സുഹൃത്തുമായി വഴക്കിട്ട് കണ്ണിന് പരുക്കേറ്റു, ചോര വന്നു; കാഴ്ച പോയെന്ന് കരുതി; നേഹ റോസ് പറയുന്നു
മോഡിലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് നേഹ റോസ്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മോഡലിംഗിനെക്കുറിച്ചുമൊക്കെ നേഹ മനസ് തുറക്കുകയാണ്. കരിയറിന് വെല്ലുവിളിയായി കടന്നു വന്ന രണ്ട് അപകടങ്ങളെക്കുറിച്ചും വിഷാദരോഗത്തിന് അടിമയായതിനെക്കുറിച്ചുമൊക്കെ നേഹ സംസാരിക്കുന്നു. ജോഷ് ടോക്‌സിലൂടെയാണ് നേഹ തന്റെ ജീവിതകഥ പങ്കുവച്ചത്.
''വളരെ ചെറുപ്പത്തിലെ മോഡലിംഗിനോട് പാഷനുണ്ടായിരുന്നു. പക്ഷെ ഞാനത് മനസില്‍ തന്നെ വച്ചു. വീട്ടിലേത് പരമ്പരാഗത ചിന്താഗതിയായിരുന്നു. വീട്ടില്‍ എല്ലാവരും പഠിച്ച് ജോലിയൊക്കെ നേടിയവരാണ്. ഞാനും അതേപോലെ പഠിച്ച് ജോലി നേടി. സ്വയം പര്യാപ്തയായി. അതിന് ശേഷം എന്തുകൊണ്ട് മോഡലിംഗിനെ ചേസ് ചെയ്തുകൂടാ എന്ന്. നമുക്കൊരു പാഷനുണ്ടെങ്കില്‍ നമ്മളതിനെ ചേസ് ചെയ്യണം'' നേഹ പറയുന്നു.

മോഡലിംഗില്‍ വളരെ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ട്. നല്ലൊരു പ്രൊഫൈല്‍ ആയ സമയത്ത് ബാക്ക് സ്റ്റേജില്‍ നിന്നും വീണ് എന്റെ തോളെല്ല് പൊട്ടി. കുറേമാസം അതിന്റെ പുറകെ പോയി. സര്‍ജറി വേണ്ടി വരുമെന്ന് പറഞ്ഞു. ഒടുവില്‍ മറ്റൊരിടത്ത് പോയപ്പോള്‍ സര്‍ജറി ഇല്ലാതെ തന്നെ പ്രശ്‌നം പരിഹരിച്ചു. കുറച്ച് സമയമെടുത്തെന്ന് മാത്രം. പിന്നേയും മോഡലിംഗ് ആരംഭിച്ചുവെന്നാണ് നേഹ പറയുന്നത്.
ഈ സമയത്ത് അടുത്ത അപകടമുണ്ടായി. എന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്. സുഹൃത്തുമായി വഴക്കുണ്ടായപ്പോഴാണ് പരുക്ക് പറ്റിയത്. അതിന്റെ ഓര്‍മ്മയെന്ന നിലയില്‍ പാട് ഇപ്പോഴും എന്റെ മുഖത്തുണ്ട്. കാഴ്ച പോയെന്നാണ് കരുതിയത്. കണ്ണിന് അകത്തു നിന്നും ചോര വന്നു. ഭയങ്കര വേദനയായിരുന്നു. അതിന്റെ ചികിത്സയ്ക്കായി മാസങ്ങള്‍ വേണ്ടി വന്നു. പിന്നെ ഞാന്‍ മോഡലിംഗില്‍ നിന്നൊരു ബ്രേക്ക് എടുത്തുവെന്ന് താരം പറയുന്നു.
അതിന്റെ കാരണം എനിക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഡയഗ്നോസ് ചെയ്തതാണ്. ആ സമയത്താണ് ബ്രേക്ക് എടുക്കുന്നത്. അന്ന് ഒരു കമ്പനിയില്‍ ജോലിയ്ക്ക് കയറിയെങ്കിലും ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നു. രണ്ട് വര്‍ഷം മോഡലിംഗില്‍ നിന്നും വിട്ടു നിന്നു. പിന്നീട് ഫാഷന്‍ കമ്പനിയില്‍ മോഡലായും ബിസിനസ് മോഡലായും ജോലി ചെയ്തു. പിന്നീടാണ് കൊച്ചിയിലെത്തുന്നത്. ഇവിടെ വന്ന ശേഷം കരിയര്‍ ഡെവലപ്പ് ചെയ്യാനായി. ആ ബ്രേക്ക് എനിക്ക് ഗുണമായെന്നാണ് നേഹയുടെ അഭിപ്രായം.

എന്റെ റീലുകള്‍ക്കും പോസ്റ്റുകള്‍ക്കും ഒരുപാട് കമന്റുകള്‍ ലഭിക്കാറുണ്ട്. പണ്ട് ആളുകള്‍ കൂട്ടം കൂടിയിരുന്ന് പറഞ്ഞിരുന്നത് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പറയുകയാണ്. തങ്ങളുടെ ഫ്രസ്‌ട്രേഷന്‍ കാണിക്കാനുള്ള ഇടം. നീയൊരു വെടിയാണോ, ഇങ്ങനെ നടക്കാന്‍ നാണമില്ലേ എന്നൊക്കെ കമന്റുകള്‍ ലഭിക്കാറുണ്ട്. വീട്ടുകാരെ തെറിവിളിക്കും. ചിലത് പറയാന്‍ പറ്റില്ല. ഇവരോട് ഞാന്‍ പ്രതികരിക്കാറില്ല. ചില സമയത്ത് ഞാന്‍ അവരുടെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കാറുണ്ട്. അവരുടെ സാഹചര്യം ഇതാണ്, വളര്‍ന്നു വന്ന സാഹചര്യം ഇതായിരിക്കും എന്ന് കരുതി വിട്ടു കളയാനാണ് ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്നും നേഹ കൂട്ടിച്ചേര്‍ക്കുന്നു.
മോഡലിംഗ് രംഗത്തും തനിക്ക് ഒരുപാട് ഇന്‍സെക്യൂരിറ്റി അനുഭവിക്കേണ്ടി വന്നതായി നേഹ പറയുന്നുണ്ട്. കുറവുകള്‍ ചൂണ്ടിക്കാണിച്ച് കളിയാക്കുമെന്നാണ് താരം പറയുന്നത്. തടി കുറവാണെങ്കിലും കൂടുതലാണെങ്കിലും കളിയാക്കും. എന്നാല്‍ ഈ കമന്റുകളൊക്കെ ശീലമായെന്നും മുന്നോട്ട് പോകാന്‍ കരുത്തായെന്നും നേഹ പറയുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ജീവിതത്തില്‍ വിജയം കണ്ടെത്തിയതെന്നും നേഹ പറയുന്നു.


Click it and Unblock the Notifications











