ഞാന്‍ നീന്തിയിങ്ങ് പോന്നു! നനഞ്ഞു കുതിര്‍ന്ന് കാണാന്‍ വന്ന പ്രണവ്; മകള്‍ മോയ് തായ് പഠിക്കുകയാണ്!
മലയാളത്തിന്റെ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ മലൈക്കോട്ടൈ വാലിബന്റെ ടാഗ് ലൈനുകളിലൊന്നായിരുന്നു ഇത്. ഇതിലും മികച്ച രീതിയില്‍ മോഹന്‍ലാലിനെ വിശേഷിപ്പിക്കാനാകില്ല. മലയാളികളോട് ഇത്രത്തോളം ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു നടനുണ്ടാകില്ല. മലയാളി ജീവിതത്തിന്റെ ഭാഗമായി എന്നോ മാറിയ താരം. ഇന്നും മോഹന്‍ലാലിനോടുള്ള മലയാളികളുടെ ആവേശത്തിന് യാതൊരു കുറവുമില്ല.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ പാതയിലൂടെ മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടവും പ്രണവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മകള്‍ വിസ്മയ എഴുത്തിലും ചിത്ര രചനയിലുമൊക്കെയാണ് താല്‍പര്യം കാണിക്കുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണവിന്റെ യാത്രയെക്കുറിച്ചും മകളുടെ എഴുത്തിനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ സംസാരിക്കുകയാണ്.

ഒരുകാലത്ത് ഞാനും ഇതുപോലെ യാത്ര ചെയ്തിട്ടുണ്ട്. എവിടെ പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോണ്‍ക്ട് ഉണ്ട്. കുട്ടികള്‍ സുചിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും. ജീവിതത്തില്‍ സന്തോഷങ്ങള്‍ കണ്ടെത്താന്‍ രണ്ടു പേര്‍ക്കും അറിയാം. അതല്ലേ വേണ്ടത്. അപ്പു ഇടയ്ക്കിടെ ഹംപിയില്‍ പോകും. അവിടെ കാഴ്ചകള്‍ കണ്ട്, റോക്ക് ക്ലൈംബിങ്ങും ഒക്കെ നടത്തി കുറേ ദിവസം കൂടുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ഒരിക്കല്‍ ഞാന്‍ അവിടെ ഷൂട്ടിനെത്തിയപ്പോള്‍ അപ്പു അവിടെയുണ്ട്. അച്ഛാ രാവിലെ വന്ന് കാണാം എന്നവന്‍ പറഞ്ഞതു കേട്ടു കുറേ കാത്തിരുന്നു. മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ നനഞ്ഞു കുതിര്‍ന്നു കയറി വന്നു. തൃംഗഭദ്ര നദിയ്ക്ക് അക്കരെയായിരുന്നു അവന്റെ ക്യാംപ്. രാവിലെ ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല അതാ ലേറ്റ് ആയതെന്ന് പറഞ്ഞു. പിന്നെ നീ എങ്ങനെയാ വന്നത്? ഞാന്‍ ചോദിച്ചു. കൂളായിട്ടായിരുന്നു അവന്റെ മറുപടി, ഞാന്‍ നീന്തിയിങ്ങ് പോന്നു...'' മോഹന്‍ലാല്‍ പറയുന്നു.
പണ്ടും അവള്‍ കഥകളൊക്കെ എഴുതുമായിരുന്നു. ഇതുപോലെ കവിതകള്‍ എഴുതും എന്നറിയില്ലായിരുന്നു. നന്നായിട്ടു ചിത്രം വരയ്ക്കും. യുകെയില്‍ പോയി കുറേനാള്‍ ചിത്രം വരെ പഠിച്ചതാണ്. പ്രാഗിലും പഠിച്ചിട്ടുണ്ട്. പിന്നെ കുറേനാള്‍ ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോള്‍ തായ്‌ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണെന്നാണ് മകളെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്.

അപ്പുവും എഴുതും. കവിതയല്ല, നോവല്‍. ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായി. സുചിയും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. രസമയുള്ള കാര്‍ഡുകള്‍ ഉണ്ടാകും. ചെന്നൈയിലെ വീട്ടില്‍ സുചിയ്ക്ക് ഒരു ആര്‍ട് വര്‍ക്ക് ഷോപ്പുണ്ട്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ഞാനും വരയ്ക്കും. അടുത്തിടെ എന്റെയൊരു സുഹൃത്ത് വീടു വച്ചു. ലാലേട്ടന്‍ എനിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു പെയ്ന്റിങ് ചെയ്തു. മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.
അതേസമയം ബോക്‌സ് ഓഫീസില്‍ പ്രദര്‍ശനം തുടരുകയാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയായി മാറുകയാണ്. അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications