇന്നും പറയാനുള്ളത്. എപ്പോഴും സ്‌നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും എന്നാണ് ലേഖ പറയുന്നത്. എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ മറുപടി നല്‍കിയത്. എംജിയോടൊപ്പം എല്ലാ വേദികളിലും ലേഖയെത്താറുള്ളതാണ്. അതുകൊണ്ട് ആ വാക്കുകള്‍ സത്യമാണെന്ന് ആരാധകരും പറയുന്നു.

എംജിയും ലേഖയും

2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. ലിവിങ് ടുഗദറിന് ശേഷമായിരുന്നു വിവാഹം. 'ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും' എന്ന് ഒരിക്കല്‍ എംജിയും പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍ എന്ന മലയാളികളുടെ പ്രിയ ഗായകന്‍.

വ്യക്തിത്വം

തനിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട് എന്നാണ് ലേഖ പറയുന്നത് അതേസമയം തന്നെ തന്റെ ഭര്‍ത്താവാണ് തന്റെ അവസാന വാക്ക് എന്നും ലേഖ പറയുന്നു. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ലെന്നാണ് ലേഖയുടെ അഭിപ്രായം. എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയമെന്നാണ് അവര്‍ പറയുന്നത്.

മകളെക്കുറിച്ചു

അടുത്തിടെ തന്റെ മകളെക്കുറിച്ചുള്ള ലേഖയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലേഖ മകളെക്കുറിച്ച് മനസ് തുറന്നത്. 'ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ട് ലേഖ പറഞ്ഞത്. താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ എന്നാണ് മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ലേഖ കുറിച്ചത്.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X