ഹീറോയിസമില്ലാതെ സ്ത്രൈണ്യ ഭാവത്തിൽ മോഹൻലാൽ: പ്രകാശ് വർമയുടെ പരസ്യചിത്രത്തിന് കൈയ്യടിയുമായി സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്ന ഇൻഡസ്ട്രി എന്നും മലയാളം തന്നെയാണ്. സൂപ്പർസ്റ്റാറുകൾ മുതൽ പുതുമുഖങ്ങൾ വരെ ഒട്ടു മിക്ക താരങ്ങളും തങ്ങളുടെ കരിയറിൽ ധീരമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. ഇന്ന്, അങ്ങനെയൊരു തീരുമാനവുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മോഹൻലാൽ. എന്നും തന്റെ ഹൈപ്പർ പൗരുഷമുള്ള കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ലെജൻഡറി താരം, തന്റെ പുതിയ പരസ്യത്തിനായി ആ പതിവ് മാറ്റി വച്ചിരിക്കുകയാണ്.

തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ജോർജ് സാർ എന്ന ക്രൂരനായ വില്ലനായി എത്തിയ പ്രശസ്ത പരസ്യ സംവിധായകൻ പ്രകാശ് വർമ്മയ്ക്ക് വേണ്ടിയാണ് മോഹൻലാലിന്റെ ഈ പുതിയ പകർന്നാട്ടം. ഒരു ജ്വല്ലറി പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സൂപ്പർസ്റ്റാർ എത്തുന്നതും, സംവിധായകൻ പ്രകാശ് വർമ്മ സീൻ വിശദീകരിച്ച ശേഷം, ടീം അംഗങ്ങളെ പരിചയപ്പെടുത്തുന്നതുമാണ് പുതിയ പരസ്യത്തിന്റെ പശ്ചാത്തലം. എന്നാൽ അതിനിടെ, ചിത്രീകരണത്തിനായി കൊണ്ട് വന്ന ഡയമണ്ട് നെക്‌ലേസ് സെറ്റ് കാണാതാവുന്നു.

Mohanlal and Prakash Varma
Photo Credit: Prakash Varma, Instagram / Nirvana Films

ഉറപ്പായും ചെന്നൈ അല്ല: പ്രേക്ഷകർക്ക് മറുപടിയുമായി കരം സംവിധായകൻ വിനീത് ശ്രീനിവാസൻ

ഈ വിവരം ധരിപ്പിക്കാനായി മോഹൻലാലിന്റെ കാരവാനിൽ എത്തുന്ന സംവിധായകൻ കാണുന്നത്, കാണാതായ ആ ഡയമണ്ട് ആഭരണങ്ങൾ അണിഞ്ഞ്, കണ്ണാടിക്ക് മുന്നിൽ നൃത്തച്ചുവടുകൾ വച്ച് ആസ്വദിക്കുന്ന സൂപ്പർ താരത്തെയാണ്. ഈ പ്രമേയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മറ്റ് ഇന്ഡസ്ട്രികളിലെ സൂപ്പർ താരങ്ങൾ തങ്ങളുടെ ഇമേജ് പരിപാലിക്കാനായി എന്തും ചെയ്യുന്ന സാഹചര്യത്തിലാണ്, സ്വന്തം ഇമേജ് പോലും നോക്കാതെ സ്ത്രൈണ്യ ഭാവങ്ങളോടെ സ്‌ക്രീനിലെത്താൻ മോഹൻലാൽ തയ്യാറായതെന്ന് പ്രേക്ഷകർ പറയുന്നു.

Mohanlal and Prakash Varma
Photo Credit: Nirvana Films

പ്രേക്ഷകർ മാത്രമല്ല, പ്രശസ്ത താരങ്ങളായ ഖുഷ്ബു ഉൾപ്പെടെ, മോഹൻലാലിന്റെ പല സഹപ്രവർത്തകരും പുതിയ പരസ്യ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. "എന്തൊരു അവിശ്വസനീയമായ പരസ്യമാണിത്!! ഇത് ചെയ്യാൻ ധൈര്യം വേണം. നമ്മുടെ പവർഹൗസ് ലാലേട്ടൻ ഇത് ധൈര്യത്തോടെയാണ് ചെയ്യുന്നത്. ഓരോ പുരുഷനിലും ഉള്ള സ്വാഭാവിക സ്ത്രീത്വത്തെ അംഗീകരിക്കുന്നത് വളരെ നന്നായി പുറത്തുകൊണ്ടുവരുന്നു. സ്വീകാര്യതയും പ്രാധാന്യവും വളരെ സൂക്ഷ്മതയോടെയും കരുതലോടെയും പ്രകടിപ്പിക്കുന്നു. വളരെ ചിന്തനീയമായ ഈ ആശയത്തിന് പ്രകാശ് വർമ്മയ്ക്കും ടീമിനും അഭിനന്ദനങ്ങൾ," ഖുഷ്ബു തന്റെ എക്സ് പേജിൽ കുറിച്ചു.

"കള്ളത്തരം ചെയ്ത് പിടിക്കപ്പെട്ട കുട്ടിയുടെ നിഷ്കളങ്കതയോടെയുള്ള ചിരി. മലയാളത്തിന്റെ മോഹൻലാൽ," അഭിമാനത്തോടെ ഒരു ആരാധകൻ കുറിച്ചു. "ദി കംപ്ലീറ്റ് ആക്ടർ നിങ്ങൾക്ക് പൂർണ്ണമായ വ്യക്തിത്വം കാണിച്ചുതരുമ്പോൾ. കലയ്ക്ക് ലിംഗഭേദമില്ല," മറ്റൊരു ഫാൻ എഴുതി. "അതൊരു പരസ്യമായിരുന്നില്ല... സിനിമാറ്റിക് ഭ്രാന്തിന്റെ ഒരു മാസ്റ്റർക്ലാസ് ആയിരുന്നു അത്. മോഹൻലാലിനെ ചുറ്റിപ്പറ്റി നിർമ്മിച്ച ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പരസ്യങ്ങളിൽ ഒന്ന് - ധീരം, ഐക്കണിക്, ഒരിക്കലും മറക്കാനാവാത്തത്. പ്രകാശ് വർമ്മ - ഈ പ്രതിഭ തന്റെ ആരാധനാപാത്രം സംവിധാനം ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നു," മറ്റൊരാൾ എഴുതി.

പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ, മോഹൻലാൽ ഇനിയും ഇത്തരം ധീരമായ കരിയർ തീരുമാനങ്ങൾ എടുക്കണം എന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യൽ മീഡിയ. ഒപ്പം, പ്രകാശ് വർമ്മയെ ഒരു നടനായും സംവിധായകനായും ഇനിയും ഏറെ തവണ വെള്ളിത്തിരയിൽ കാണണം എന്ന ആഗ്രഹവും അവർ പ്രകടിപ്പിക്കുന്നുണ്ട്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.youtube.com/@Nirvanafilms2001, https://www.instagram.com/prakash.varma_nirvana/, എന്നീ പേജുകളിൽ നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X