For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി; 'ഇച്ചാക്ക'യെക്കുറിച്ച് മോഹന്‍ലാല്‍

  |

  സോഷ്യല്‍ മീഡിയ ഇന്ന് കണ്ണ് തുറന്നത് മമ്മൂട്ടിയുടെ ഒരു ചിത്രം കണ്ടു കൊണ്ടാണ്. ചെറുപ്പക്കാരെ പോലും വെല്ലുന്ന ലുക്കുമായി, പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുകയാണ്. ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇപ്പോഴും ഫിറ്റ്‌നസില്‍ അതീവശ്രദ്ധ കാണിക്കുന്നതാണ് മമ്മൂട്ടിയുടെ ചെറുപ്പത്തിന്റെ രഹസ്യം.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  ഇതിനിടെ മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. നടനാകാന്‍ വേണ്ടി മാത്രം ജനിച്ച വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അഭിനയ ജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ടിരിക്കുകയാണ് മമ്മൂട്ടി. അതേക്കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. നേരത്തെ അമ്പതാം വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയ്ക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിരുന്നു.

  ''ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്ര വര്‍ഷത്തെ ബന്ധമാണ്. നീണ്ട മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതാണ് ശരി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങള്‍ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല'' മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയിലെ കുറിപ്പില്‍ പറയുന്നു.

  അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അതിന് കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിമായിരുന്നു എന്നതാണ്. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു.

  തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നുവെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്‍ എന്ന് മോഹന്‍ലാല്‍ അടിവരയിട്ട് പറയുന്നു.

  മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ട്. 'സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്.' ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  കഴിഞ്ഞ ദിവസം മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഹൃദയ സ്പര്‍ശിയായൊരു കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്. ''ഇന്ന് എന്റെ സഹോദരന്‍ സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം 55 സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു. ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കാത്തിരിക്കുന്നു. ആശംസകള്‍ ഇച്ചാക്ക എന്നായിരുന്നു' മോഹന്‍ലാലിന്റെ കുറിപ്പ്.

  Also Read: ഒരു വര്‍ഷം 30 സിനിമകള്‍ ചെയ്‌തൊരു നടനെയാണ് ഞാനിപ്പോള്‍ ഡയറക്ട് ചെയ്യുന്നത്: പൃഥ്വിരാജ്

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം | FilmiBeat Malayalam

  അതേസമയം ലോക്ക്ഡൗണ്‍ കാലത്ത് രണ്ട് സിനിമകളായിരുന്നു മമ്മൂട്ടിയുടേതായി തീയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ച ദ പ്രീസ്റ്റ് ആയിരുന്നു അതിലൊന്ന്. ചിത്രത്തില്‍ വൈദികനായിട്ടാണ് മമ്മൂട്ടി എത്തിയത്. മുഖ്യമന്ത്രിയായി എത്തിയ വണ്‍ ആയിരുന്നു മറ്റൊരു ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം ആണ് പുതിയ സിനിമ. ചിത്രത്തില്‍ നിന്നുമുള്ള മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുഴു ആണ് മറ്റൊരു സിനിമ. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് പുഴു.

  Read more about: mohanlal mammootty
  English summary
  Mohanlal Pens A Beautiful Note About Mammootty As The Megastar Completes 50 Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X