twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് നിന്റെ അമ്മയായി അഭിനയിച്ച് മതിയായില്ലെടാ! അവസാനം കണ്ടപ്പോള്‍ ലളിത പറഞ്ഞത് ഓര്‍ത്ത് മോഹന്‍ലാല്‍

    |

    കെപിഎസി ലളിതയുടെ വിയോഗത്തില്‍ ഉള്ളിടറി മോഹന്‍ലാല്‍. അമ്മയായും സഹോദരിയായുമെല്ലാം ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് മോഹന്‍ലാലും കെപിഎസി ലളിതയും. ലളിതച്ചേച്ചി അഭിനയത്തിന്റെ ഒരു കളങ്കവും ഇല്ലാത്ത പവിത്രമായ രൂപമായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മനോരമ ഓണ്‍ലൈനില്‍ എഴുതിയ കറിപ്പിലാണ് അദ്ദേഹം കെപിഎസി ലളിതയെ ഓര്‍ത്തത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    എന്നോട് തിരിച്ചുവരണമെന്ന് പറഞ്ഞയാളാണ്, ഞാന്‍ തിരിച്ചു വന്നു, ലളിതി ഇനി വരില്ല; വേദനയോടെ ഇന്നസെന്റ്എന്നോട് തിരിച്ചുവരണമെന്ന് പറഞ്ഞയാളാണ്, ഞാന്‍ തിരിച്ചു വന്നു, ലളിതി ഇനി വരില്ല; വേദനയോടെ ഇന്നസെന്റ്

    'വേണുച്ചേട്ടന്‍ പോയതിന്റെ വേദന മാറിയിട്ടില്ല. അപ്പോഴേക്കും ലളിതച്ചേച്ചിയും പോയി. ഇതൊന്നും പറഞ്ഞാല്‍ തീരാവുന്ന വേദനകളല്ല. ചേച്ചിയുടെ കൂടെ അഭിനയിച്ചതിലും എത്രയോ വലിയ അടുപ്പം ചേച്ചി വച്ചുവിളമ്പിയ ഭക്ഷണത്തിലൂടെ എനിക്കുണ്ടായിട്ടുണ്ട്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഭരതേട്ടന്റെ ചെന്നൈയിലെ വീട് തനിക്ക് സ്വന്തം വീടു പോലെ തന്നെയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ ഓര്‍ക്കുന്നത്. ഏതു സമയത്തും കയറിച്ചെല്ലാവുന്ന എന്തും ചോദിക്കാവുന്ന ഒരു വീടായിരുന്നു അതെന്നും മോഹന്‍ലാല്‍ പറയുന്നു. രാവും പകലും നീണ്ട സൗഹൃദങ്ങള്‍ക്കിടയില്‍ ചേച്ചി എനിക്ക് ഒരുപാട് ഭക്ഷണം വിളമ്പിതന്നു. എന്റെ സ്വാദു വരെ ചേച്ചിക്ക് അറിയാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

    അവസാനമായി കണ്ടപ്പോള്‍

    പിന്നാലെ അവസാനമായി കണ്ടപ്പോള്‍ കെപിഎസി ലളിത തന്നോട് പറഞ്ഞ വാക്കുകളും പങ്കുവെക്കുന്നുണ്ട് മോഹന്‍ലാല്‍. നിന്‌റെ അമ്മയായി അഭിനയിച്ച മതിയായില്ലെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞതെന്നാണ് മോഹന്‍ലാല്‍ പറയന്നത്. 'ഞാനും ചേച്ചിയും കൂടുതല്‍ സിനിമകളിലൊന്നും അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. 'സ്ഫടികം, മാടമ്പി, ഇട്ടിമാണി അങ്ങനെയുള്ള ചിലതു മാത്രം. കുറച്ചു കാലം മുന്‍പു കണ്ടപ്പോള്‍ എന്നെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞത് എനിക്ക് നിന്റെ അമ്മയായി അഭിനയിച്ചു മതിയായില്ല, എന്നാണ്. സത്യത്തില്‍ എനിക്കും അതു തോന്നിയിട്ടുണ്ട്. പലപ്പോഴും ചേച്ചി അമ്മ തന്നെയായിരുന്നു' എന്നാണ് മോഹന്‍ലാല്‍ കുറിക്കുന്നത്.

    അമ്പരന്നുപോയിട്ടുണ്ട്

    കെപിഎസി ലളിതയുടെ അഭിനയം കണ്ട് എങ്ങനെയാണ് ഇത്രയും സ്വാഭാവികമായി പെരുമാറാനാകുന്നതെന്ന് അമ്പരന്നുപോയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. കെപിഎസി എന്ന നാടകസംഘത്തിന്റെ തലയെടുപ്പു മുഴുവന്‍ ചേച്ചി സ്വന്തം പേരിനൊപ്പം കൊണ്ടുനടന്നു. അതേസമയം, കെപിഎസിക്കു പോലും ലളിതയുടെ പേരില്‍ അഭിമാനിക്കാവുന്ന നിമിഷങ്ങളുണ്ടായെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നു. ലളിതച്ചേച്ചിയുമായി സഹകരിച്ച എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സംവിധായകരുടെയും പേരുകള്‍ കാണുമ്പോള്‍ നാം അന്തംവിട്ടു പോകുമെന്നും കറകളഞ്ഞ ഈ പാരമ്പര്യവുമായി തലയുയര്‍ത്തി നിന്ന ഏറെപ്പേര്‍ നമുക്കില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നുണ്ട്.

    എപ്പോഴും വിളിക്കുമായിരുന്നു

    ചേച്ചി എപ്പോഴും തന്നെ വിളിക്കുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. കോവിഡ് കാലത്ത് അസ്വസ്ഥതകള്‍ വിളിച്ചു പറയാറുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. ഭരതേട്ടന്‍ മരിച്ചപ്പോള്‍ താന്‍ ചേച്ചിക്കൊപ്പം ചെന്നൈയിലുണ്ടായിരുന്നു. ആ സമയത്ത് കൂടെ ഉണ്ടായി എന്നത് എന്റെ ഗുരുത്വമായാണ് തോന്നിയിട്ടുള്ളതെന്നും അന്നു കൈപിടിച്ച് ഏറെനേരം കൂടെയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ ജീവിതത്തിലെ ചേച്ചി തന്നെയായിരുന്നു ലളിതച്ചേച്ചിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പ്രതിസന്ധികളിലെല്ലാം ചേച്ചിയുടെ സാന്ത്വനവുമായുള്ള വിളി വരുമായിരുന്നുവെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

    Recommended Video

    കെ.പി.എ.സി. ലളിതയുടെ മൃതദേഹത്തിനരികെ നൊമ്പരത്തോടെ രഞ്ജി പണിക്കർ | FilmiBeat Malayalam
    പോകാന്‍ തോന്നിയില്ല

    ചേച്ചി അബോധാവസ്ഥയില്‍ ഉറങ്ങുകയാണെന്ന് അറിഞ്ഞിട്ടും എനിക്ക് പോകാന്‍ തോന്നിയില്ല. കാരണം അതിനുമുന്‍പെല്ലാം വാത്സല്യത്തോടെ ചേര്‍ത്തു പിടിക്കുന്ന ലളിതച്ചേച്ചിയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു. കെപിഎസി ലളിത തന്നെ അമ്പരപ്പിച്ച രംഗത്തെക്കുറിച്ചും മോഹന്‍ലാല്‍ മനസ് തുറക്കുന്നുണ്ട്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലായിരുന്നു ആ രംഗം. പിന്നീട് ഈ രംഗത്തെക്കുറിച്ച് താനും സത്യേട്ടനും ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ചിത്രത്തില്‍ തന്റെ മകള്‍ക്ക് ആ വീടുമായുള്ള ആത്മബന്ധം ലളിതച്ചേച്ചി വിവരിക്കുന്ന രംഗത്തെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ മനസ് തുറന്നത്. വളരെ നീണ്ട ഡയലോഗുള്ള സീനാണത്. ഞാനതില്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നുവെന്നും ലളിതച്ചേച്ചിയാണ് ഡയലോഗ് മുഴുവന്‍ പറയുന്നതെന്നുംമ മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നു.

    'റിഹേഴ്സല്‍ പോലുമില്ലാതെ ലളിതച്ചേച്ചി പറഞ്ഞ് തീര്‍ക്കുമ്പോള്‍ അഭിനയമാണോ, ജീവിതമാണോ എന്ന് എനിക്ക് തിരിച്ചറിയാതെ പോയിട്ടുണ്ട്. അതു ശ്രീനിവാസന്‍ എഴുതിയ വാക്കുകളാണോ ലളിതച്ചേചി സ്വന്തം ജീവിതത്തെ കുറിച്ച് പറയുകയാണോ എന്നു ഞാന്‍ ആ ഷോട്ട് കഴിഞ്ഞപ്പോള്‍ സത്യേട്ടനോട് ചേദിച്ച പോയി. ഞാന്‍ കണ്ടു വിസ്മയിച്ചുപോയൊരു നിമിഷമാണത്' എന്നായിരുന്നു ആ രംഗത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ആ സീനില്‍ ഞാന്‍ നന്നായി പെരുമാറിയെന്ന് പിന്നീട് പലരും പറഞ്ഞു. എന്നാല്‍ സത്യത്തില്‍ ഞാനവിടെ ഒന്നും ചെയ്തിട്ടില്ലെന്നും ലളിതച്ചേച്ചിയെന്ന അഭിനയ വിസ്മയത്തിനു മുന്‍പില്‍ ഒന്നും ചെയ്യാനാകാതെ നിന്നുപോയതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: mohanlal kpac lalitha
    English summary
    Mohanlal Recalls The Last Thing KPAC Lalitha Said To Him When They Met Last Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X