ചിലത് അപ്പോള്‍ കളയും, ചിലത് കുറച്ച് കഴിഞ്ഞ്; നായികമാരോടുള്ള പ്രണയത്തെക്കുറിച്ച് മോഹന്‍ലാല്‍
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പ്രണയ രംഗങ്ങള്‍ സമ്മാനിച്ചിട്ടുള്ള നായകനാണ് മോഹന്‍ലാല്‍. പ്രണയ രംഗങ്ങളില്‍ മോഹന്‍ലാല്‍ കൊണ്ടു വരുന്ന തീവ്രത പകരം വെക്കാനില്ലാത്തതാണ്. ഇപ്പോഴിതാ പ്രണയ രംഗങ്ങള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മോഹന്‍ലാലിനോടുള്ള മുകേഷിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൈരളി ചാനല്‍ പങ്കുവച്ച വീഡിയോയിലാണ് മോഹന്‍ലാലിനോട് മുകേഷ് ചോദിക്കുന്നത്.
''എനിക്ക് അറിയണം, അതിലൂടെ നാട്ടുകാര്‍ക്കും അറിയണം. പലപ്പോഴും ഈ ചോദ്യം ചോദിക്കണമെന്ന് ഞാന്‍ കരുതിയതാണ്. പക്ഷെ അപ്പോഴൊക്കെ ചുറ്റിനും ആള്‍ക്കാരായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ചോദിക്കുകയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രണയ രംഗങ്ങള്‍ ചെയ്തിട്ടുള്ള നടനാണ്. ഒരുപാട് നായികമാരെ പ്രണയിച്ചിട്ടുണ്ട്. പാട്ട് പാടിയും, ഇഴുകി ചേര്‍ന്നുമൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഇങ്ങനെ പ്രേമ രംഗമൊക്കെ ചെയ്യുമ്പോള്‍ നല്ല രസമായിരിക്കില്ലേ എന്ന്. പക്ഷെ അവര്‍ക്ക് അറിയില്ല പത്ത് രണ്ടായിരം പേര് നോക്കി നിക്കുമ്പോഴാണ് നമ്മള്‍ പ്രണയ രംഗം അഭിനയിക്കുന്നതെന്ന്. എങ്കില്‍ പോലും ലാലിന്റെ അഭിനയത്തില്‍ ആത്മാര്‍ത്ഥമായൊരു ശ്രമം കാണുന്നുണ്ട്. ശരിക്കും ആ സമയത്ത് നായികമാരെ പ്രണയിക്കുമോ?'' എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

പ്രണയം എന്ന് പറയുന്നത് വളരെ നല്ല ഒരു അവസ്ഥയാണ്. അതിന് വേണ്ടി എന്നൊന്നുമില്ല. ആ സമയത്ത് നമ്മള്‍ കുറച്ച് അവരിലേക്കും നല്‍കും എന്ന് മാത്രം. തീര്‍ച്ചയായിട്ടും നമ്മള്‍ ഒരു കഥാപാത്രമായി മാറുമ്പോള്‍ ഇള്ളിലൊരു പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ആ ഷോട്ട് കഴിയുമ്പോള്‍ കളയുക എന്നതാണ് നമ്മളുടെ ധര്‍മം. എന്നായിരുന്നു അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഉടനെ അതാണ് എനിക്കറിയേണ്ടത്. ഈ പ്രണയം കളയുമോ അതോ കുറച്ച് നാള്‍ കൊണ്ട് നടക്കുമോ? എന്ന് ചോദിച്ചു കൊണ്ട് മുകേഷ് ഇടപെടുകയായിരുന്നു.
Recommended Video
ചിലത് കളയും, ചിലത് കുറച്ച് നാള്‍ കഴിഞ്ഞ് കളയും എന്നായിരുന്നു ചിരിച്ചു കൊണ്ട് മോഹന്‍ലാല്‍ നല്‍കിയ മറുടി. പിന്നാലെ തന്നെ അല്ല അല്ല എന്ന് പറഞ്ഞുകൊണ്ട് അത് ആ സമയം കഴിയുമ്പോള്‍ അങ്ങ് മാറും. ഇതൊരു മേക്ക് ബിലീഫ് അല്ലേ എന്ന് തിരുത്തുകയും ചെയ്തു മോഹന്‍ലാല്‍. ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജും എത്തുകയായിരുന്നു.


Click it and Unblock the Notifications