പല്ലിന്റെ പേരിലുള്ള കളിയാക്കല്‍ ഭയന്ന കുട്ടിക്കാലം, ആ അമ്മൂമ്മയെ ഒരിക്കലും മറക്കില്ല; മനസ് തുറന്ന് കല്യാണി
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ കഥയാണ് മൗനരാഗം പറയുന്നത്. ഐശ്വര്യ റാംസായി ആണ് കല്യാണിയായി എത്തുന്നത്. മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ് ഐശ്വര്യ റാസായ്. ഇപ്പോഴിതാ തനിക്ക് മൗനരാഗത്തിന്റെ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ റാംസായി.
ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്. തന്നെ നേരില്‍ കാണുമ്പോള്‍ ആരാധകരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചാണ് അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുന്നത്.

നേരില്‍ കാണുമ്പോള്‍ ചെറിയ കുട്ടി ആണല്ലോ എന്ന് പറയാറുണ്ട്. ടിവിയില്‍ കാണുമ്പോള്‍ തടിയൊക്കെയായി വലിയ കുട്ടിയാണല്ലോ നേരില്‍ കാണുമ്പോള്‍ ഇത്രയല്ലേ ഒള്ളൂവെന്ന് എല്ലാവരും പറയും. അത് ക്യാമറയില്‍ വൈഡ് ആയിട്ട് കാണിക്കുന്നത് കൊണ്ടാണെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും. ഒരു ദിവസം മാളില്‍ പോയപ്പോള്‍ എനിക്ക് ഫുഡ് ഒക്കെ വാങ്ങി തന്ന് മക്കളേ ഇന്നാ കഴിക്ക് എന്നൊക്കെ പറഞ്ഞുവെന്നാണ് ഐശ്വര്യ പറയുന്നത്.
എനിക്ക് ഇപ്പോഴും മറക്കാന്‍ പറ്റാത്തൊരു അനുഭവമുണ്ട്. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഒരു അമ്മമ്മ വന്നു. കയ്യില്‍ ഒരു കവര്‍ ഒക്കെയായിട്ടാണ് വരുന്നത്. എന്നെ കണ്ടതും ആ കവര്‍ താഴെയിട്ട്, എന്റെ പൊന്നുമക്കളേ എന്ന് വിളിച്ചോണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നു. അവരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആ സംഭവം നടന്നിട്ട് കുറേ വര്‍ഷങ്ങളായി. പക്ഷെ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഫോണൊന്നും ഉപയോഗിക്കുന്ന അമ്മമ്മ അല്ലെന്ന് തോന്നുന്നു കണ്ടിട്ട്. അതിനാല്‍ ഈ ഇന്റര്‍വ്യു കാണാന്‍ സാധ്യതയില്ലെന്നും താരം പറയുന്നു.
തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പ്രണയാഭ്യര്‍ഥനകളെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്. ആര് മെസേജ് അയച്ചാലും ഞാന്‍ ഉടനെ അമ്മയെ കാണിക്കും. അമ്മയോട് ഞാന്‍ എല്ലാം തുറന്ന് പറയും. അമ്മയും ഞാനും ഫ്രണ്ട്‌ലിയെന്നും ഐശ്വര്യ പറയുന്നു. അതേസമയം തന്റെ പല്ലിന്റെ പേരില്‍ കുട്ടിക്കാലത്ത് താന്‍ നേരിട്ട ഇന്‍സെക്യൂരിറ്റിയെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്.
കുട്ടിക്കാലത്ത് തുറന്ന് ചിരിക്കാനും ആളുകളോട് സംസാരിക്കാനും നാണമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമോ കളിയാക്കുകയോ എന്നായിരുന്നു ചിന്ത. പക്ഷെ വളര്‍ന്നതോടെ അതൊക്കെ മറന്നു. ഇപ്പോള്‍ ചിരി നല്ലതാണെന്ന് പറഞ്ഞാല്‍ പോലും ആണോ ശരി എന്ന് മാത്രം പറയും. അവര്‍ പറയുന്നത് ഏറ്റെടുത്ത് ഹഹ എന്ന് പറഞ്ഞ് നടക്കുകയുമില്ലെന്നും ഐശ്വര്യ പറയുന്നു.

അതേസമയം മൗനരഗത്തില്‍ കല്യാണിയുടെ സംസാരശേഷി തിരികെ കിട്ടിയിരിക്കുകയാണ്. ഇതോടെയാണ് ഐശ്വര്യയും അഭിമുഖങ്ങളില്‍ സംസാരിച്ചു തുടങ്ങുന്നത്. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
സംസാരിക്കാതിരുന്നപ്പോള്‍ എപ്പോള്‍ സംസാരിക്കാന്‍ പറ്റും എന്നായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയ ശേഷം ഡയലോഗ് ഒക്കെ കിട്ടിയപ്പോ ഓ എന്റെ ദൈവമേ എന്നായി. മലയാളം ഡയലോഗുകള്‍ പാടാണെന്നാണ് ഐശ്വര്യ പറയുന്നത്. ആദ്യം വന്നപ്പോള്‍ ഒന്നും അറിയില്ലായിരുന്നു. സങ്കട സീനാണെങ്കിലും ഞാന്‍ ചിരിച്ചു കൊണ്ടിരിക്കും. എന്താണെന്ന് പോലും അറിയില്ല. അപ്പോള്‍ പറയും സങ്കട സീനാണ്. ഇപ്പോള്‍ കുറച്ച് ഓക്കെയായിട്ടുണ്ട്. അമ്മയ്ക്കും മലയാളം ഒരു വാക്ക് പോലും അറിയില്ലെന്നാണ് ഐശ്വര്യ പറയുന്നത്.


Click it and Unblock the Notifications