twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    10 വർഷത്തേയ്ക്ക് വേറെ പാട്ടുകൾ പാടില്ലെന്ന് തീരുമാനിച്ചു! യേശുദാസിന്റെ മനസ്സ് മാറ്റി മോഹൻലാല്‍...

    |

    മലയാളി സംഗീത പ്രേമികളുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. ഗാനഗന്ധർവ്വന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും മലയാളി പ്രേക്ഷകരുടെ ജീവിത്തിലുണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമയുടെ ശബ്ദമായിരുന്നു യേശുദാസ്. പുറത്തിറങ്ങുന്ന എല്ലാ ഗാനത്തിനും യേശുദാസിന്ഡറെ ശബ്ദമായിരുന്നു. മലയാളത്തിൽ മാത്രമല്ല അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ ഇന്ത്യൻ ഭാഷയിലും യേശുദാസ് ഗാനം ആലപിച്ചിരുന്നു.

    ചലച്ചിത്ര ലോകത്ത് മാത്രമല്ല ക്ലാസിക്കൽ സംഗീത ലോകത്തും തന്റേതായ സ്ഥാനം യേശുദാസ് തുടക്ക കാലത്തെ കണ്ടെത്തിയിരുന്നു . വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്ത് ചുവട് വെച്ച യേശുദാസ്, പിന്നണ ഗാന മേഖലയിലേയ്ക്ക് കൂടി ചുവട് വെച്ചതോടെ മലയാള സിനിമയുടെ ശബ്ദമായി മാറുകയായിരുന്നു. ഈ സമയത്ത് കരിയറിൽ പല കടുത്ത തീരുമാനങ്ങളും ഗായകൻ എടുക്കേണ്ടി വന്നിരുന്നു.

    കച്ചേരി മാത്രം

    ഒരു കാലത്ത് എല്ലാ സിനിമകളിലും യേശുദാസിന്റെ ശബ്ദം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറുകയായിരുന്നു. ഇതോടെ മറ്റുള്ളവർക്ക് അവസരം കിട്ടാത്ത ഒരു അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറിയിരുന്നു. തന്നെ തേടിയെത്തുന്ന എല്ലാ ഗാനങ്ങളും പാടുന്നില്ലെന്നും കച്ചേരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിരുന്നു കൂടാതെ അടുത്ത പത്തു വർഷത്തേയ്ക്ക് തംരഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടി മാത്രമേ പാട്ടു പാടുകയുളളൂ എന്നുള്ള തീരുമാനവും എടുത്തിരുന്നു.

       മോഹൻലാലിന്റെ പ്രണവം

    യേശുദാസ് ഇങ്ങനെയൊരു തീരുമാനം എടുത്ത സമയത്തായിരുന്നു നടൻ മോഹൻലാൽ നിർമ്മാണ കമ്പനിയായ പ്രണവം ആർട്സ് രൂപീകരിക്കുന്നത്. പ്രണവം ആർട്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം ചെയ്യാനായി രവീന്ദ്രൻ മാഷിനെ തീരുമാനിക്കുകയായിരുന്നു. ഈ പാട്ടിനായി രവീന്ദ്രൻ മാഷ് കണ്ടെത്തിയത് യേശുദാസിനെയായിരുന്നു. ഇക്കാര്യവുമായി യേശുദാസിനെ സമീപിച്ചപ്പോൾ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

    ഇൻസ്റ്റഗ്രാമിൽ ഗുഡ് ബൈ ചിത്രം! ഗായികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിഇൻസ്റ്റഗ്രാമിൽ ഗുഡ് ബൈ ചിത്രം! ഗായികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

    പാടില്ലെന്ന്  ഉറപ്പിച്ചു

    തരംഗിണിയ്ക്ക് അല്ലാതെ മറ്റൊരു കമ്പനിയ്ക്ക് വേണ്ടിയും പാടില്ലെന്ന് യേശുദാസ് വ്യക്തമാക്കുകയായിരുന്നു. അതോടെ രവീന്ദ്രൻ മാഷും ഈ ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ഒടുവിൽ നിർബന്ധിച്ച് രവീന്ദ്രൻ മാഷ് സംഗീതം നൽകിയ പാട്ട് കേൾക്കുകയായിരുന്നു. പാട്ട് ഇഷ്ടപ്പെട്ടതിനെ തുടർന്ന് ആ ഗാനം ആലപിക്കാൻ തയ്യാറാവുകയായിരുന്നു.

    മാട്ടിയായി ബിജു മേനോൻ! പുതിയ ചിത്രത്തെ കുറിച്ച് താരം..മാട്ടിയായി ബിജു മേനോൻ! പുതിയ ചിത്രത്തെ കുറിച്ച് താരം..

       അവാർഡ് ലഭിച്ചു


    തൊട്ട് അടുത്ത വർഷം പ്രണവം ആര്‍ട്‍സിന്റെ ബാനറിൽ പുറത്തു വന്ന ഭരതത്തിലും യേശുദാസ് പാടി. രാമകഥാഗാനലയം എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഈ ഗാനത്തിന് രവീന്ദ്രൻ മാഷിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. പിന്നീട് പ്രണവം ആർട്സിന്റെ ബാനറിൽ മികച്ച ഒരുപിടി ഗാനം യേശുദാസ് ആലപിച്ചിരുന്നു.

    English summary
    K. J. Yesudas sang mohanal production companies song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X