തകര്‍ച്ച എന്ന വാക്ക് പിന്‍വലിക്കണം! ലിസി-പ്രിയന്‍ വേര്‍പിരിയല്‍, അവതാരകനെ തിരുത്തി മോഹന്‍ലാല്‍
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു പ്രിയദര്‍ശനും ലിസിയും. മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ആണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ലിസിയാകട്ടെ മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ നടിമാരില്‍ ഒരാളും. പ്രിയദര്‍ശന്റെ നിരവധി സിനിമകളില്‍ ലിസി നായികയായി എത്തിയിട്ടുണ്ട്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. പ്രണയം വിവാഹത്തിലേക്കുമെത്തി. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ഇരുവരും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിയുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് പ്രിയനും ലിസിയും തുറന്ന് പറഞ്ഞിട്ടില്ല. തങ്ങള്‍ക്കിടയിലെ പ്രശ്‌നത്തെ സ്വാകാര്യമായി തന്നെ നിലനിര്‍ത്താനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്.

ലിസിയുടേയും പ്രിയദര്‍ശന്റേയും അടുത്ത കൂട്ടുകാരനാണ് മോഹന്‍ലാല്‍. പ്രിയന്റെ സംവിധാനത്തില്‍ മോഹന്‍ലാലും ലിസിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒപ്പം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ ലിസിയും പ്രിയനും തമ്മില്‍ പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഒപ്പം സിനിമയെടുക്കുന്ന സമയത്ത് ഊട്ടിയില്‍ നിന്നും പ്രിയന്റെ ചില ഫെയ്‌സ്ബുക്ക് പോസ്റ്റുകളൊക്കെയുണ്ടായിരുന്നു. ലിസിയെക്കുറിച്ചൊക്കെ പറയുന്നുണ്ട്. പ്രിയന്‍ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമയെന്ന നിലയില്‍ എന്തെങ്കിലും വ്യത്യാസം ഈ സിനിമയിലുണ്ടോ എന്നായിരുന്നു അവതാരകന്‍ മോഹന്‍ലാലിനോടായി ചോദിച്ചത്. എന്നാല്‍ അവതാരകനെ തിരുത്തി കൊണ്ടായിരുന്നു മോഹന്‍ലാല്‍ ആ ചോദ്യത്തിന് മറുപടി നല്‍കിയത്.
''അതിലെ ഒരു വാക്ക് അങ്ങ് പിന്‍വലിക്കണം, തകര്‍ച്ച എന്നുള്ളത്. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ തീരുമാനിക്കുന്നത് എന്നാണ് പറയുന്നത്. അതാണ് മനോഹരമായ ഫിലോസഫി. അദ്ദേഹത്തിന്റെ കുടുംബവും കുട്ടികളുമൊക്കെയായി ഇപ്പോഴും നല്ല സൗഹൃദമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം കാര്യങ്ങളിലൊന്നും ഞാന്‍ പോയി ഇടപെടാറില്ല'' എന്നാണ് മേഹന്‍ലാല്‍ പറയുന്നത്.
''നമ്മള്‍ക്ക് അറിഞ്ഞുകൂടാത്തൊരു മേഖലയാണ്. അങ്ങയുടെ ശരിക്കുമുള്ള സ്വാഭവം എന്തെന്ന് എനിക്കറിയില്ല. എന്റെ ശരിക്കുമുള്ള സ്വഭാവം എന്തെന്ന് എനിക്ക് പോലും അറിയില്ല. നമ്മള്‍ ഒരാളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് അത് കൂടുതല്‍ പ്രശ്‌നഭരിതമാക്കേണ്ടതില്ല. അതിലും നല്ലത് മിണ്ടാതെ മാറിയിരിക്കുന്നതാണ്'' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ വ വേര്‍പിരിയലിനെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ആലോചിച്ചു നോക്കി എന്നാല്‍ തനിക്ക് അതിനുള്ള ഉത്തരം കിട്ടിയില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറക്കുന്നത്. ഞങ്ങള്‍ ഇരുവരും ഇരു വഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

കാരണം ഞങ്ങളുടെ ജീവിതം കുടുംബം സ്വര്‍ഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചത് എന്നാണ് പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറയുന്നത്. ഞാന്‍ ഇമോഷണലി ഡൌണ്‍ ആയ ആളാണ്. പ്രശ്നങ്ങള്‍ പിറകെ പിറകെ വരികയായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തുകയായിരുന്നു. ആ സമയങ്ങളില്‍ ആകും താന്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നുണ്ട്.
ഈയ്യടുത്ത് പ്രിയദർശനും ലിസിയും വീണ്ടും മലയാളികളുടെ ചർച്ചകളിലേക്ക് കടന്നു വന്നിരുന്നു. മകന്‍ സിദ്ധാർത്ഥ് കല്യാണത്തിന് പ്രിയനും ലിസിയും ഒരുമിച്ചെത്തിയിരുന്നു. തങ്ങള്‍ പിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യത്തിന് ഒരുമിച്ച് തന്നെ നില്‍ക്കുമെന്നായിരുന്നു ഇരുവരും അറിയിച്ചത്. അതേസമയം പ്രിയന്‍റേയും ലിസിയുടേയും പാതയിലൂടെ മകള്‍ കല്യാണിയും മകന്‍ സിദ്ധാർത്തും സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമാണ് കല്യാണി. അതേസമയം ക്യാമറയുടെ പിന്നിലാണ് മകന്‍ ശ്രദ്ധ നേടിയത്.


Click it and Unblock the Notifications











