ലൂക്ക ജനിച്ചത് ഏഴാം മാസത്തില്‍; എടുക്കാന്‍ പോലും പേടി തോന്നുന്നത്ര ചെറിയ കുഞ്ഞ്!
മലയാള സിനിമയിലെ മിന്നും താരമാണ് മിയ. നായികയായും സഹനടിയായുമെല്ലാം മിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ വേറിട്ട ശബ്ദവും എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പെരുമാറ്റവുമാണ് മിയയെ പ്രിയങ്കരിയാക്കുന്നത്. ഇപ്പോഴിത ഓഫ് സ്‌ക്രീനില്‍ പുതിയൊരു റോൡലേക്ക് കടന്നിരിക്കുകയാണ് മിയ. ഈയ്യടുത്താണ് മിയ അമ്മയായി മാറിയത്. അമ്മ വേഷത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയ മനസ് തുറക്കുകയാണ്.
ലൂക്കയുടെ അമ്മയുടെ റോള്‍ വലിയ കണ്‍ഫ്യൂഷന്‍ ഒന്നുമില്ലാതെ കൊണ്ടു പോകാനാകുമെന്ന് ഉറപ്പായിരുന്നു. കാരണം എന്റെ ചേച്ചിക്കു മൂന്ന് മക്കളാണ്. അവരെ വളര്‍ത്തിയും അവര്‍ വളരുന്നത് കണ്ടും കുറേ കാര്യങ്ങള്‍ നേരത്തെ തന്നെ അറിയാം അതായിരുന്നു ആ കോണ്‍ഫിഡന്‍സിന്റെ രഹസ്യം. ലൂക്ക വന്ന സമയത്ത് ചെറിയ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. അവന്‍ പ്രീമെച്വര്‍ ബേബിയായിരുന്നുവെന്നാണ് മിയ പറയുന്നത്.

ഏഴാം മാസത്തിലാണ് ജനിച്ചത്. കൈയില്‍ എടുക്കാന്‍ പോലും പേടി തോന്നുന്നത്ര ചെറിയ കുഞ്ഞ്. പക്ഷെ ഞാന്‍ തന്നെ അവന്റെ എല്ലാ കാര്യവും നോക്കിയത്. അമ്മ റോള്‍ കുഴപ്പമില്ലാതെ പോകുന്നു എന്നാണ് വിശ്വാസം. പിന്നെ എന്റെ അമ്മ റോളിലെ പ്രകടനം. എക്‌സലന്റ് ആണോ എന്നു ലൂക്ക വളരുമ്പോള്‍ പറയട്ടെ എന്നാണ് മിയ പറയുന്നത്.
വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ ഉണ്ടായിട്ടും സിനിമയില്‍ നിന്നും ഇടവേളയെടുത്തിട്ടില്ല മിയ. അതേക്കുറിച്ചും താരം മനസ് തുറന്നിട്ടുണ്ട്. ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടും വലിയൊരു ബ്രേക്ക് എടുക്കാതിരുന്നതു മനപ്പൂര്‍വ്വമാണ്. അങ്ങനെ ബ്രേക്ക് എടുക്കാന്‍ പോയാല്‍ എനിക്ക് തന്നെ മാനസികമായി ബുദ്ധിമുട്ടാകും. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തൊട്ടു അഭിനയരംഗത്താണ്. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഷൂട്ടിംഗും അഭിനയവുമെന്നാണ് മിയ പറയുന്നത്.
ഒരു പരിധിയില്‍ കൂടുതല്‍ ബ്രേക്ക് എടുക്കാന്‍ എനിക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. മോന്‍ ഉണ്ടായപ്പോഴും ആവശ്യമുള്ള ബ്രേക്ക് എടുത്തിട്ട് കരിയറിലേക്ക് തിരികെ വരികയായിരുന്നു. വീട്ടില്‍ നിന്നു പോയി പെട്ടെന്ന് തിരിച്ചു വരാവുന്ന വര്‍ക്കുകള്‍ ആദ്യം എടുത്തു. പിന്നെ ഒരു ദിവസം മാറി നിന്നു. അങ്ങനെ അങ്ങനെ... അതിന് പിന്നില്‍ ലൂക്കയുടേയും എന്റെ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും സഹകരണവും സപ്പോര്‍ട്ടും ഉണ്ട്. അവസരങ്ങള്‍ കിട്ടിയതും ദൈവാനുഗ്രഹം. എല്ലാം കൂടി ഒത്തു വന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരിയെന്നാണ് താരം പറയുന്നത്.

എപ്പോഴും പോസിറ്റീവായിരിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ചും മിയ സംസാരിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ തന്നെ എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആളാണ് ഞാന്‍. ചിരിയാണ് എന്റെ ജീവന്‍. വെറുതെ ഇരുന്നാലും മുഖത്ത് ചിരി കാണും. എന്റെയീ ചിരി കണ്ടിട്ട് ഒരു ബന്ധു വിളിച്ചിരുന്നത് പുഞ്ചിരിക്കൊച്ച് എന്നാണെന്നും മിയ പറയുന്നു. തനിക്ക് എപ്പോഴും സന്തോഷമായി ഇരിക്കാനാണ് ഇഷ്ടമെന്നാണ് മിയ പറയുന്നത്.
ചിരിച്ച മുഖത്തോടെ നമ്മള്‍ സംസാരിക്കുമ്പോള്‍ എതിര്‍ഭാഗത്തുള്ള ആള്‍ക്കു സംസാരം തുടരാന്‍ കുറച്ചുകൂടി താല്‍പര്യം തോന്നും. എന്നോട് സംസാരിക്കുമ്പോള്‍ നല്ല അടുപ്പം ഫീല്‍ ചെയ്യുമെന്നും പറയുന്നത് ആസ്വദിച്ചു കേള്‍ക്കുന്നു എന്നും ചിരിയിലൂടെ പ്രകടിപ്പിക്കുന്നത് തന്നെ വലിയ പ്ലസ് ആണെന്നുമൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ചിരിക്ക് ഇത്രയൊക്കെ ഗുണമുള്ളപ്പോള്‍ പിന്നെന്തിനാ ചിരിക്കാതിരിക്കുന്നതെന്നാണ് മിയ ചോദിക്കുന്നത്.


Click it and Unblock the Notifications