സായ് പല്ലവിയാണ് വഴിയാധാരമായത്, നിവിനും ദുല്‍ഖറും ഫഹദുമെല്ലാം ക്ലച്ച് പിടിച്ചു, അഹങ്കാരം കൊണ്ടാണോ ?

By Nimisha

മലയാളത്തിലൂടെ തുടക്കം കുറിച്ച നിരവധി താരങ്ങള്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയിട്ടുണ്ട്. മലയാളത്തില്‍ മികച്ച സ്വീകാര്യത ലഭിക്കാത്ത താരങ്ങളുടെ അവസ്ഥയും മാറിയത് തമിഴിലും തെലുങ്കിലും പ്രവേശിച്ചതോടെയാണ്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ തഴഞ്ഞ പല താരങ്ങളും തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളായി മാറിയ ചരിത്രവമുണ്ട്.

2017 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പോയവര്‍ഷമെന്ന്് വിശേഷിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മലയാള സിനിമയുടെ സ്വന്തം താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, അപ്പാനി രവി, പാര്‍വതി, റീബ മോണിക്ക ജോണ്‍, തുടങ്ങിയ താരങ്ങള്‍ അന്യഭാഷകളില്‍ പ്രവേശിച്ചൊരു വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്.

മലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്ക്

മലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്ക്

മലയാള സിനിമയുടെ സ്വന്തം താരങ്ങളായ പലരും അന്യഭാഷകളില്‍ അരങ്ങേറിയ വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്. ചിലര്‍ക്ക് നല്ല തുടക്കം ലഭിച്ചപ്പോള്‍ മറ്റു ചിലര്‍ക്ക് വിചാരിച്ചത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല.

അന്യഭാഷകളില്‍ പ്രവേശിച്ച താരങ്ങള്‍

അന്യഭാഷകളില്‍ പ്രവേശിച്ച താരങ്ങള്‍

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, അപ്പാനി രവി, പാര്‍വതി, ആദില്‍ ഇബ്രാഹിം, മോണിക്ക ജോണ്‍ തുടങ്ങിയവരാണ് അന്യഭാഷകളില്‍ പ്രവേശിച്ച യുവതാരങ്ങള്‍. ഇവരില്‍ ആര്‍ക്കൊക്കെ ചുവട് ഇടറിയെന്ന് നമുക്കൊന്ന് നോക്കിയാലോ? കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

താരപുത്രന്റെ അന്യഭാഷാപ്രവേശം

താരപുത്രന്റെ അന്യഭാഷാപ്രവേശം

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനെത്തേടി ഒന്നിനൊന്ന് മികച്ച അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഈ താരത്തെ നഷ്ടപ്പെടുമോയെന്ന് വരെ സംശയിച്ച് പോവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സാവിത്രിക്ക് പുറമെ ബോളിവുഡിലും ദുല്‍ഖര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ബോളിവുഡിലെ തുടക്കം

ബോളിവുഡിലെ തുടക്കം

ആകാശ് ഖുരാന സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ കര്‍വാനിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ 2018 ല്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

റിച്ചിയുമായി നിവിന്‍ പോളി

റിച്ചിയുമായി നിവിന്‍ പോളി

കന്നഡ ചിത്രമായ ഉളിദവരു കണ്ടന്തേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ റിച്ചിയിലൂടെയാണ് നിവിന്‍ പോളി തമിഴിലേക്ക് അരങ്ങേറിയത്. പ്രേമത്തിനും നേരത്തിനും തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതാദ്യമായാണ് താരം നെഗറ്റീവ് ടച്ചുള്ള വില്ലത്തരമുള്ള നായകനായി അഭിനയിച്ചത്.

വിമര്‍ശനത്തിന് ലഭിച്ച മറുപടി

വിമര്‍ശനത്തിന് ലഭിച്ച മറുപടി

കന്നഡ ചിത്രത്തെ റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞുവെന്ന വിമര്‍ശനവുമായി സംവിധായകനും അഭിനേതാവുമായ രൂപേഷ് പീതാംബരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ രൂക്ഷമായ ഭാഷയില്‍ ആരാദകര്‍ അദ്ദേഹത്തെ വിമര്‍ശിച്ചതോടെ മാപ്പ് പറഞ്ഞ് തടിതപ്പുകയായിരുന്നു.

വിചാരിച്ചത്ര ക്ലിക്കായില്ല

വിചാരിച്ചത്ര ക്ലിക്കായില്ല

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് റിച്ചിക്ക് വേണ്ടി കാത്തിരുന്നത്. എന്നാല്‍ വിചാരിച്ചത്ര ക്ലിക്കായില്ലെന്നാണ് പലരും പറയുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറില്‍ 2017 മാര്‍ക്ക് ചെയ്യുമ്പോള്‍ അന്യഭാഷാ പ്രവേശനം കൂടി ചേര്‍ക്കേണ്ടതുണ്ട്.

ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം

ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം

മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലൂടെ ഫഹദ് ഫാസില്‍ തമിഴ് സിനിമയില്‍ അരങ്ങേറുകയാണ്. ശിവകാര്‍ത്തികേയനും നയന്‍താരയും നായികാനായകന്‍മാരായി എത്തുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.

റിലീസിനായി കാത്തിരിക്കുന്നു

റിലീസിനായി കാത്തിരിക്കുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേരുന്നതിനിടയിലാണ് ഫഹദിനെത്തേടി തമിഴ് സിനിമയെത്തിയത്. വില്ലനായുള്ള താരത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണ് ആരാദകര്‍. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

ബോളിവുഡില്‍ തുടക്കം കുറിച്ച് പാര്‍വ്വതി

ബോളിവുഡില്‍ തുടക്കം കുറിച്ച് പാര്‍വ്വതി

നായികാനിരയില്‍ ശക്തമായ സാന്നിധ്യം അറിയിച്ച പാര്‍വ്വതി ബോളിവുഡ് സിനിമയില്‍ അരങ്ങേറിയതും 2017ലാണ്. ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിലൂടെയാണ് താരം ബോൡുഡില്‍ തുടക്കം കുറിച്ചത്.

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യത

ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു പാര്‍വ്വതി ബോളിവുഡില്‍ തുടക്കം കുറിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് താരത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലും താരം പങ്കെടുത്തിരുന്നു.

ആദില്‍ ഇബ്രാഹിം തമിഴിലേക്ക്

ആദില്‍ ഇബ്രാഹിം തമിഴിലേക്ക്

അവതാരകനായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ആദില്‍ ഇബ്രാഹിം സിനിമയില്‍ അരങ്ങേറിയൊരു വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴ് ചിത്രമായ മുന്‍ അറിവാനിലും താരം അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലൂടെ താരം തമിഴകത്ത് തുടക്കം കുറിക്കുകയാണ്.

സായ് പല്ലവിയും ലിസ്റ്റിലുണ്ട്

സായ് പല്ലവിയും ലിസ്റ്റിലുണ്ട്

അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയില്‍ തുടക്കം കുറിച്ചത്. ചിത്രത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കലിയിലും താരം ്ബഇനയിച്ചു

തെലുങ്കിലേക്ക് ചേക്കേറി

തെലുങ്കിലേക്ക് ചേക്കേറി

ശേഖര്‍ കമുള സംവിധാനം ചെയ്ത ഫിദയിലൂടെയാണ് താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് സായ് പല്ലവി വെറുക്കപ്പെട്ടവളായി മാറുകയായിരുന്നു.

സായ് പല്ലവിക്കെന്ത് പറ്റി?

സായ് പല്ലവിക്കെന്ത് പറ്റി?

മലയാളിയെന്ന് വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി. ഫിദ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു, നായകനുള്‍പ്പടെ സെറ്റിലെത്തിയിട്ടും താരമെത്തിയില്ല തുടങ്ങി നിരവധി പരാതികളാണ് താരത്തെക്കുറിച്ച് ഉയര്‍ന്നുവന്നത്.

നിവിന്‍ പോളിയുടെ മറ്റൊരു നായിക

നിവിന്‍ പോളിയുടെ മറ്റൊരു നായിക

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച റീബ മോണിക്ക ജോണ്‍ ജാരഗണ്ടി എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ തുടക്കം കുറിക്കുകയാണ്.

അപ്പാനി ശരതിന്റെ ഭാഗ്യം

അപ്പാനി ശരതിന്റെ ഭാഗ്യം

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ്. ലോകമെങ്ങും ഏറ്റെടുത്ത ഈ ഗാനത്തിനൊപ്പം ചുവട് വെക്കാന്‍ ഭാഗ്യം ലഭിച്ച അപ്പാനി രവിയും തമിഴില്‍ തുടക്കം കുറിക്കുകയാണ്. ശരവണ്‍ രാജേന്ദ്രന്റെ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

ടൊവിനോയും കൂടെയുണ്ട്

ടൊവിനോയും കൂടെയുണ്ട്

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുന്നതിനിടയിലാണ് ടൊവിനോ തോമസ് തമിഴകത്തും തുടക്കം കുറിക്കുന്നത്. അഭിയും അനുവും എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ അരങ്ങേറുന്നത്.

മലയാളത്തില്‍ മാത്രമല്ല

മലയാളത്തില്‍ മാത്രമല്ല

മലയാളമെന്ന പരിമിതയില്ലാതെ മറ്റ് ഭാഷകളിലും നമ്മുടെ താരങ്ങള്‍ നിറഞ്ഞു നില്‍ക്കട്ടെ. ലോകമറിയപ്പെടുന്ന ഇതിഹാസ താരങ്ങളായി മാറട്ടെ. മലയാളി സിനിമയക്ക് അഭിമാനിക്കാവുന്ന നേട്ടം ഇവരെ തേടിയെത്തട്ടെ. പ്രതീക്ഷകളോടെ കാത്തിരിക്കാം നമുക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X