ധ്യാന്‍ പറഞ്ഞത് വേദനിപ്പിച്ചു; ശ്രീനിയേട്ടന്‍ ക്രിട്ടിക്കലായപ്പോള്‍ പൊറോട്ടയും ബീഫും ചോദിച്ചിട്ടില്ലെന്ന് വിമല

മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റേയും സഹോദരന്‍ വിനീത് ശ്രീനിവാസന്റേയും പാതയിലൂടെ സിനിമയിലെത്തിയ ധ്യാന്‍ ഇതിനോടകം തന്നെ നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം തന്നെ അടയാളപ്പെടുത്തിയത്. എന്നാല്‍ ധ്യാനിന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളേക്കാള്‍ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വമാണ് ആളുകള്‍ ഇഷ്ടപ്പെടാന്‍ കാരണം.

എന്തിനെക്കുറിച്ചും തമാശ പറയുന്ന, ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറടിക്കുന്ന, തമാശക്കഥകള്‍ പറയുന്ന ധ്യാനിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. മറയില്ലാതെ സംസാരിക്കുന്നതാണ് ധ്യാനിന്റെ ശീലം. തന്റെ ജീവിതത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുമൊക്കെ യാതൊരു മറയുമില്ലാതെയാണ് ധ്യാന്‍ സംസാരിക്കുക.

Dhyan Sreenivasan

അച്ഛനെക്കുറിച്ചും ചേട്ടനെക്കുറിച്ചും അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചുമൊക്കെ ധ്യാന്‍ പറയുന്ന കഥകള്‍ വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ ധ്യാന്‍ പറഞ്ഞൊരു കഥയെക്കുറിച്ചുള്ള അമ്മ വിമലയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. തങ്ങളെക്കുറിച്ച് തമാശ പറയുന്ന ധ്യാനിന്റെ അഭിമുഖങ്ങളൊന്നും തനിക്കിഷ്ടമല്ലെന്ന് ശ്രീനിവാസനും പറയുന്നുണ്ട്. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും.

ധ്യാനിന്റെ അഭിമുഖങ്ങളില്‍ തന്നെ വേദനിപ്പിച്ച ഒന്നിനെക്കുറിച്ചും വിമല സംസാരിക്കുന്നുണ്ട്. ശബ്ദം ഇടറിക്കൊണ്ടായിരുന്നു വിമലയുടെ പ്രതികരണം. ശ്രീനിവാസന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ടയ്ക്ക് ഓര്‍ഡര്‍ ചെയ്തു എന്ന് ധ്യാന്‍ പറഞ്ഞ അഭിമുഖത്തെ കുറിച്ചാണ് വിമല സംസാരിച്ചത്. എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ എന്നും അതിന് ശേഷം ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളും കാണാറില്ല എന്നും അമ്മ പറയുന്നുണ്ട്.

നേരത്തെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ ആ കഥ പങ്കുവച്ചത്. അച്ഛന് രണ്ടാമത് സുഖമില്ലാതെ ആശുപത്രിലായപ്പോഴായിരുന്നു സംഭവം. അച്ഛന് അല്‍പ്പം ക്രിട്ടിക്കലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് അറിയാത്ത അവസ്ഥ. താനും ഏട്ടനുമെല്ലാം ഡോക്ടര്‍ പറഞ്ഞത് കേട്ട് വിഷമിച്ച് നില്‍ക്കുകയായിരുന്നു. അമ്മയോട് കഴിക്കാന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പൊറോട്ടയും ബീഫ് ഫ്രൈയും പറയാന്‍ പറഞ്ഞുവെന്നാണ് ധ്യാന്‍ പറഞ്ഞത്.

അച്ഛന്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ തന്നെ വേണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന് ചോദിച്ചപ്പോള്‍, ഇപ്പഴല്ലേടാ കഴിക്കാന്‍ പറ്റൂ എന്ന് അമ്മ പറഞ്ഞതായും ധ്യാന്‍ പറയുന്നുണ്ട്. ഈ അഭിമുഖം വലിയ തോതില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ തമാശരൂപേണ ആ കഥ പറയുമ്പോള്‍ ധ്യാന്‍ പ്രതീക്ഷിച്ച പ്രതികരണമല്ല അമ്മയില്‍ ഉണ്ടായത് എന്നാണ് അമ്മയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

Dhyan Sreenivasan

അതേസമയം, ആശുപത്രിയില്‍ വച്ചൊന്നും അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്. എന്നാല്‍ വീട്ടില്‍ ഞങ്ങള്‍ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദയും പൊറോട്ടയും ഒന്നും ഇഷ്ടമല്ലെന്നും മക്കളെയും അത് കഴിക്കാന്‍ സമ്മതിക്കാറില്ല എന്നും വിമല വ്യക്തമാക്കുന്നുണ്ട്. പുറത്ത് പോകുമ്പോഴാണ് ഒരു പൊറോട്ട തിന്നുന്നത്.അങ്ങനെ എപ്പോഴോ, എവിയോ പോകുമ്പോള്‍ പറഞ്ഞിരിക്കാം എന്നും വിമല പറയുന്നു.

ഇതിനിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങൡലൊന്ന് ധ്യാന്‍ ശ്രീനിവാസന്റെ മേക്കോവര്‍ ആണ്. വിനീത് സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിനായി മെലിഞ്ഞു കൊണ്ടിരിക്കുകയാണ് ധ്യാന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മെലിഞ്ഞ് ധ്യാന്‍ സോഷ്യല്‍ മീഡിയ ഞെട്ടിക്കുകയായിരുന്നു. താരത്തിന്റെ പുതിയ ലുക്ക് വൈറലായി മാറിയിരുന്നു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X