വർഷങ്ങൾക്ക് ശേഷം ജയകൃഷ്ണനും ക്ലാരയും രാധയും ഒത്തു ചേർന്നപ്പോൾ! ചിത്രം വൈറൽ
മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. 1987 ൽ പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിൽ തന്നെ ഏറെ ചർച്ചയായിരുന്നു. ക്ലാരയും ജയകൃഷ്ണനും രാധയുമെല്ലാം ഇന്നും സിനിമ കോളങ്ങളിൽ സജീവ സാന്നിധ്യമാണ്. തൂവാനത്തുമ്പികളിലെ ക്ലാര എന്ന ഒറ്റ കഥാപാത്രങ്ങളിലൂടെ സുമതല മലയാളി പ്രേക്ഷകരുടെ ഹൃദങ്ങൾ കീഴടക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തൂവാനത്തുമ്പി ഗെറ്റ് ടുഗദറാണ്.

10 വർഷത്തേയ്ക്ക് വേറെ പാട്ടുകൾ പാടില്ലെന്ന് തീരുമാനിച്ചു! യേശുദാസിന്റെ മനസ്സ് മാറ്റി മോഹൻലാല്‍...
വർഷങ്ങൾക്ക് ശേഷം ജയകൃഷ്ണനും ക്ലാരയും രാധയും ഒന്നിച്ച് കൂടിയിരിക്കുകയാണ്. 80 ലെ താരങ്ങളുടെ റീയൂണിയനിലായിരുന്നു ഈ കൂടിക്കാഴ്ച. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിയിലായിരുന്നു ഇത്തവണത്തെ ആഘോഷം നടന്നത്. കറുത്ത നിറത്തിലുള്ള ഷർട്ടായിരുന്നു മോഹൻലാൽ ധരിച്ചിരുന്നത്. കറുത്ത നിറത്തിലുളള ചുരിദ്ദാറിനോടൊപ്പം ഗോൾഡൻ കള്ളറിലുളള ഷോൾ ധരിച്ച് സിമ്പിൾ ലുക്കിലാണ് പാർവതി എത്തിയത്. ഗോൾഡൻ കളറിൽ സുമലതയും തിളങ്ങി.
മോഹന്‍ലാല്‍,ജയറാം,പാര്‍വതി,ശോഭന,നാദിയ മൊയ്തു,സരിത, അമല, മേനക, ജഗപതി ബാബു,ചിരഞ്ജീവി,ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്‌റോഫ് നാഗാര്‍ജ്ജുന, പ്രഭു, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.


Click it and Unblock the Notifications











