For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു; ലാലിനോട് ശ്രീനി പറഞ്ഞത്!

  |

  മലയാളി സിനിമയിലെ ഐക്കോണിക് ജോഡിയാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇത്രയും ജോഡി പൊരുത്തമുള്ളൊരു ജോഡി മലയാളത്തില്‍ വേറെയുണ്ടാകില്ല. നാടോടിക്കാറ്റ്, മിഥുനം, ചന്ദ്രലേഖ, തുടങ്ങി ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ജോഡിയാണിത്. മോഹന്‍ലാല്‍ എന്ന താരത്തെ മലയാളികള്‍ക്കിടയില്‍ എന്നന്നേക്കുമായി പ്രതിഷ്ഠിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച സിനിമകളായിരുന്നു ശ്രീനിവാസന്റേത്.

  Also Read: 16-ാമത്തെ വയസില്‍ പ്രണയിച്ച ആളുടെ കൂടെ പോയി; ഭര്‍ത്താവായി കണ്ടയാള്‍ ചതിച്ചു, വഞ്ചനയുടെ കഥ പറഞ്ഞ് നടി അശ്വതി

  എന്നാല്‍ ഇടയ്‌ക്കൊന്ന് പിണങ്ങിയിരുന്നു ഇരുവരും. ഈയ്യടുത്ത് നടന്ന മഴവില്‍ മനോരമ നടത്തിയ അമ്മയുടെ ഷോയില്‍ വച്ച് മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒരുമിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്നലെയായിരുന്നു മഴവില്‍ മനോര എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ഷോ അരങ്ങേറിയത്. ഷോയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച നിമിഷം.

  അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ എന്ന പുരസ്‌കാരം നല്‍കിയാണ് ശ്രീനിവാസനെ ആദരിച്ചത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നാണ് ശ്രീനിവാസന് പുരസ്‌കാരം നല്‍കിയത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കൂട്ടുകെട്ടിലെ മൂന്നു പേരും ഒരുമിച്ചെത്തിയ നിമിഷമായിരുന്നു ഇത്. ശ്രീനിവാസന്റെ രചനയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും മോഹന്‍ലാലിന്റെ പ്രകടനവുമൊക്കെ സമ്മാനിച്ച മറക്കാത്ത ഓര്‍മ്മകളിലൂടെ ഒരു നിമിഷം ഏതൊരു മലയാളിയും അപ്പോള്‍ കടന്നു പോയിട്ടുണ്ടാകും.

  Also Read: സ്വന്തം ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ; കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ഇല്യാന

  എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു സദസ് ശ്രീനിവാസനെ സ്വീകരിച്ചത്. വേദിയിലേക്ക് കയറി വന്ന ശ്രീനിവാസനെ മോഹന്‍ലാല്‍ സ്വീകരിച്ചത് സ്‌നേഹ ചുംബനം നല്‍കി കൊണ്ടായിരുന്നു. പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റി വച്ച് എത്തിയതിന് നന്ദി എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് സ്വതസിദ്ധമായ ശൈലിയില്‍ രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസന്‍ മറുപടി നല്‍കുകയും ചെയ്തു.

  നീണ്ട കാലത്തിന് ശേഷം മോഹന്‍ലാലിനേയും ശ്രീനിവാസനേയും ഒരുവേദിയില്‍ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും ഒരുപോലെയുണ്ട്. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്ക് കേള്‍ക്കാനാകും. പവിഴമല്ലി വീണ്ടും പുത്തുലയും മലയാളിയ്ക്ക് ദാസനേയും വിജയനേയും സമ്മാനിച്ച സത്യന്‍ അന്തിക്കാട് പറഞ്ഞത് ഇതായിരുന്നു.

  Also Read: നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ ബെല്‍റ്റില്‍ ടിനി ടോമും; ദിസ് ഈസ് റാങ് എന്ന് സോഷ്ല്‍ മീഡിയ

  മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വന്‍ കലാവിരുന്നായിരുന്നു ഷോയില്‍ അരങ്ങേറിയത്. മഞ്ജു വാര്യര്‍, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഹരിശ്രീ അശോകന്‍, അര്‍ജുന്‍ അശോകന്‍ പാട്ടുകളുമായി എത്തി. മനോജ് കെ ജയന്‍, ജഗദീഷ്, അശോകന്‍, സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നും പാട്ടുകള്‍ പാടി. താരങ്ങളുടെ സ്‌കിറ്റുകളും ഡാന്‍സുകളുമൊക്കെയുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

  ഒരു കാലഘട്ടത്തില്‍ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയില്‍ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ഈ 2022ലും മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യുവുണ്ട്. നാടോടികാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാള്‍ കഥ എഴുതുകയാണ്, ഏയ് ഓട്ടോ, പട്ടണപ്രവേശം, വരവേല്‍പ്പ്, ടി.പി ബാല?ഗോപാലന്‍ എം.എ, ചിത്രം, ചന്ദ്രലേഖ, ഒരു നാള്‍ വരും, മിഥുനം, ഉദയനാണ് താരം, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയവ അവയില്‍ ചിലത് മാത്രം. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ സിനിമകളൊരുക്കി പ്രേക്ഷകരില്‍ എത്തിച്ചവരില്‍ പ്രധാനി സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്.

  2010ല്‍ പുറത്തിറങ്ങിയ ഒരു നാള്‍ വരും എന്ന സിനിമയിലാണ് മോഹന്‍ലാലും ശ്രീനിവാസനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പലപ്പോഴും മോഹന്‍ലാലിനെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസന്‍. അതെല്ലാം മുമ്പ് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

  Read more about: sreenivasan
  English summary
  Mohanlal And Sreenivasan Shares Stage After A Long TIme This What Sreenivasan Said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X