22 ദിവസം ഒന്നും കഴിക്കാതെ ഐസിയുവില്‍; രോഗം അറിയുന്നത് അമ്മയെ കാണാന്‍ ആശുപത്രിയില്‍ വന്നപ്പോള്‍!

പോയ വര്‍ഷം മലയാളികളെ ഞെട്ടിച്ച വേര്‍പാടായിരുന്നു സുബി സുരേഷിന്റേത്. ആ വാര്‍ത്ത കേട്ടവര്‍ ഒന്നും ആദ്യം അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. താരങ്ങളെക്കുറിച്ച് സ്ഥിരം വരുന്നത് പോലൊരു വ്യാജ വാര്‍ത്ത ആയിരിക്കുമെന്നേ എല്ലാവരും കരുതിയിരുന്നുള്ളൂ. തങ്ങളെ എപ്പോഴും ചിരിപ്പിച്ചിരുന്നു. ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള സുബി മരണപ്പെട്ടുവെന്നത് വിശ്വസിക്കാന്‍ മലയാളിയ്ക്ക് പ്രയാസമായിരുന്നു.

കോമഡി ഷോകൡലൂടെ ശ്രദ്ധ നേടി പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ താരമായിരുന്നു സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളില്‍ നിറഞ്ഞു നിന്നിരുന്നു സുബി. ഡാന്‍സറായും സ്‌കിറ്റിലുമെല്ലാം സുബി കയ്യടി നേടി. പിന്നീട് അഭിനേത്രിയായും അവതാരകയായും സുബി താരമായി മാറുകയായിരുന്നു.

Subi Suresh

ഇന്നലെയായിരുന്നു സുബിയുടെ ഓര്‍മ്മ ദിവസം. താരത്തെ അറിയുന്നവരെല്ലാം തന്നെ സുബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. സുബിയുടെ അടുത്ത സുഹൃത്തായിരുന്ന ടിനി ടോം പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ സുബിയുടെ അമ്മ മകളെക്കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറിയിരുന്നു. ജോഷ് ടോക്കില്‍ വച്ച് സുബിയുടെ അമ്മ സംസാരിച്ചതാണ് വൈറലായി മാറിയത്.

'സുബിയുടെ അമ്മ എന്നറിയപ്പെടാന്‍ ആണ് എനിക്ക് താല്പര്യം. 18 വൈസ് ആയപ്പോള്‍ മുതല്‍ അവള്‍ ആയിരുന്നു എന്നെ നോക്കിയിരുന്നത്. ഒരിക്കല്‍ അവളോട് ഒരാള്‍ ചോദിച്ചു നിന്റെ അമ്മയ്ക്ക് അധികം പ്രായം ഒന്നും ഇല്ലല്ലോ, നീ എന്തിനാണ് ജോലി ചെയ്ത് അമ്മയെ നോക്കുന്നത് എന്ന്. അന്ന് എനിക്ക് 40 വയസ്സ് ആയിരുന്നു പ്രായം. അന്ന് ഞാന്‍ ഒരു ഡാന്‍സ് ട്രൂപ്പ് തുടങ്ങി'' സുബിയുടെ അമ്മ പറയുന്നു. 20 സ്ഥലത്തോളം വാടകയ്ക്ക് താമസിച്ചു കഴിഞ്ഞിട്ടാണ് തങ്ങളൊരു വീട് വെക്കുന്നതെന്നും അമ്മ പറയുന്നുണ്ട്.

ഞാന്‍ കൂടി ജോലി ചെയ്തതുകൊണ്ട് എന്റെ മോളെ എനിക്ക് നന്നായി ചികില്‍സിപ്പിക്കാന്‍ പറ്റി. അവളുടെയും എന്റെയും പരിശ്രമം കാരണം ഞങ്ങള്‍ക്ക് ഒരു വീടും കാറും ഒക്കെ ഉണ്ടായെന്നും അമ്മ പറയുന്നു. തന്റെ യുട്യൂബ് ചാനെല്‍ കളയരുത് എന്ന് മോള്‍ക്ക് വലിയ ആഗ്രഹം ആയിരുന്നു. അത് നശിപ്പിച്ചു കളയരുത് എന്ന് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ വരെ അവള്‍ പറഞ്ഞിരുന്നുവെന്നും അമ്മ ഓര്‍ക്കുന്നു. പിന്നാലെ സുബിയുടെ രോഗാവസ്ഥയെക്കുറിച്ചും അമ്മ സംസാരിക്കുന്നുണ്ട്.

അമ്മയെ ആശുപത്രിയിലായിരുന്ന സമയത്ത് കാണാന്‍ വന്നതായിരുന്നു സുബി. കണ്ണിന് മഞ്ഞ നിറം കണ്ടപ്പോള്‍ ടെസ്റ്റ് ചെയ്യാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അമ്മ പറയുന്നു. റിസള്‍ട്ട് വന്നപ്പോള്‍ ബില്‍റൂബിന്‍ 4.8 വന്നു. അടുത്ത ദിവസം ജാര്‍ഖണ്ഡ് പോകാനിരുന്നതാണ്. പോകണ്ട എന്ന് താന്‍ പറഞ്ഞുവെന്നും എന്നാല്‍ പരിപാടി പിടിച്ചവര്‍ക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് സുബി പോവുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്.

അവിടെ വച്ച് സുബിയ്ക്ക് ഭയങ്കര ക്ഷീണം ഒക്കെ വന്നു. താന്‍ അവളോട് തിരിച്ചുവരാന്‍ ഞാന്‍ പറഞ്ഞു. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ വീല്‍ ചെയര്‍ കൊണ്ടുവന്നു. പക്ഷെ അവള്‍ സമ്മതിച്ചില്ല. ഹോസ്പിറ്റലില്‍ എത്തിക്കഴിഞ്ഞ് രണ്ടു തവണ കൊറോണ വന്നു. സുബിയ്ക്ക് ശ്വാസം മുട്ടല്‍ വരുമായിരുന്നു. റൂമില്‍ കയറി കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടല്‍ വന്നു. ഇതോടെ ഐസിയുവിലേക്ക് മാറ്റി. അങ്ങനെ 25 ദിവസം ഐസിയുവില്‍ കിടന്നുവെന്നാണ് അമ്മ പറയുന്നത്.

Subi Suresh

അതേസമയം സുബിയ്ക്ക് ഓര്‍മ്മയൊന്നും നഷ്ടമായിരുന്നില്ലെന്നും അമ്മ പറയുന്നു. കരള്‍ മാറ്റിവെക്കണം എന്ന് പറഞ്ഞതോടെ വേണ്ടതെല്ലാം തങ്ങള്‍ ഒരുക്കി വച്ചിരുന്നുവെന്നും അമ്മ പറയുന്നു. പൈസ ശരിയാക്കാനായി താനും ഭര്‍ത്താവും വീട്ടിലേക്ക് പോന്നതായിരുന്നുവെന്നും അപ്പോള്‍ ഡോക്ടര്‍ വിളിച്ച് കരള്‍ മാറ്റി വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നാണ് അമ്മ പറയുന്നത്.

''അവര്‍ക്ക് മനസിലായി കാണും ആളെ കിട്ടില്ലാന്ന്. സുബിയും ഞാനും കൂട്ടുകാരെ പോലെ ആയിരുന്നു. രാഹുലിന്റെ കാര്യം കാനഡയില്‍ വച്ചാണ് എന്നോട്പറയുന്നത്. ഫുഡ് കഴിക്കാറില്ലായിരുന്നു. അവള്‍ ഇപ്പോഴും വീട്ടില്‍ തന്നെയുണ്ട് എന്നാണ് എന്റെ വിചാരം'' എ്ന്നും സുബിയുടെ അമ്മ പറയുന്നു. 22 ദിവസം ഐസിയുവില്‍ ഒന്നും കഴിക്കാതെയാണ് സുബി കിടന്നതെന്നും അമ്മ പറയുന്നുണ്ട്.

More from Filmibeat

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X