twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടതി ഇന്നുവരെ കണ്ടിട്ടില്ല ജഡ്ജിയായി തിളങ്ങിയ കുഞ്ഞിക്കൃഷ്ണൻ മാഷിൻ്റെ യാഥാർത്ഥ ജീവിതം ഇങ്ങനെയൊക്കെയാണ്

    |

    കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സിനിമയുടെ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഓ​ഗസ്റ്റ് 11നാണ് തിറ്ററുകളിൽ എത്തിയത്. മികച്ച ഒരു പടം എന്നല്ലാതെ മറ്റൊന്നും കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായ ന്നാ താൻ കേസ് കൊട് സിനിമയെ കുറിച്ച് പറയാനില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

    വിവാദങ്ങളെ കൂട്ടുപിടിച്ചാണ് 'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിൽ 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകം ചില വിഭാ​ഗത്തെ ചൊടിപ്പിക്കുകയായിരുന്നു.

    സർക്കാരിന് എതിരെയാണ് പോസ്റ്റർ എന്ന തരത്തിൽ ആളുകൾ പ്രചരിപ്പിച്ചു. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ നടന്നിരുന്നു. കുഞ്ചാക്കോ ബോബൻറെ സോഷ്യൽ മീഡിയ പേജുകളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ ചിത്രത്തിന് പിന്തുണയുമായി രം​ഗത്തെത്തി.

    krishapillai

    കുറച്ച് കാലമായി മോഷണമൊക്കെ നിർത്തി സ്വസ്ഥമായി ഒരു കുടുംബ ജീവിതത്തിലേക്ക് കടന്ന കൊഴുമ്മേൽ രാജീവനെ ചുറ്റിപറ്റിയാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമ സഞ്ചരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ കഥ പറയുന്ന ചിത്രം പൂർണമായും നർമ്മത്തിൽ ചാലിച്ച ഒരു പൊളിറ്റിക്കൽ സറ്റയർ തന്നെയാണ്.

    കോടതി മുറിയിൽ ഉയരുന്ന വാദ പ്രതിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന സംഭാഷണങ്ങളും സംഭവങ്ങളുമാണ് സിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതും കയ്യടി നേടുന്നതും. സിനിമയുടെ കഥപോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയവരാണ്.

     റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ് റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

    അക്കൂട്ടത്തിൽ മജിസ്ട്രേറ്റായി അഭിനയിച്ച പി പി കുഞ്ഞികൃഷ്ണൻ എന്ന കഥാപാത്രത്തെയും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിന്നു. അദ്ദേഹത്തിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ആ കഥാപാത്ര രൂപീകരണവുമൊക്കെ സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്നതാണ്. സിനിമയിൽ കോടതി മജിസ്ട്രേറ്റ് ആയി എത്തുന്ന കുഞ്ഞിക്കൃഷ്ണൻ യഥാർത്ഥ ജീവിതത്തിൽ ഹിന്ദി അധ്യാപകനാണ്.

    മാഷ് മാത്രമല്ല പടന്ന പഞ്ചായത്തിലെ 9ാം വാർഡിലെ നാട്ടുകാരുടെ പ്രിയപ്പെട്ട പഞ്ചായത്ത് അംഗം കൂടിയാണു കുഞ്ഞിക്കൃഷ്ണൻ. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ അധ്യാപകനായിരുന്നു കുഞ്ഞിക്കൃഷ്ണൻ.

    2020ൽ സർവീസിൽ നിന്നു വിരമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പടന്ന പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിക്കുകയും ചെയ്തു. സർവീസിന്റെ തുടക്കത്തിൽ ഞാൻ പഠിപ്പിച്ച കുട്ടികളിൽ പലരും വിദേശത്ത് ആണെങ്കിൽ പോലും ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട്.

    വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർവീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

    സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് കോടതി കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഷൂട്ടിനു മുൻപ് എല്ലാവരും ഒന്നിച്ചിരിന്ന് ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പറയും. പെരുമാറേണ്ടത് എങ്ങനെയെന്നു പറയും. കഥാപാത്രത്തെ അവതരിപ്പിക്കാൻ വലിയ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഭാഷ കാസർകോടൻ രീതിയിലായതും വലിയ സഹായമായി, കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

    'പതിനെട്ട് വയസ് മുതൽ നാടകം കളിയുണ്ട്. നാട്ടിൽ ഞാൻ സെക്രട്ടറിയായ തടിയൻ‌കോവിൽ മനീഷ തിയറ്റേഴ്സ് എന്നൊരു ക്ലബ്ബുണ്ട്. ക്ലബ്ബിന് വേണ്ടി തെരുവു നാടകം കളിക്കാറുണ്ട്. നാട്ടിലെ ആഘോഷ പരിപാടികൾക്കു് സ്റ്റേജ് നാടകവും കളിക്കും. അങ്ങനെ ഞങ്ങളുടെ നാടുമായി ബന്ധപ്പെട്ട നാടകം കളികളൊക്കയെ ഉണ്ടായിരുന്നുള്ളൂ.'നാടകങ്ങളിൽ അഭിനയിച്ച ചെറിയ പരിചയം തുണയായി. എല്ലാവരും നല്ല സഹകരണമായിരുന്നു. സംവിധായകൻ രതീഷും കുഞ്ചാക്കോ ബോബനും സഹായിച്ചു.

    ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുലഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

    'സാറേ ജോറുണ്ട്, നിങ്ങ വേറെ ലെവലാ' എന്നൊക്കെ ആളുകൾ സിനിമ കണ്ട് പറയുന്നുണ്ട്. അഭിനന്ദനമൊന്നും ആദ്യം ഗൗരവമായി എടുത്തിരുന്നില്ല. സുഖിപ്പിക്കാൻ പറയുന്നു എന്നാണു ഞാൻ കരുതിയിരുന്നത്. പിന്നെ എഴുത്തുകാരൻ ബെന്യാമിൻ, നടൻ ഉണ്ണി മുകുന്ദൻ തുടങ്ങിയവർ വിളിച്ച് അഭിനന്ദിച്ചു.

    Read more about: actor
    English summary
    More Details About Kunchakko new movie nna than kodu fame pp kunjikrishnan open ups about his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X