അതിലെ സെക്‌സ് സീൻ മാത്രമാണ് ചിലർ കാണുന്നത്, വിമർശിക്കുന്നവരോട് പറയാനുള്ളത്; ഷെല്ലി പറയുന്നു

മിന്നല്‍ മുരളിയിലെ ഉഷ എന്ന ഒറ്റക്കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഷെല്ലി എൻ കുമാർ. ടോവിനോ തോമസ് നായകനായെത്തിയ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളാണ് ഉഷയും ഷിബുവും. ഗുരു സോമസുന്ദരമാണ് ഷിബുവായി എത്തിയത്. ഉഷയുടെയും ഷിബുവിന്റെയും പ്രണയം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിന്നു.

കുങ്കുമപ്പൂവ് അടക്കമുള്ള ജനപ്രിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു ഷെല്ലി. ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് ഉഷയായി എത്തിയതോടെയാണ്. മിന്നൽ മുരളിക്ക് ശേഷം ധനുഷ് നായകനായ നാനെ വരുവേൻ എന്ന തമിഴ് ചിത്രത്തിലാണ് ഷെല്ലി അഭിനയിച്ചത്. ഇപ്പോൾ ശൈത്താന്‍ എന്ന വെബ് സീരീസിലൂടെ തെലുങ്കിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

shelly

തെലുങ്ക് സംവിധായകൻ മഹി വി. രാഘവ് സംവിധാനം ചെയ്ത ശൈത്താൻ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ചെയ്യുന്നത്. സാവിത്രി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഷെല്ലി സീരീസിൽ അവതരിപ്പിക്കുന്നത്. വെബ് സീരിസിലെ ഷെല്ലിയുടെ ചില ബോള്‍ഡ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. 'ഷെല്ലി ഇങ്ങനെയും അഭിനയിക്കുമോ?' എന്നൊക്കെയാണ് ചോദ്യങ്ങൾ. എന്നാൽ വിമർശിക്കുന്നവർ ശൈത്താൻ മുഴുവൻ കാണണമെന്നാണ് ഷെല്ലിക്ക് പറയാനുള്ളത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സീരീസിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നടി.

മിന്നൽമുരളി കണ്ട ശേഷം അസിസ്റ്റന്റ് രവി വഴിയാണ് സംവിധായകൻ മഹി വി രാഘവ് ശൈത്താനിലേക്ക് തന്നെ വിളിക്കുന്നതെന്ന് ഷെല്ലി പറഞ്ഞു. കഥ പറയുമ്പോൾ തന്നെ സീരീസിൽ കുറച്ച് സെക്‌ഷ്വൽ കണ്ടന്റ് ഉണ്ടെന്ന് പറഞ്ഞിരുന്നു. ബലം പ്രയോഗിച്ച് സെക്സ് ചെയ്യുന്ന തരത്തിലുള്ള സീനുകളുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒഴിവാക്കാൻ പറ്റില്ല. അത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. തനിക്ക് ഇത് ചെയ്യാൻ കഴയുമെന്ന വിശ്വാസം സാറിനുണ്ടോ എന്നാണ് തിരിച്ചു ചോദിച്ചതെന്ന് ഷെല്ലി പറയുന്നു.

ശേഷം സീനിനെ കുറിച്ച് ചോദിച്ചറിഞ്ഞു. അസുഖകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകില്ലെന്നും, താൽപര്യമുണ്ടെങ്കിൽ ഈ കഥാപാത്രം ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ വളരെ താൽപര്യം തോന്നി. അങ്ങനെ താൻ ഈ കഥാപാത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെല്ലി വ്യക്തമാക്കി.

സീരീസിലെ സെക്‌സ് സീൻ ചിത്രീകരിച്ചത് എങ്ങനെയാണെന്നും ഷെല്ലി അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യത്തെ സെക്സ് സീൻ എടുക്കുന്ന ദിവസം ഇത് എങ്ങനെയായിരിക്കും ചെയ്യുക എന്ന ടെൻഷൻ ഉണ്ടയായിരുന്നുവെന്ന് ഷെല്ലി . രാവിലെ ഷൂട്ട് തുടങ്ങിയപ്പോൾത്തന്നെ ക്യാമറാമാനും സംവിധായകനും ഞങ്ങളും ചേർന്നിരുന്നു ചർച്ച ചെയ്തു. ഇതെങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ആ സീൻ എടുത്ത റൂമിൽ ഞങ്ങളെ കൂടാതെ ഫോക്കസ് പുള്ളറും ക്യാമറാമാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അസിസ്റ്റന്റുമാർക്കെല്ലാം ഓഫ്‌ടൈം കൊടുത്തു. ജനലുകൾ എല്ലാം അടച്ചിരുന്നു. മറ്റാരും അവിടേക്ക് വന്നില്ല. ഞങ്ങളെ വളരെ കംഫര്‍ട്ടബിൾ ആക്കിവയ്ക്കാൻ അവർ ശ്രദ്ധിച്ചു. ആവശ്യമുള്ള ഷോട്ടുകൾ മാത്രമേ എടുത്തുള്ളൂ. അനാവശ്യമായിട്ട് ഒന്നും ചെയ്യാൻ നിർബന്ധിച്ചില്ല. ഡ്രസ്സ് കുറച്ചു പൊക്കി വയ്ക്കണമായിരുന്നു അതിനു സ്ത്രീകൾ തന്നെ സഹായിച്ചു. സാരി മുട്ടുവരെ പൊക്കി വച്ചാണ് ചെയ്തിരിക്കുന്നത്. നമ്മുടെ സഹായത്തിന് എല്ലാം സ്ത്രീകൾ ഉണ്ടായിരുന്നു, ഷെല്ലി പറഞ്ഞു.

shelly shaitan

സീരീസ് ഇറങ്ങിയിട്ട് കുറച്ചു ദിവസം ആയെങ്കിലും മലയാളത്തിൽനിന്ന് അധികമാരും ഈ സീരിസ് മുഴുവൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ലെന്ന് ഷെല്ലി പറയുന്നു. ശൈത്താനിലെ സെക്സ് സീനുകൾ മാത്രമാണ് ഇവിടെ പ്രചരിക്കുന്നത്. ഷെല്ലി ഇങ്ങനെ അഭിനയിച്ചല്ലോ എന്നാണു പലർക്കും അദ്ഭുതം. കഥയിൽ വളരെ പ്രാധാന്യമുള്ള സീനുകൾ ആണ് അത്. പക്ഷേ സെക്സ് സീനുകൾ മാത്രം എഡിറ്റ് ചെയ്തെടുത്ത് റീൽസ് ആക്കി പ്രചരിപ്പിക്കുകയാണ് ഇവിടെ.

ആ സീനുകൾ കാണുന്നു എന്നല്ലാതെ അത് സിനിമയാണോ, ഏത് ഭാഷയാണ് എന്നൊന്നും ആരും നോക്കുന്നില്ല. വളരെ നല്ല സീരീസ് ആണ്. മലയാളത്തിലും എല്ലാവരും കണ്ടിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നാറുണ്ട്. തെലുങ്കിൽ സൂപ്പർ ഹിറ്റ് ആണ്. വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നതെന്നും ഷെല്ലി പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X