ആസിഫും ടോവിനോയും നേര്‍ക്കുനേര്‍! തമിഴില്‍ നിന്നും ധനുഷും സേതുപതിയും! ഈ ആഴ്ച ഇറങ്ങുന്ന സിനിമകള്‍

By Midhun Raj

Recommended Video

ടൊവീനോയെ നേരിടാൻ തമിഴില്‍ നിന്നും ധനുഷും സേതുപതിയും

പതിവ് പോലെ ഇക്കൊല്ലവും നിരവധി നല്ല ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം യുവനടന്മാരുടെ ചിത്രങ്ങളും ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയുടെ ഭാഗ്യ വര്‍ഷമാണ് 2019 എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും ആണ് ഇക്കൊല്ലത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയിരുന്നത്.

തുടര്‍ന്ന് ലൂസിഫര്‍,മധുരരാജ പോലുളള സൂപ്പര്‍താര ചിത്രങ്ങളും വലിയ വിജയമായി മാറി. ഇഷ്‌ക്,വൈറസ്,ഉയരെ എന്നീ സിനിമകളുടെ വിജയം മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്വായി മാറിയിരുന്നു. മമ്മൂട്ടിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഉണ്ടയും വിജയമായതോടെ മലയാള സിനിമ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. നിരവധി സിനിമകളാണ് ഇനിയും റിലീസിങ്ങിനൊരുങ്ങുന്നത്. ഈ ആഴ്ച മലയാളത്തില്‍ മൂന്ന് സിനിമകളാണ് റിലീസിനെത്തുന്നത്.

കക്ഷി അമ്മിണിപ്പിളള

കക്ഷി അമ്മിണിപ്പിളള

ആസിഫ് അലി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിളള. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം തലശ്ശേരിയുടെ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയിരുക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമ ഈ ആഴ്ച തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ

ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ. ആദാമിന്റെ മകന്‍ അബു, പത്തേമാരി തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്ത സലീം അഹമ്മദാണ് പുതിയ ചിത്രവുമായി എത്തുന്നത്. സിനിമയ്ക്കുളളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. അനു സിത്താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്

വകതിരിവ്

വകതിരിവ്

കോളേജ് പശ്ചാത്തലത്തില്‍ പറയുന്ന തികഞ്ഞൊരു കുടുംബ ചിത്രമാണ് വകതിരിവ്. കെകെ മുഹമ്മദ് അലിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളായ മുഹമ്മദ് അല്‍ത്താഫും രേവതി സുധീറുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. കൈലാഷ്, ജോയ് മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ശാന്തി കൃഷ്ണ, സുനില്‍ സുഗത, മാമൂക്കോയ, സുബി സുരേഷ്, വത്സലാ മേനോന്‍ തുടങ്ങിയൊരു നീണ്ട താരനിര ചിത്രത്തിലുണ്ട്. ബ്ലാക്ക്കാറ്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കെകെ മുഹമ്മദ് അലി തന്നെയാണ് നിര്‍മ്മാണം. എല്‍ബിന്‍ കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

സിന്ധുബാദ്

സിന്ധുബാദ്

വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. പന്നെയാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ജലിയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുനത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഇത്തവണ സേതുപതി എത്തുന്നത്. ജൂണ്‍ 21നാണ് സിന്ധുബാദ് റിലീസ് ചെയ്യുന്നത്. മക്കള്‍ സെല്‍വനൊപ്പം മകന്‍ സൂര്യ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നുണ്ട്.

ദ എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍

ദ എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍

തമിഴ് സൂപ്പര്‍താരം ധനുഷ് ആദ്യമായി ഹോളിവുഡില്‍ അഭിനയിച്ച ചിത്രമാണ് ദ എകസ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍. ജൂണ്‍ 21നാണ് ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫക്കീറായുളള ധനുഷിന്റെ പ്രകടനം തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X