For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മോളെ കെട്ടിക്കാൻ റെഡിയാക്കി നിർത്തിയിട്ടില്ല; വിമർശിച്ചയാൾക്ക് മറുപടിയുമായി ലക്ഷ്‌മി മേനോൻ

  |

  മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. നടനായും ആർജെ ആയും കഴിവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് മിഥുൻ. തന്റേ മനോഹരമായ അവതരണ ശൈലിയിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവാൻ സാധിച്ചയാളാണ് മിഥുൻ.

  മിഥുനെ പോലെ തന്നെ മിഥുന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വ്ലോ​ഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും മിഥുനും ഭാര്യ ലക്ഷ്മിയും മക്കളും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്.

  Also Read: ഇനിയിപ്പോ പിള്ളേരെ വിടാമെന്ന് തീരുമാനിച്ചു! ശിവേട്ടന്റെ മാസ് ഡയലോഗ്, അഞ്ജുവിനെയും അപ്പുവിനെയും താങ്ങി ശിവൻ

  Mithun Ramesh

  കഴിഞ്ഞ ദിവസമാണ് മിഥുന്റെ മൂത്ത മകൾ തൻവി ഋതുമതിയായത്. മിഥുനും ലക്ഷ്മിയും ഈ വിവരം ആരാധകരെ അറിയിക്കുകയും ചെയ്‌തിരുന്നു. ചടങ്ങുകൾ ആഘോഷകരമായി നടത്തിയതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ഇക്കാര്യം തങ്ങളുടെ ആരാധകരെ അറിയിച്ചത്.

  പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കല്‍ ചടങ്ങ് കുട്ടി കല്യാണം പോലെ ആഘോഷമായിട്ടാണ് മിഥുനും കുടുംബവും നടത്തിയത്. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തന്‍വി അണി‍ഞ്ഞൊരുങ്ങിയത്. കുടുംബാംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മിഥുനും ലക്ഷ്മിയും പങ്കുവച്ച ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരുപാട് പേർ മകൾക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു.

  Also Read: ആരതി പൊടിയുടെ സ്ഥാപനത്തിൽ സർപ്രൈസായി റോബിൻ! തൻ്റെ പ്രിയപ്പെട്ട സ്ഥലത്ത് എത്തിയതിന് നന്ദി പറഞ്ഞ് ആരതി

  എന്നാൽ ഇതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇപ്പോൾ അങ്ങനെ ഒരാൾക്ക് മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്‌മി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായാണ് ലക്ഷ്മി പ്രതികരിച്ചത്. 'ഇങ്ങനെയൊരു കാര്യം മിഥുന്‍ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുന്‍പൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെണ്‍കുട്ടി അനൗണ്‍സ് ചെയ്യുന്ന നിമിഷമാണ് പ്രായപൂര്‍ത്തിയാവുന്നത്' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

  ഇതിന്റെ സ്ക്രീന്ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ലക്ഷ്‌മിയുടെ സ്റ്റോറി. 'മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. മകളെ ചേര്‍ത്തുപിടിച്ച് അവളോടൊപ്പം നില്‍ക്കുകയാണ് ഞങ്ങളെല്ലാം. അമ്മാവന്‍ പറയുന്നത് പോലെ നോക്കുകയാണെങ്കില്‍ എന്റെ മോളെ കെട്ടിക്കാന്‍ നിര്‍ത്തിയിരിക്കുന്നതല്ല. അമ്മാവന്‍ മരിച്ച് കഴിഞ്ഞാല്‍ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നത്,' എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  പ്രണയ വിവാഹമായിരുന്നു മിഥുൻറെയും ലക്ഷ്മിയുടെയും. അത്യാവശ്യം സിനിമകളൊക്കെയായി മിഥുൻ സിനിമയിൽ നിൽക്കുന്ന സമയത്തായിരുന്നു ഇത്. മോഹന്‍ലാല്‍ - ഫാസില്‍ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് മിഥുൻ ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചെറുതും വലുതുമായി ഇരുപത്തിയഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

  Read more about: mithun ramesh
  English summary
  Mithun Ramesh's wife Lakshmi Menon gives a fitting reply to the person who criticized their video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X