'ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ?', മിഥുന് വേണ്ടി മൊട്ടയടിച്ച് ലക്ഷ്മി: കുറിപ്പുമായി താരം!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. നടനെന്ന നിലയിൽ മുൻപ് തന്നെ ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും അവതാരകനായെത്തിയതിന് ശേഷമാണ് മിഥുൻ മലയാളികൾക്ക് പ്രിയങ്കരനാകുന്നത്. റേഡിയോ ജോക്കിയായും മിഥുൻ ശ്രദ്ധ നേടിയിട്ടുണ്ട്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകൾ തൻവിയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇവർ ഒന്നിച്ചുള്ള വ്ലോഗുകളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്.

പലർക്കും മാതൃകയാണ് മിഥുനും കുടുംബവും. ഇവരുടെ പരസ്പരം സ്നേഹവും കരുതലുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ബെൽസ് പാൾസി ബാധിച്ചപ്പോൾ ഭാര്യയും മകളും തന്ന പിന്തുണയെ കുറിച്ച് മിഥുൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

Mithun Ramesh

കഴിഞ്ഞ മാര്‍ച്ചിലാണ് മിഥുന് ബെല്‍സ് പള്‍സി രോഗം ബാധിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെ മിഥുന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് നടനു വേണ്ടി പ്രാർത്ഥനകളുമായി എത്തിയത്. അധികം വൈകാതെ തന്നെ മികച്ച ചികിത്സയിലൂടെ മിഥുൻ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. സാധാരണ ജീവിതത്തിലേക്കുള്ള മിഥുന്റെ തിരിച്ചുവരവ് ആരധകരടക്കം ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കുടുംബത്തോടൊപ്പം തിരുപ്പതി സന്ദര്‍ശിച്ചതിന്റെ വിശേഷം പങ്കുവെച്ചു കൊണ്ടാണ് മിഥുൻ്റെ പോസ്റ്റ്. ഇതൊരു സാധാരണ യാത്ര ആയിരുന്നില്ലെന്ന് ആണ് താരം പോസ്റ്റിൽ പറയുന്നത്.

Mithun Ramesh

അന്ന് രോഗം ബാധിച്ച നാളുകളില്‍ ഭാര്യ ലക്ഷ്മി മേനോന്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായി ലക്ഷ്മിയുടെ മുടി തിരുപ്പതിയില്‍ നല്‍കാനായാണ് മിഥുനും കുടുംബവും തിരുപ്പതിയിൽ എത്തിയത്. മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിഞ്ചു കുട്ടി മൊട്ട കുട്ടി ആയെന്നും ഇതില്‍കൂടുതല്‍ താന്‍ എന്താണ് ലക്ഷ്മിയോട് ചോദിക്കേണ്ടതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ മിഥുന്‍ പറയുന്നു.

"മൊട്ടെയ് ബോസ് ലക്ഷ്മി. എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്.അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.

ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് ചോദിക്കാന്‍ കഴിയും. സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും ഈ അസാധാരണ പ്രവര്‍ത്തിക്ക് നന്ദി. സ്‌നേഹത്തിലൂടേയും പോസിറ്റിവിറ്റിയിലൂടെയുമുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു," മിഥുൻ കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിന് താഴെ ലക്ഷ്മിയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ലക്ഷ്മിയോട് ബഹുമാനം മാത്രമേയുള്ളു എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. അതേ സമയം ഇനി മൊട്ടക്കൊണ്ടുള്ള വീഡിയോയും കാണാമല്ലോ എന്ന രസകരമായ കമന്റുകളുമായി ലക്ഷ്മിയുടെ ആരാധകരും എത്തുന്നുണ്ട്.

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X