ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ത്രീകള്‍ കെട്ടുന്നത് 20ല്‍, വൈകിയാല്‍ കഷ്്ടമാകും! മമ്മൂട്ടി മോഹിനിയോട്
പെണ്‍കുട്ടികള്‍ നേരത്തെ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നായിരുന്നു മമ്മൂട്ടി മോഹിനിയോട് പറഞ്ഞത്. മറവത്തൂര്‍ കനവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി വിവാഹം കഴിക്കാന്‍ വൈകരുതെന്ന് പറഞ്ഞത്
മലയാളികളുടെ പ്രിയപ്പെട്ട നടിമാണ് മോഹിനി. നിരവധി ഹിറ്റുകളിലെ നായികയായി എത്തി മലയാളി മനസില്‍ ഇടം നേടിയ പൂച്ചകണ്ണുകാരി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത മോഹിനി പിന്നീട് തിരികെ വരികയായിരുന്നു. തന്റെ 21-ാം വയസിലായിരുന്നു മോഹിനിയുടെ വിവാഹം. ഇപ്പോഴിതാ താന്‍ നേരത്തെ കല്യാണം കഴിക്കാന്‍ കാരണം മമ്മൂട്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹിനി.
ബിഹൈന്‍ഡ് വുഡ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് മോഹിനി മനസ് തുറന്നത്. പെണ്‍കുട്ടികള്‍ നേരത്തെ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നായിരുന്നു മമ്മൂട്ടി മോഹിനിയോട് പറഞ്ഞത്. മറവത്തൂര്‍ കനവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി തന്നോട് വിവാഹം കഴിക്കാന്‍ വൈകരുതെന്ന് പറഞ്ഞതെന്നാണ് മോഹിനി പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇന്ത്യയില്‍ സ്ത്രീകള്‍ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിലാണെന്നും അതിലും കൂടുതല്‍ പോയാല്‍ കഷ്ടമാണെന്നുമായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞതെന്നാണ് മോഹിനി പറയുന്നത്. തനിക്ക് മമ്മൂക്ക ഒരു സീനിയര്‍ നടന്‍മാത്രമല്ല. ഒരു ഫാമിലി മെമ്പറിനെ പോലെയാണെന്നാണ് മോഹിനി പറയുന്നത്. ചില സമയത്ത് നമ്മുടെ അടുത്ത് വന്നിരുന്ന് സീരിയസായിട്ട് സംസാരിക്കും. അദ്ദേഹത്തിന്റെ ഫാമിലിയെക്കുറിച്ചും ജീവിതത്തില്‍ സ്വീകരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചെല്ലാം നമ്മളോട് സംസാരിക്കുമെന്നും മോഹിനി പറയുന്നു.
അദ്ദേഹമാണ് വിവാഹം കഴിക്കണമെന്ന് എന്നെ ഉപദേശിച്ചതെന്നും ആ സമയത്ത് വിവാഹത്തെക്കുറിച്ച് താന്‍ ആലോചിക്കാനിരിക്കുന്ന സമയമായിരുന്നുവെന്നും മോഹിനി പറയുന്നു. അപ്പോള്‍ തനിക്ക് ഒരു 20-21 വയസ് ആയിരുന്നു പ്രായമെന്നും മോഹിനി വ്യക്തമാക്കുന്നുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ദിവ്യ ഉണ്ണി, ബിജു മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
മരവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂക്ക എന്റെ അടുത്ത് വന്ന് പറഞ്ഞതാണ്. എത്ര വയസ് ആയി എന്ന് ചോദിച്ചു. 21 വയസാണെന്ന് പറഞ്ഞു.എന്നാല്‍ പോയി കല്യാണം കഴിക്കെന്ന് അദ്ദേഹം പറഞ്ഞു. നീ ഇങ്ങനെ അഭിനയിച്ച് മാത്രം നടക്കേണ്ട. കുടുംബജീവിതം വളരെ പ്രധാനപ്പെട്ടതാണ്. നീ പെട്ടെന്ന് കല്യാണം കഴിക്കണം. അതും നല്ലൊരു വ്യക്തിയെ തന്നെ കഴിക്കണം എന്നായിരുന്നു മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശം എന്നാണ് മോഹിനി ഓര്‍ക്കുന്നത്.
മമ്മൂട്ടി പറഞ്ഞപ്പോഴാണ് അക്കാര്യം താന്‍ ഗൗരവ്വമായി കാണുന്നതെന്നാണ് മോഹിനി പറയുന്നത്. തനിക്ക് യാഥാര്‍ത്ഥ്യം കാണിച്ചു തന്നത് മമ്മൂട്ടിയാണെന്നാണ് മോഹിനി പറയുന്നത്. മോഹിനിക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് ഉണ്ട്. 21 വയസാണ്, ചെറുപ്പമാണ്. മുപ്പത് വയസ് വരെ മോഹിനിക്ക് അവസരങ്ങള്‍ കിട്ടും. മുപ്പത് വയസ് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചുവെന്നും താരം ഓര്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് ഇരുപത് വയസിലാണ്. അതിലും കൂടുതല്‍ പോയാല്‍ കഷ്ടമല്ലെയെന്ന് അദ്ദേഹം ചോദിച്ചുവെന്നും അതേസമയം അന്നത്തെ കാലമായതിനാലാണ് താന്‍ വിവാഹം കഴിച്ചതെന്നും ഇന്നായിരുന്നെങ്കില്‍ ഒരു മുപ്പത് വയസിലായിരുന്നു ഞാന്‍ വിവാഹം കഴിക്കുകയെന്നും മോഹിനി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പട്ടാഭിഷേകം എന്ന ചിത്രത്തിന് ശേഷമാണ് മോഹിനി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി വേഷത്തിലൂടെ തിരികെ വന്നു. 2006 ല്‍ മതം മാറിയ മോഹിനി ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയും ചെയ്തിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ കളക്ടര്‍ ആണ് മോഹിനിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇതോടെ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സിനിമയിലെന്നത് പോലെ തന്നെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് മോഹിനി.


Click it and Unblock the Notifications











