രണ്ടു വർഷം ഡേറ്റ് ചെയ്തു, അമ്മ പൊക്കിയതോടെ വിവാഹം; മിഥുനെ ഇഷ്ടപ്പെടാനുണ്ടായ കാരണത്തെ കുറിച്ചും ലക്ഷ്മി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. നടൻ എന്ന നിലയിൽ മുൻപേ ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും അവതാരകനായെത്തിയ ശേഷമാണ് മിഥുൻ കൂടുതൽ ജനപ്രിയനായത്. റേഡിയോ ജോക്കിയായും മിഥുൻ തിളങ്ങിയിട്ടുണ്ട്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകൾ തൻവിയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇവർ. ഒന്നിച്ചുള്ള വ്ലോഗുകളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്.

പ്രണയിച്ചു വിവാഹിതരായവരാണ് മിഥുനും ലക്ഷ്മിയും. 2008ൽ ആയിരുന്നു ഇവരുടെ വിവാഹം. ആരാധകരുടെ മാതൃക ദമ്പതികൾ ആണെങ്കിലും ഇരുവരുടെയും പ്രണയ വിവാഹമാണ് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് തങ്ങൾ വിവാഹിതരായതെന്ന് ലക്ഷ്‌മി പറയുന്നു. അമ്മ പ്രണയം പൊക്കിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു.

Mithun Ramesh, Mithun Ramesh wife, Mithun Ramesh lakshmi, lakshmi menon, Mithun Ramesh family

'ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആയിരുന്നു. രണ്ടു വർഷക്കാലം ഞങ്ങൾ പ്രണയിച്ചു. അതിനിടെ എന്റെ അമ്മ പ്രണയം കയ്യോടെ പിടിച്ചു. പിന്നീട് എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. കല്യാണം കഴിഞ്ഞു, പെട്ടെന്ന് കുട്ടിയായി, ലൈഫ് പെട്ടെന്ന് സെറ്റിൽഡായി. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. പ്രപ്പോസ് ചെയ്തത് മിഥുൻ ചേട്ടൻ ആയിരുന്നു,'

'മെസേജ് അയച്ചാണ് പ്രപ്പോസ് ചെയ്തത്. അന്ന് യാഹൂ മെസേജർ പോലുള്ള സംഭവങ്ങളിലൂടെയാണ് മെസേജ് അയക്കുകയും കാണുകയും ഒക്കെ ചെയ്തിരുന്നത്. മൊബൈലിൽ മെസേജ് ചെയ്യുന്ന സംഭവമൊന്നും അന്നില്ല. പിന്നെ മെയിൽ ചെയ്യുമായിരുന്നു,' ലക്ഷ്മി പറയുന്നു. മിഥുന്റെ എനർജിയാണ് തന്നെ ആകർഷിച്ച ഘടകമെന്നും ലക്ഷ്മി പറഞ്ഞു.

'ഒരു മാളിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോഴാണ് ഞാൻ മിഥുൻ ചേട്ടനെ ആദ്യമായി കാണുന്നത്. ആ എനർജിയയാണ് ആകർഷിച്ചത്. ഇത്രയും എനർജിയുള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആ എനർജി കണ്ടപ്പോൾ ഞാൻ വീണുപോയി. അതാണ് സത്യം. അങ്ങനെ പിന്നെ ഞങ്ങളുടെ ഒരു മ്യൂച്വൽ ഫ്രണ്ട് വഴി സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് പ്രണയത്തിലേക്കെല്ലാം എത്തുന്നത്,' ലക്ഷ്മി വ്യക്തമാക്കി.

Mithun Ramesh, Mithun Ramesh wife, Mithun Ramesh lakshmi, lakshmi menon, Mithun Ramesh family

മകൾക്കും അമ്മയ്ക്കും മിഥുനും ഒപ്പമൊക്കെ വീഡിയോകൾ ചെയ്യുന്നതിനെ കുറിച്ചും ലക്ഷ്മി സംസാരിച്ചു. മകൾക്കൊപ്പം ചെയ്യുന്ന വീഡിയോകൾ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മകൾ അങ്ങനെ എപ്പോഴും വീഡിയോ ചെയ്യാൻ തയ്യാറായി വരുന്ന ആളല്ല. പൈസക്ക് വേണ്ടിയൊക്കെ വന്ന് ചെയ്യുന്നതാണ്. ചെയ്തു കഴിഞ്ഞാൽ പൈസ ചോദിക്കാറുമുണ്ട്. അതേ സമയം മകളുടെ കൂടെ വീഡിയോ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടമെന്നും ലക്ഷ്മി പറഞ്ഞു.

ദുബായ് ജീവിതം ഇഷ്ടമാണെങ്കിലും അമ്മയെ ഒക്കെ മിസ് ചെയ്യാറുണ്ടെന്ന് ലക്ഷ്മി പറഞ്ഞു. അമ്മയുടെ ഭക്ഷണം മിസ് ചെയ്യാറുണ്ട്. അതെല്ലാതെ ബാക്കിയെല്ലാം അവിടെ കിട്ടും. അതുകൊണ്ട് മറ്റു ഭക്ഷണ കാര്യങ്ങൾക്കൊന്നും പ്രശ്നമില്ല. പിന്നെ മിസ് ചെയ്യുന്ന കാര്യം അമ്പലത്തിൽ പോകുന്നതാണെന്നും ലക്ഷ്മി പറഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും ദുബായിൽ നിൽക്കുന്നതാണ് ഇഷ്ടമെന്നും ലക്ഷ്മി വ്യക്തമാക്കി. തൽക്കാലം അവിടെ തന്നെ നിൽക്കാനാണ് പ്ലാനെന്നും താരപത്നി പറഞ്ഞു.

More from Filmibeat

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X