എന്തിരന്‍ സിനിമയിലെ ചിട്ടി റോബോര്‍ട്ടിനെ പോലെയാണ് മോഹന്‍ലാല്‍ എന്ന് അന്‍സിബ, അതെന്താ?
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് എന്തിരന്‍. ഐശ്വര്യ റായിയും രജനികാന്തും ആടിത്തിമര്‍ത്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയ കാരണം ചിട്ടി റോബോര്‍ട്ട് എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്ന റോബോര്‍ട്ടിന് രജനികാന്തിന്റെ മുഖം തന്നെയാണ് നല്‍കിയിരിയ്ക്കുന്നത്. എന്തും അനായാസം ചെയ്യുന്ന ചിട്ടി റോബോര്‍ട്ടിനെ അത്ര പെട്ടന്നൊന്നും പ്രേക്ഷകര്‍ മറന്നുകാണില്ല. അതുകൊണ്ട് തന്നെ അധികം ആമുഖങ്ങള്‍ ആവശ്യമില്ല എന്ന് തോന്നുന്നു. ചിട്ടി റോബോര്‍ട്ടിനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് അന്‍സിബ ഹസന്‍ പറയുന്നത്.
മോഹന്‍ലാലിനൊപ്പം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കവെയാണ് ലാലിനെ ചിട്ടി എന്ന റോബോര്‍ട്ടുമായി അന്‍സിബ താരതമ്യം ചെയ്തത്. വലിയ വലിയ താരങ്ങള്‍ പോലും മോഹന്‍ലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ഒരു അവസരത്തിനായി കാത്തിരിയ്ക്കുമ്പോള്‍ എനിക്ക് തുടരെ തുടരെ രണ്ട് ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റി. അതും മകളുടെ വേഷത്തില്‍. ദൃശ്യം 2 യില്‍ തൊണ്ണൂറ് ശതമാനവും തനിക്ക് ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളായിരുന്നു എന്ന് അന്‍സിബ പറയുന്നു.

മൂന്നും നാലും പേജുള്ള ഡയലോഗുകളാണ് ഓരോ ദിവസവും കൊണ്ടു തരുന്നത്. ഞാനൊക്കെ അത് മനപാഠം പഠിച്ച് തെറ്റിപ്പോവാതെ പറയാനുള്ള ശ്രമത്തിലായിരിയ്ക്കും. എന്നാല്‍ ലാലേട്ടന്‍ വന്ന്, ഒന്ന് നോക്കട്ടെ മോളെ എന്ന് പറഞ്ഞ് അതൊന്ന് മറിച്ചു നോക്കും. എന്തിരനിലെ ചിട്ടി റോബോര്‍ട്ട് പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്യുന്നത് പോലെയാണ് അത്. പെട്ടന്നൊന്ന് മറിച്ചു നോക്കുമ്പോഴേക്കും ലാലേട്ടന്‍ എല്ലാം പഠിയ്ക്കും. പിന്നെ ഒറ്റ ടേക്കില്‍ മൂന്ന് നാല് പേജുള്ള ഡയലോഗ് ഒരക്ഷരം പോലും തെറ്റി പോവാതെ പറയും. അതൊക്കെ കണ്ടു നില്‍ക്കാന്‍ കഴിയുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്- അന്‍സിബ പറഞ്ഞു.
Recommended Video
മീന ചേച്ചിയും മലയാളം ഡയലോഗുകളെല്ലാം പെട്ടന്ന് പഠിച്ച് അവതരിപ്പിയ്ക്കുന്നത് അത്ഭുതം തന്നെയാണെന്ന് അന്‍സിബ പറയുന്നു. എല്ലാവരും ഒറ്റ ടേക്കിന് ഓകെയാണ്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരാതിരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും. അത്രയേറെ ശ്രദ്ധയോടെയാണ് ഓരോ സീനും ചെയ്യുന്നത്- ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അന്‍സിബ ഹസന്‍ പറഞ്ഞു.


Click it and Unblock the Notifications











