twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണച്ചിത്രങ്ങളില്‍ ഹിറ്റടിച്ച് മോഹന്‍ലാലും കൂട്ടരും!പൃഥ്വിയും നിവിനും മാസ് ആയി,കളക്ഷന്‍ റിപ്പോര്‍ട്ട്

    |

    താരരാജാവും യൂത്തന്മാരും ചേര്‍ന്ന് കേരള ബോക്‌സോഫീസ് വീണ്ടും നിറച്ചിരിക്കുകയാണ്. ഓണം മാര്‍ക്കറ്റ് ലക്ഷ്യമാക്കി നാലോളം സിനിമകളായിരുന്നു ഈ ആഴ്ച കേരളത്തില്‍ റിലീസിനെത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ സിനിമകളായിരുന്നതിനാല്‍ ആരാധകരം ആവേശത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഓണക്കാലത്ത് സിനിമകളൊന്നും തന്നെ റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

    എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതി ഇട്ടിരുന്നത് പോലെ സിനിമകളെല്ലാം ഒരാഴ്ച മുന്‍പ് തന്നെ തിയറ്ററുകളിലേക്ക് എത്തി. ആദ്യദിവസം ലഭിച്ച പോസിറ്റീവ് റിവ്യൂ സിനിമകളുടെ സാമ്പത്തിക വരുമാനം ഇരട്ടിയാക്കാന്‍ സഹായിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കൊല്ലത്തെ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയത് ലൂസിഫര്‍ ആയിരുന്നു. ഇതിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും അഭിനയിച്ച സിനിമകളാണെന്നുള്ള പ്രത്യേകതയോടെയാണ് സിനിമകള്‍ റിലീസിനെത്തിയിരിക്കുന്നത്. ഔദ്യോഗികമല്ലാത്ത കളക്ഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

     കളക്ഷന്‍ റിപ്പോര്‍ട്ട്

    ഓണം റിലീസില്‍ ആദ്യമെത്തിയത് ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു. നിവിന്‍ പോളി നായകനായി അഭിനയിച്ച സിനിമയില്‍ നയന്‍താരയായിരുന്നു നായിക. താരപുത്രന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിവസം കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 100 ഷോ ലഭിച്ചു. ഇതില്‍ നിന്നും 19.61 ലക്ഷമായിരുന്നു കളക്ഷന്‍. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 88 ശതമാനം ഓക്യുപന്‍സിയോടെ 7.57 ലക്ഷമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ സ്വന്തമാക്കിയത്.

       കളക്ഷന്‍ റിപ്പോര്‍ട്ട്

    രണ്ട് ദിവസം കഴിയുമ്പോള്‍ ആദ്യം ലഭിച്ചത് പോലെയുള്ള പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. രണ്ടാം ദിനം പതിനേഴ് പ്രദര്‍ശനങ്ങളായിരുന്നു കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ലഭിച്ചത്. 77.13 ശതമാനം ഓക്യുപന്‍സിയോടെ 4.40 ലക്ഷം ലഭിച്ചു. ഇതോടെ 11.86 ലക്ഷം ആദ്യ രണ്ട് ദിവസം കൊണ്ട് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് തന്നെ സിനിമയ്ക്ക് ലഭിച്ചു. ഫോറം റിലീസ് പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതേ സമയം മറ്റ് സെന്ററുകളിലെ കണക്ക് വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. സിനിമ ബോക്‌സോഫീസില്‍ ഹിറ്റടിച്ചെന്നാണ് നിര്‍മാതാവ് അജു വര്‍ഗീസിന്റെ വാക്കുകളില്‍ നിന്നും മനസിലാവുന്നത്.

      കളക്ഷന്‍ റിപ്പോര്‍ട്ട്

    ലവ് ആക്ഷന്‍ ഡ്രാമ എത്തിയതിന് തൊട്ടടുത്ത ദിവസമാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജിഷ വിജയന്റെ ഫൈനല്‍സ് എന്നീ ചിത്രങ്ങളെത്തുന്നത്. ഇട്ടിമാണിയ്ക്കും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പതിനേഴ് പ്രദര്‍ശനമായിരുന്നു ലഭിച്ചത്. 78.59 ശതമാനം ഓക്യുപന്‍സിയോടെ 5.60 ലക്ഷമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്. ഇതോടെ മോഹന്‍ലാല്‍ ചിത്രവും ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം തന്നെ ആരംഭിച്ചെന്ന് പറയാം. ലൂസിഫറിലൂടെ ഇരുന്നൂറ് കോടി നേടിയ തിളക്കത്തോടെയാണ് മോഹന്‍ലാല്‍ മറ്റൊരു സിനിമയുമായി എത്തിയിരിക്കുന്നത്.

    Recommended Video

    Ittymani Made In China Public Response | FilmiBeat Malayalam
     കളക്ഷന്‍ റിപ്പോര്‍ട്ട്

    ഏറെ കാലത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും എന്റര്‍ടെയിന്‍മെന്റ് ചിത്രങ്ങളുടെ ഭാഗമാവുന്നു എന്ന പ്രത്യേകതും ഇത്തവണത്തെ ഓണച്ചിത്രങ്ങളിലുണ്ട്. കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തിയ സിനിമയാണ് ബ്രദേഴ്‌സ് ഡേ. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 15 ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്.66 ശതമാനം ഓക്യുപന്‍സിയോടെ 3 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇതും മോശമില്ലാത്ത തുടക്കമാണ്. ബാംഗ്ലൂരില്‍ നിന്നും 2.80 ലക്ഷം സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

    കൊച്ചുണ്ണിയും പക്കിയും ചേര്‍ന്ന് തകര്‍ക്കും! ധ്യാനും വിനീതും അടി തുടങ്ങി, എങ്ങും ട്രോള്‍ പൂരംകൊച്ചുണ്ണിയും പക്കിയും ചേര്‍ന്ന് തകര്‍ക്കും! ധ്യാനും വിനീതും അടി തുടങ്ങി, എങ്ങും ട്രോള്‍ പൂരം

    English summary
    2019 Onam Release Movie Collection Report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X