പ്രണവ് ഒരു പുസ്തകമെഴുതുന്നുണ്ട്; ഞാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളൊക്കെയാണ് അയാൾ ചെയ്യുന്നത്: മോഹൻലാൽ

അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ എത്തുന്നത് സിനിമാ ലോകത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സൂപ്പർ താരങ്ങളുടെ മക്കളാണെങ്കിൽ സിനിമ പ്രവേശനം ഏറെകുറെ ഉറപ്പാണ്. എന്നാൽ അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ഒരു താരപുത്രന്റെ യാതൊരു ഭാവവും ഇല്ലാതെ വെറുമൊരു സാധാരണക്കാരനെ പോലെ നടക്കുന്ന പ്രണവ് ആരാധകർക്കും ഏറെ പ്രിയപ്പെട്ടവനാണ്.

സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഏറെ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ സ്പെയിനിലെ പർവതനിരകളിൽ നിന്നെടുത്ത പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. യാത്രകളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് പ്രണവ് ഒരു പുസ്‌തകം എഴുതുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രണവിനെ കുറിച്ചും പ്രണവിന്റെ യാത്രകളെ കുറിച്ചും മോഹൻലാൽ സംസാരിച്ചത്.

പ്രണവ് ഇപ്പോൾ ഫ്രാൻസിലേക്ക് പോവുകയാണ്

'പ്രണവ് ഇപ്പോൾ ഫ്രാൻസിലേക്ക് പോവുകയാണ്. 700 മൈൽ ദൂരം സഞ്ചരിക്കുന്ന ഒരു വലിയ ആത്മീയ നടത്തത്തിനായി പോയിരിക്കുകയാണ് അയാൾ. അത്രയും ദൂരം നടക്കുക എന്നൊക്കെ പറഞ്ഞാൽ അതിനിടയിൽ കിട്ടുന്ന അനുഭവങ്ങൾ ഒക്കെ അത്രയും വലുതാവും. പല രാജ്യങ്ങളിൽ ഉള്ളവരെ അവർ കാണും സംസാരിക്കും. അങ്ങനെയുള്ള കാര്യങ്ങളാണ് അവൻ നോക്കുന്നത്.'

'അയാളുടെ പ്രായത്തിൽ എനിക്കും തോന്നിയ കാര്യങ്ങളാണ് അയാൾ ചെയ്യുന്നത്. എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്നത്. ഒരു പ്രത്യേക സമയത്ത് എന്റെ ജീവിതം മാറി മറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അങ്ങനെ വല്ലതും പോയേനെ. അത് എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് അയാൾ അതിലേക്ക് പോയപ്പോൾ അതല്ല, ഇതാണ് നിന്റെ വഴിയെന്ന് എനിക്ക് പറയാൻ പറ്റില്ല.

അയാളുടെ സുഹൃത്തുക്കളും വായിക്കുന്ന പുസ്തകങ്ങളുമൊക്കെ അയാളെ ഒരുപാട് സഹായിക്കുന്നുണ്ട്

'അയാളുടെ സുഹൃത്തുക്കളും വായിക്കുന്ന പുസ്തകങ്ങളുമൊക്കെ അയാളെ ഒരുപാട് സഹായിക്കുന്നുണ്ട്. എനിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അയാൾ ചെയ്യുന്നതിൽ ഞാൻ ശരിക്കും സന്തോഷിക്കുകയാണ്. അയാൾ ഇപ്പോൾ ഒരു പുസ്തകമെഴുതുന്നുണ്ട്. യാത്രയിലൂടെയാണ് അതൊക്കെ ചെയ്യുന്നത്. കുറച്ചു നാൾ അയർലണ്ടിൽ ആയിരുന്നു. ഇടയ്ക്ക് റോക്ക് ക്ലൈംബിങിന് പോകും. ആ അനുഭവങ്ങൾ ഒക്കെയാണ് പുസ്തകത്തിൽ വരുന്നത്.'

'അങ്ങനെയുള്ള ആളോട് എനിക്ക് പോയി അത് ചെയ്യാൻ പറ്റില്ല. സിനിമ ചെയ്യണം എന്നൊന്നും പറയാൻ പറ്റില്ല. ഈ യാത്രകളിലൂടെ ആകും അയാൾക്ക് പുതിയ അവസരങ്ങൾ വരുന്നത്. നല്ല സിനിമകൾ അങ്ങനെ തേടിയെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.' മോഹൻലാൽ പറഞ്ഞു.

മകൾ വിസ്മയയെ കുറിച്ചും മോഹൻലാൽ സംസാരിക്കുന്നുണ്ട്

മകൾ വിസ്മയയെ കുറിച്ചും മോഹൻലാൽ സംസാരിക്കുന്നുണ്ട്. രണ്ടുപേരും സ്വതന്ത്ര ചിന്തകരാണ്. രണ്ടു പേർക്കും അവരുടെ ഇഷ്ടത്തിന് ജീവിക്കാം. നമ്മുക്ക് ഒന്നും അതിനുള്ള അവസരം ഉണ്ടായിരുന്നില്ല അവർക്ക് അതുണ്ട്. നമ്മൾ അറിയാതെ സിനിമയിൽ വന്നവരാണ്. അവർക്ക് വരാനുളള അവസരം ഉണ്ടയിട്ടും അത് വേണ്ടെന്ന് വെച്ചിരിക്കുന്നവരാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

വിസ്മയയോ പ്രണവോ ഇതുവരെ സക്‌സസ്ഫുള്ളായി എന്ന് പറയാൻ ആയിട്ടില്ലെന്നും മോഹൻലാൽ പറയുന്നു. ഒരു സിനിമ വിജയിച്ചതുകൊണ്ടോ ഓരോ ബുക്ക് എഴുതി അത് നന്നായത് കൊണ്ടോ ഒന്നും ആയിട്ടില്ല. അവർക്ക് അവസരങ്ങളുണ്ട് അവർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് അനുസരിച്ചാണ്. അതിൽ നമ്മുക്ക് കാഴ്ചക്കാരായി നിൽക്കാനേ കഴിയൂ. വിസ്മയയുടെ പുസ്തകം വിജയിച്ചതിൽ സന്തോഷമുണ്ട്. മക്കളെ കുറിച്ച് ആളുകൾ നല്ലത് പറയുമ്പോൾ അഭിമാനമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X