വമ്പന്‍ ഹിറ്റടിച്ച് ഇട്ടിമാണി! ബിഗ് ബ്രദറിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലും ആഘോഷിച്ചു, ചിത്രങ്ങള്‍ കാണാം
ഈ വര്‍ഷം മലയാള സിനിമയ്ക്ക് അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ രണ്ട് സിനിമകളും നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയിരുന്നു. മോഹന്‍ലാല്‍ ചിത്രം ലൂസിഫറായിരുന്നു ഇരുന്നൂറ് കോടിയിലെത്തിയത്. ഇതോടെ ബോക്‌സോഫീസ് രാജാവെന്ന പേര് മോഹന്‍ലാല്‍ സ്വന്തമാക്കി. ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷമെത്തിയ മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
ഓണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ ആറിനായിരുന്നു ഇട്ടിമാണിയുടെ റിലീസ്. മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഇട്ടിമാണി. വിജയതുടക്കം ലഭിച്ചതോടെ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചിരിക്കുകയാണ്.

ഏറെ കാലം മലയാള സിനിമയില്‍ അസോസിയേറ്റ്-അസിസ്റ്റന്റ് ഡയറക്ടേഴ്‌സായി പ്രവര്‍ത്തിച്ച ജിബി-ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. പേര് സൂചിപ്പിക്കുന്നത് പോലെ ചൈനയുമായി ബന്ധപ്പെടുത്തി ഒരുക്കിയ സിനിമ തിയറ്ററുകളില്‍ ചിരിവിസ്മയം നടത്തി കൊണ്ടിരിക്കുകയാണ്. ഓണം റിലീസിനെത്തിയ മറ്റ് സിനിമകളെക്കാള്‍ പ്രധാന്യത്തോടെയാണ് ഇട്ടിമാണിയെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. റിലീസ് ദിവസം നല്ല പ്രതികരണം വന്നതോടെ സിനിമ കാണാന്‍ ജനത്തിരക്കും കൂടി.

ഇട്ടിമാണി മേഡ് ഇന്‍ ചൈന വിജയതുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. നിലവില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. ഇവിടെ നിന്നും വിജയം ആഘോഷിച്ചിരിക്കുകയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ഇട്ടിമാണിയുടെ വിജയം ആഘോഷിച്ച കാര്യം പുറത്ത് അറിയിച്ചത്. ഇട്ടിമാണിയ്ക്ക് ആശംസ അറിയിച്ച് ബിഗ് ബ്രദര്‍ ടീം കേക്ക് വാങ്ങി മുറിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ സിദ്ദിഖ്, തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു.

ചൈനയില്‍ ജനിച്ച് കുന്ദംകുളത്ത് സെറ്റിലാകേണ്ടി വന്ന ഇട്ടിമാണിയെയും കുടുംബത്തെയും കുറിച്ചായിരുന്നു സിനിമയിലൂടെ പറയുന്നത്. കുസൃതിയും കൗശലവുമൊക്കെയുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അജു വര്‍ഗീസ്, കെപിഎസി ലളിത, സലിം കുമാര്‍, സിദ്ദിഖ്, ഹണി റോസ്, രാധിക ശരത്കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്വാസിക, സിജോയ് വര്‍ഗീസ്, കൈലാഷ്, വിനു മോഹന്‍, വിവിയ, അരിസ്റ്റോ സുരേഷ്, അഞ്ജന അപ്പുക്കുട്ടന്‍, മാധുരി, എന്നിവരായിരുന്നു ഇട്ടിമാണിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ഇട്ടിമാണിയും നിര്‍മ്മിച്ചത്. ചൈനയിലും ഇട്ടിമാണി റിലീസിനെത്തും. ആശീര്‍വാദ് സിനിമയുടെ ഓഫീസ് ഹോംങ്കോങിലും ആരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം അടുത്തിടെയാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് നടത്തിയത്. ഇതോടെ മലയാള സിനിമയ്ക്ക് ചൈനയിലും വലിയൊരു പ്രധാന്യമൊരുക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
Recommended Video

തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് ബോക്‌സോഫീസിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം ഇട്ടിമാണിയ്ക്ക് കൊച്ചിന്‍ മള്‍ട്ടിപ്ലെക്സില്‍ പതിനേഴ് പ്രദര്‍ശനമായിരുന്നു ലഭിച്ചത്. ഇതില്‍ നിന്നും 78.59 ശതമാനം ഓക്യുപന്‍സിയോടെ 5.60 ലക്ഷമായിരുന്നു കളക്ഷന്‍ ലഭിച്ചത്. ബാംഗ്ലൂര്‍ ബോക്‌സോഫീല്‍ നിന്നും ഒന്‍പത് ലക്ഷത്തിന് മുകളില്‍ കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ വീണ്ടും മോഹന്‍ലാല്‍ ബോക്സോഫീസില്‍ പുതിയ ചരിത്രത്തിനൊരുങ്ങുകയാണെന്ന് പറയാം.
ഓണച്ചിത്രങ്ങളില്‍ ഹിറ്റടിച്ച് മോഹന്‍ലാലും കൂട്ടരും!പൃഥ്വിയും നിവിനും മാസ് ആയി,കളക്ഷന്‍ റിപ്പോര്‍ട്ട്


Click it and Unblock the Notifications