ആളുകള്‍ കല്ലെറിയും, അടിക്കുകയും ചെയ്തിട്ടുണ്ട്; ഇന്ന് ഞാനൊരു അമ്മയാണ്; ജീവിതം പറഞ്ഞ് ദീപ്തി

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദീപ്തി കല്യാണി. ട്രാന്‍സ് മോഡലായ ദീപ്തി കല്യാണി അഭിനേത്രി എന്ന നിലയിലും റിയാലിറ്റി ഷോ മത്സരാര്‍ത്ഥി എന്ന നിലയിലുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. തന്റെ വേറിട്ടതും ബോള്‍ഡുമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട് ദീപ്തി കല്യാണി. ഇപ്പോഴിതാ ദീപ്തി തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

സില്‍ക്ക് സ്മിതയെ അനുകരിച്ചു കൊണ്ടുള്ള ദീപ്തിയുടെ ഫോട്ടോഷൂട്ട് വൈറലായി മാറിയ ഒന്നാണ്. അഭിനയത്തിലും പ്രതിഭ തെളിയിച്ചിട്ടുള്ള ദീപ്തി ഇതിനോടകം എട്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദീപ്തിയുടെ ഏറ്റവും വലിയ ആഗ്രഹം ടൊവിനോയുടെ കൂടെ അഭിനയിക്കുക എന്നതാണ്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കേണ്ടി വന്നിട്ടുണ്ട് ദീപ്തിയ്ക്ക്.

Deepti Kalyani

ഗുരുവായൂരപ്പന്റെ ഭക്തയായ ദീപ്തിയുടെ വീട്ടില്‍ അച്ഛനും അമ്മയും മകളുമാണള്ളത്. ആറ് വര്‍ഷം മുമ്പാണ് ദീപ്തി മകളെ ദത്തെടുക്കുന്നത്. ദീപ്തിയ്ക്ക് നാല് ചേച്ചിമാരും ഒരു ചേട്ടനുമുണ്ട്. തനിക്ക് കിട്ടാത്തതൊക്കെ മകള്‍ക്ക് കിട്ടണം എന്നാണ് ദീപ്തിയുടെ ആഗ്രഹം. അതിനായി മകളെ പഠിപ്പിക്കുന്നു. അച്ഛന്‍ കിടപ്പിലാണെന്നും ദീപ്തി കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അഭിമുഖത്തില്‍ ദീപ്തിയുടെ അമ്മയും കൂടെയുണ്ട്. മകളെക്കുറിച്ച് നല്ലത് മാത്രമേ ആ അമ്മയ്ക്ക് പറയാനുള്ളൂ.

ഇന്ന് ദീപ്തിയുടെ സന്തോഷം അച്ഛനും അമ്മയുമാണ്. ജീവിതത്തില്‍ 12 വര്‍ഷക്കാലം ദീ്പ്തി അമ്മയുടെ സ്‌നേഹം കിട്ടാതെ അലഞ്ഞിട്ടുണ്ട്. തന്നെ തിരിച്ചു കിട്ടിയത് അമ്മയുടെ പ്രാര്‍ത്ഥനമൂലമാണെന്നാണ് ദീപ്തി വിശ്വസിക്കുന്നത്. മകളെ കൈവിട്ടു പോയപ്പോള്‍ തനിക്ക് ലോകം തന്നെ ഇല്ലാതായി എന്നാണ് ദ്ീപ്തിയുടെ അമ്മ പറയുന്നത്. മകള്‍ തിരികെ വന്നതോടെ ആ അമ്മയുടെ ജീവിതത്തിലേക്ക് എല്ലാ സന്തോഷവും തിരികെ വന്നു.

പതിനെട്ട് വയസ്സ് വരെ ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്. കൈ വിട്ടു പോയപ്പോള്‍ ഒരുപാട് സഹിച്ചു. ആക്ഷേപിച്ചവര്‍ക്ക് ഒക്കെ ഇപ്പോള്‍ ദീപ്തി മതി എന്നാണ് ദീപ്തിയുടെ അമ്മ പറയുന്നത്. ദീപ്തി പെണ്ണായപ്പോള്‍ അവള്‍ ഇനി വന്നാല്‍ വീട്ടില്‍ കയറ്റരുതെന്ന് പറഞ്ഞവര്‍ വരെ ഉണ്ട്. എന്നാല്‍ അവരോട് താന്‍ പറഞ്ഞത് അവള്‍ വന്നാല്‍ താന്‍ സ്വീകരിക്കും എന്നായിരുന്നുവെന്നും അമ്മ ഓര്‍ക്കുന്നു.

Deepti Kalyani

ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ദീപ്തിയ്ക്ക്. ആളുകള്‍ കല്ലെറിയുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദീപ്തി പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞാണ് നാടുവിട്ട് ബാംഗ്ലൂരിലേക്ക് പോകുന്നത്. ജീവിതത്തിലെ പ്രതിസന്ധികള്‍ മൂലം ആത്മഹത്യ ചെയ്യാനായി റെയില്‍വെ പാലത്തിലൂടെ നടന്നിട്ടുണ്ടെന്നും ദീപ്തി തുറന്നു പറയുന്നു. ദീപ്തിയുടെ ജീവിത കഥ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു കിടന്നുറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അവിടെ ഒക്കെ ചെല്ലുമ്പോള്‍ തനിക്ക് അഭിമാനമാണെന്നും ദീപ്തി പറയുന്നു. നാടു വിട്ട ശേഷം ദീപ്തി പന്ത്രണ്ട് വര്‍ഷക്കാലം ജീവിച്ചത് ബാംഗ്ലൂരായിരുന്നു. പെണ്ണായി മാറിയതിന് ശേഷമാണ് ദീപ്തി നാട്ടിലേക്ക് തിരികെ എത്തുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയിലേയും മിനി സ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയുമെല്ലാം താരമാണ് ദീപ്തി. അന്ന് കളിയാക്കിയവരും കല്ലെറിഞ്ഞവരുമൊക്കെ ഇന്ന് ദീപ്തിയ്ക്ക് വേണ്ടി കയ്യടിക്കുകയാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X