For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയെ അങ്ങനെ കണ്ടപ്പോൾ സങ്കടമായി, അതല്ലാതെ മറ്റൊന്നും ചെയ്യാൻ തോന്നിയില്ല; മോഹൻലാൽ പറയുന്നു

  |

  മലയാള സിനിമ പ്രേക്ഷകർ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. അവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിംഗും ആവർത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഇവർ ഒന്നിച്ചെത്തിയ നാടോടിക്കാറ്റിലെ ദാസനും വിജയനും ഒക്കെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്ന കഥാപാത്രങ്ങളാണ്.

  വർഷം ഒരുപാട് കഴിഞ്ഞെങ്കിലും രണ്ടു തലമുറകൾ വേറെ വന്നെങ്കിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ദാസനും വിജയനും ഇന്നും ഫേവറിറ്റുകളായി നിലനിൽക്കുന്നു. ഈ 2022ലും ശ്രീനിവാസനും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച സിനിമകൾക്ക് റിപീറ്റ് വാല്യൂ ഉണ്ട്. ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികളും ധാരാളമാണ്. അതുകൊണ്ടാണ് ഈയിടെ ഒരു വേദിയിൽ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയത്.

  Also Read: മുരളി രാവും പകലും മദ്യപാനമായിരുന്നു, ആ നടനെ പ്രതിഫലം പോലും കൊടുക്കാതെ ചിലർ ഒതുക്കി; മാമുക്കോയ

  താരസംഘടനയായ അമ്മയുടെ മഴവിൽ എന്റർടൈൻമെന്റ് അവാർഡ്‌സ് എന്ന പരിപാടിയിലാണ് മലയാളികളുടെ സ്വന്തം ദാസനും വിജയനും ഒരുമിച്ച് എത്തിയത്. അസുഖ ബാധിതനായ ശേഷം ആരോഗ്യം വീണ്ടെടുത്ത് വേദിയിലേക്ക് എത്തിയ പ്രിയ സുഹൃത്തിനെ സ്നേഹചുംബനം നൽകിയാണ് മോഹൻലാൽ സ്വീകരിച്ചത്. ശ്രീനിയെ ചേർത്തുപിടിച്ച് കവിളിൽ മുത്തം നൽകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

  ഇപ്പോഴിതാ, ആ സന്ദർഭത്തെ കുറിച്ച് പറയുകയാണ് മോഹൻലാൽ. ശ്രീനിവാസനെ അങ്ങനെ കണ്ടപ്പോൾ സങ്കടമായെന്നും തനിക്ക് അതല്ലാതെ മറ്റൊന്നും ചെയ്യാൻ തോന്നിയില്ലെന്നുമാണ് മോഹൻലാൽ പറയുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്.

  Also Read: ഒരിക്കലും മാപ്പ് തരില്ലെന്ന് മകൻ, ഓണത്തിന് പൊട്ടിക്കരഞ്ഞ മുകേഷിനെ ചേർത്തുപിടിച്ച മോഹൻലാൽ; സംഭവമിങ്ങനെ

  'ശ്രീനിവാസൻ വരുമെന്നും അങ്ങനെ സംഭവിക്കുമെന്നൊന്നും കരുതിയിട്ടില്ല. പെട്ടെന്ന് ഉണ്ടാകുന്ന, നമ്മൾ അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണത്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് സഞ്ചരിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയേയും കുട്ടികളെയുമൊക്കെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയി, അതാണ് സംഭവം. അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്.'

  'അദ്ദേഹത്തിന്റെ മനസിലെ നന്മ കൂടിയുണ്ട്. അദ്ദേഹം പ്രവർത്തിച്ച മേഖലയിൽ ഇങ്ങനെയൊരു കാര്യം നടക്കുമ്പോള്‍ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത് വലിയ കാര്യമാണ്. ഒരുപാട് കാലത്തിന് ശേഷമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ചെയ്ത സിനിമകളും അങ്ങനെയുള്ള കാര്യങ്ങളൊക്കെ. അപ്പോൾ അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. അത്രയും സങ്കടമായി പോയി,' മോഹൻലാൽ പറഞ്ഞു.

  Also Read: ജയറാമിനൊപ്പമുള്ള വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ആ നടന്‍; പകരം വന്നയാള്‍ വച്ച ഡിമാന്റ്

  പരിപാടിയിൽ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ എന്ന പുരസ്‌കാരം നൽകി ശ്രീനിവാസനെ ആദരിച്ചിരുന്നു. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നാണ് ശ്രീനിവാസന് പുരസ്‌കാരം നല്‍കിയത്. വേദിയിലെത്തിയ ശ്രീനിവാസന് സ്നേഹചുംബനം നൽകിയ മോഹൻലാൽ നന്ദി പറഞ്ഞിരുന്നു. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റി വച്ച് എത്തിയതിന് നന്ദി എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് സ്വതസിദ്ധമായ ശൈലിയില്‍ രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസന്‍ മറുപടി നല്‍കുകയും ചെയ്തു.

  നീണ്ട കാലത്തിന് ശേഷം മോഹന്‍ലാലിനേയും ശ്രീനിവാസനേയും ഒരുവേദിയില്‍ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പങ്കുവച്ചിരുന്നു. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്ക് കേള്‍ക്കാനാകും. പവിഴമല്ലി വീണ്ടും പുത്തുലയും എന്നാണ് വേദിയിലുണ്ടായ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

  Read more about: mohanlal
  English summary
  Mohanlal opens up about his meeting with Sreenivasan in Mazhavil entertainment awards says he got emotional
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X