സ്ലീവ്ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ ഒന്നും വീട്ടില്‍ സമ്മതിക്കില്ലായിരുന്നു! ജോലി ഉപേക്ഷിച്ച് മോഡലായ നേഹ റോസ്
മോഡലിംഗിലൂടെയാണ് നേഹ റോസ് സിനിമയിലെത്തുന്നത്. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈയ്യടുത്തിറങ്ങിയ പീസ് എന്ന ചിത്രത്തിലും നേഹയെത്തിയിരുന്നു. ഫാഷന്‍ രംഗത്ത് വളരെ സജീവമായിരുന്ന ശേഷമാണ് നേഹ അഭിനയത്തിലേക്ക് കടക്കുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് നിരവധി പരസ്യങ്ങളിലും അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ നേഹ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ യാത്രയെക്കറിച്ചുള്ള നേഹയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നേഹ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഫാഷന്റെ പിന്നാലെ പായണം എന്നാണ് ചെറുപ്പം മുതലേ മനസ്സില്‍ ആഗ്രഹിച്ചതാണെന്നാണ് നേഹ പറയുന്നത്. അതിനാല്‍ നേഹ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്റര്‍നാഷ്‌നല്‍ ഫാഷന്‍ ഷോകളും ആഡ് ഫിലിംസുമൊക്കെ ശ്രദ്ധിച്ചിരുന്നു. ഫാഷന്‍ മാഗസിനുകളും വാങ്ങി വായിച്ചിരുന്നു. അതെല്ലാം ഫോളോ ചെയ്യാനും ശ്രദ്ധിച്ചു. റാമ്പ് വാക്ക് എങ്ങനെ ചെയ്യണം എന്നൊക്കെ ഞാന്‍ വെറുതെ ചെയ്തു നോക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും താരം പറയുന്നു.
അന്നേ ഫാഷന്‍ എന്നാല്‍ എനിക്ക് ഭ്രാന്ത് ആയിരുന്നു. അങ്ങനെയാണ് തന്റെ പാഷന്‍ തിരിച്ചറിഞ്ഞതും അതിലേക്ക് നടക്കാന്‍ തുടങ്ങിയതുമെന്നും നേഹ പറയുന്നത്. ജോലി രാജിവച്ച ശേഷമാണ് നേഹ തന്റെ പാഷന് പിന്നാലെ പോകുന്നത്. ആ തീരുമാനം പക്ഷെ തെറ്റിയില്ല. ഫാഷന്‍ രംഗത്ത് സാന്നിധ്യം അറിയിക്കാന്‍ നേഹയ്ക്ക് സാധിച്ചു. പിന്നെയാണ് സിനിമയിലേക്കുള്ള വഴിയൊരുങ്ങുന്നത്.

തന്റെ ഫാഷന്‍ കരിയറില്‍ താന്‍ സാറ്റിസ്‌ഫൈഡ് ആയിരുന്നുവെന്നാണ് നേഹ പറയുന്നത്. സിനിമയില്‍ തല കാണിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ലല്ലോ. അങ്ങനെ ഒരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. പക്ഷേ അതൊരു സീരിയസ് കാര്യമായി എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല എന്നും നേഹ പറയുന്നു. ഇപ്പോള്‍ സിനിമയിലേക്ക് എത്തിയതിനു പിന്നില്‍ ഒരുപാട് ആളുകളുടെ സപ്പോര്‍ട്ട് ഉണ്ടെന്നും താരം പറയുന്നുണ്ട്. ഒരു സുഹൃത്ത് വഴിയാണ് വണ്‍ എന്ന സിനിമയിലേക്ക് ഞാന്‍ എത്തുന്നത്. പിന്നെ പീസിലുമെത്തി നേഹ.
സോഷ്യല്‍ മീഡിയയില്‍ സജീവമായതു കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ ട്രോളുകളും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട് നേഹ. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. നമ്മുടെ ലോകത്തുള്ള മനുഷ്യര്‍ പലവിധമാണ്. ഓരോരോ ആളുകള്‍ക്കും ഓരോരോ ചിന്താഗതിയാണ്. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായവുമാണ് എന്നാണ് താരം പറയുന്നത്. പി്ന്നാലെ താരമത് ഉദാഹരണ സഹിതം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഒരു ചായ ഇട്ടാല്‍ തന്നെ അതില്‍ പഞ്ചസാരയുടെ അളവ്, ചായപ്പൊടിയുടെ അളവ് എല്ലാം പലരു ചെയ്യുമ്പോള്‍ അത് പലത് ആയിരിക്കും. രുചിയും വ്യത്യസ്തമായിരിക്കും. എല്ലാവര്‍ക്കും അവരവരുടെ കാഴ്ചപ്പാട് ഉണ്ടല്ലോ. മറ്റൊരാളുടെ രുചി നോക്കി നമ്മള്‍ ചായ ഇടാന്‍ നിന്നു കഴിഞ്ഞാല്‍ അത് ഒരിക്കലും നന്നായി എന്നും വരില്ല. അത് പോലെയാണ് ട്രോളുകള്‍ എന്നാണ് നേഹയുടെ അഭിപ്രായം.
ഒരാള്‍ എന്തെങ്കിലും പറയുന്നു, അത് കേട്ട് മറ്റൊരാള്‍ കുറെ മറുപടി പറയുന്നു. അതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല എന്നാണ് നേഹ വ്യക്തമാക്കുന്നത്. മറ്റുള്ളവര്‍ എന്തുപറഞ്ഞാലും അത് തെറ്റല്ല. കാരണം അവര്‍ പറയുന്നത് അവരുടെ കാഴ്ചപ്പാടും അഭിപ്രായങ്ങളുമാണ്. അത് അവര്‍ വന്ന സാഹചര്യങ്ങളില്‍ നിന്നും അവര്‍ പഠിച്ച സാഹചര്യങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണെന്നും നേഹ അഭിപ്രായപ്പെടുന്നു. അത് അവര്‍ പറയട്ടെ. നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതില്‍ സംതൃപ്തരാവുക എന്നാണ് നേഹയുടെ നിലപാട്.

ഒരു സ്ലീവ്ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ ഒന്നും വീട്ടില്‍ ആദ്യമൊന്നും സമ്മതിക്കില്ലായിരുന്നു എന്നും നേഹ ഓര്‍ക്കുന്നുണ്ട്. ചെറുപ്പത്തില്‍ കുറച്ച് ഡാര്‍ക്ക് ആയിട്ട് ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞാല്‍ എന്നെ വീട്ടില്‍ വഴക്കു പറയുമായിരുന്നു. എങ്കിലും ഞാന്‍ ലൈറ്റ് ആയിട്ട് ലിപ്സ്റ്റിക് ഇടുമായിരുന്നു എന്നും താരം പറയുന്നുണ്ട്. സപ്പോര്‍ട്ട് ആണെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നു എന്നാണ് നേഹ പറയുന്നത്.
ആദ്യമായി ഞാന്‍ ഒരു ജോലി രാജി വയ്ക്കുമ്പോള്‍ അതിന് വീട്ടുകാര്‍ ഒട്ടും സപ്പോര്‍ട്ട് ആയിരുന്നില്ല. സഹോദരി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്, ചേട്ടന് ബിസിനസ് ആണ്. അങ്ങനെയൊരു ഫാമിലി ആയതുകൊണ്ട് തന്നെ അവര്‍ക്ക് അത് എന്താണെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നാണ് നേഹ പറയുന്നത്. ഈ മേഖലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നും ആരുമില്ല. സ്വാഭാവികമായും അന്ന് അവര്‍ക്ക് നല്ല പേടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി എന്നും നേഹ അഭിപ്രായപ്പെടുന്നു. 'ഡേര്‍ട്ടി പിക്ചറില്‍' വിദ്യാബാലന്‍ ചെയ്തതു പോലൊരു റോള്‍ ചെയ്യണമെന്ന തന്റെ ആഗ്രഹവും നേഹ പങ്കുവെക്കുന്നുണ്ട്.


Click it and Unblock the Notifications