ലാലുക്കുട്ടാ എന്നല്ലാതെ വേണുച്ചേട്ടന്‍ വിളിച്ചിട്ടില്ല; യാത്രയില്‍ തനിച്ചായത് പോലെയെന്ന് മോഹന്‍ലാല്‍

നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും മലയാള സിനിമ മുക്തമായിട്ടില്ല. മലയാളം സിനിമയില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയായ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. നെടുമുടി വേണുവിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മോഹന്‍ലാലും അദ്ദേഹത്തെ അവസാന നോക്ക് കാണാന്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെഴുതി വികാരഭരിതമായ കുറിപ്പിലൂടേയും മോഹന്‍ലാല്‍ നെടുമുടി വേണുവിനെ ഓര്‍ത്തിരുന്നു.

Recommended Video

വേണുചേട്ടന്‍ പോയി, ഈ യാത്രയില്‍ ഞാന്‍ തനിച്ചായി | FilmiBeat Malayalam

ഇപ്പോഴിതാ നെടുമുടി വേണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുറന്നെഴുതിയിരിക്കുകയാണ് മോഹന്‍ലാല്‍. മനോരമ ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ മനസ് തുറന്നിരിക്കുന്നത്. തന്നെ സംബന്ധിച്ച് യാത്രയില്‍ തനിച്ചായിപ്പോയ അവസ്ഥയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വേണുച്ചേട്ടന്‍ തനിക്ക് ഗുരുവായിരുന്നുവോ ഏട്ടനായിരുന്നുവോ സുഹൃത്തായിരുന്നുവോ എന്നറിയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം.

തനിച്ചായിപ്പോയ അവസ്ഥ

യാത്രയില്‍ തനിച്ചായിപ്പോയ അവസ്ഥയാണ്. ഈ സമയത്തു വേണുച്ചേട്ടനെക്കുറിച്ച് എന്തെങ്കിലും പറയുന്നതുപോലും ശരിയല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അത്രയേറെ തനിച്ചായിപ്പോയ അവസ്ഥയാണ്. എന്റെ യാത്രയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇതുപോലെ കൂടെയുണ്ടായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്ന്ു. കുടയില്‍ കൂടെനടന്ന ഒരാളാണ് ഇല്ലാതായത്. എന്നെ ഇതുപോലെ ചേര്‍ത്തുനിര്‍ത്തിയവര്‍ കുറവാണ്; അതുപോലെ ഞാന്‍ അങ്ങോട്ടുമെന്നും മോഹന്‍ലാല്‍ പറയുന്നു.

തിരനോട്ടത്തില്‍

തിരനോട്ടത്തില്‍ അഭിനയിക്കാന്‍ വിളിക്കാനാണ് ആദ്യം വേണുച്ചേട്ടനെ അന്വേഷിച്ചു പോയതെന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് തിരനോട്ടം. കുട്ടികള്‍ സിനിമയെടുത്ത് കളിക്കുകയാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം ഓടിച്ചുവിട്ടുവെന്നും മോഹന്‍ലാല്‍ പറയുന്നു. പിന്നീട് താന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വേണുച്ചേട്ടനും അവിടെയുണ്ടായിയരുന്നുവെന്നും അന്നു ചേര്‍ത്തു നിര്‍ത്തിയതയാണെന്നും മോഹന്‍ലാല്‍ പറയുന്നു.

എന്റെ യാത്രയിലിനി വേണുച്ചേട്ടനില്ല

കല്യാണം, പിറന്നാള്‍ തുടങ്ങിയ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കുറച്ചുദിവസം മുന്‍പുവരെ വിളിച്ചിരുന്നു. കൈവിട്ടു പോകുകയാണെന്നു തോന്നിയ ദിവസങ്ങളിലാണു ഞാന്‍ തിരിച്ചറിഞ്ഞത്, എന്റെ യാത്രയിലിനി വേണുച്ചേട്ടനില്ലെന്ന്, എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്മാത്ര, വാനപ്രസ്ഥം, ഇരുവര്‍ തുടങ്ങിയ തന്റെ നല്ല സിനിമകളെല്ലാം കാണുമ്പോള്‍ ആഘോഷിച്ചത് വേണു ചേട്ടനാണ് എന്ന് മോഹന്‍ലാല്‍ പറയുന്നു. ലാലുക്കുട്ടാ എന്നല്ലാതെ നെടുമുടി വേണു തന്നെ വിളിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നു. ആദ്യം കണ്ടപ്പോള്‍ വിളിച്ചതും അങ്ങനെയാണെന്ന് മോഹന്‍ലാല്‍ സ്മരിക്കുന്നു.

നെടുമുടി വേണുവിനെ വീട്ടില്‍ വിളിച്ചിരുന്നത് ശശി എന്നായിരുന്നുവെന്നും താനും സ്വകാര്യമായി ശശിയേട്ടാ എന്നു വിളിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ സിനിമയായ ആറാട്ടില്‍ കലാമണ്ഡലം ഗോപിയാശാനൊപ്പം തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്. നേരത്തെ നെടുമുടി വേണുവിന് കരുതി വച്ചിരുന്നത് മറ്റൊരു റോളായിരുന്നുവെന്നും എന്നാല്‍ തനിക്ക് ചെറിയ വേഷമായാലും ലാലിനൊപ്പം മതിയെന്നായിരുന്നു നെടുമുടി വേണു പറഞ്ഞതെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഉത്സവം പോലൊരു യാത്ര

തങ്ങളുടേത് അതീവ മനോഹരമായ യാത്രയായിരുന്നു. ഉത്സവം പോലൊരു യാത്ര. തന്നെ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ടയാള്‍ വേണുച്ചേട്ടനാകും. സ്വപ്നം കണ്ടാല്‍ തൊട്ടടുത്ത ദിവസം വിളിക്കും. മിക്കപ്പോഴും സ്വപ്നത്തില്‍ താനൊരു കുട്ടിയായിരിക്കും. അല്ലെങ്കില്‍ തങ്ങള്‍ തമ്മിലുള്ള തമാശയായിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. വേണുച്ചേട്ടനൊപ്പം പറഞ്ഞതുപോലുള്ള തമാശകള്‍ ആര്‍ക്കൊപ്പവും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. അദ്ദേഹം തന്റെ ഗുരുവായിരുന്നോ ഏട്ടനായിരുന്നോ സുഹൃത്തായിരുന്നോ എന്നറിയില്ലെന്നും മോഹന്‍ലാല്‍ കുറിക്കുന്നു.

ഇതുവരെ തന്നെ സ്വപ്‌നം കണ്ട വേണുച്ചേട്ടനെ ഇനി താന്‍ സ്വപ്‌നം കാണുമായിരിക്കുമെന്നും തന്നെ ചേര്‍ത്തു പിടിച്ച് ചെവിയില്‍ ആരും കേള്‍ക്കാതെ തമാശ പറയുമായിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാലും ഈ യാത്രയില്‍ തനിച്ചാവുകയാണെന്നും യാത്രയുടെ കുടക്കീഴില്‍ താന്‍ മാത്രമാവുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: nedumudi venu mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X